ഗാങ്‌ടോക്ക്: സര്‍ക്കാര്‍ ജീവന ക്കാരുടെ പ്രവൃത്തി ദിവസം ആഴ്ച യില്‍ അഞ്ചു ദിവസ മാക്കി ചുരുക്കി കൊണ്ട് സിക്കിം സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെ ടുത്ത പുതിയ മുഖ്യ മന്ത്രി പ്രേം സിംഗ് തമാംഗ് ഇതു സംബ ന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗ സ്ഥരു മായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.
Shri P.S. Golay was sworn in as the 6th Chief Minister of Sikkim today. He took charge of office, chaired a meeting with the Chief Secretary & all HoDs and chaired the first Cabinet meeting of the new Government. @rashtrapatibhvn @narendramodi @CitiznMukherjee pic.twitter.com/o7irtUD3Mq
— sikkimgovt (@sikkimgovt) May 27, 2019
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസ ങ്ങളുടെ എണ്ണം ആഴ്ച യില്‍ ആറ് എന്നതില്‍ നിന്നും അഞ്ച് ആക്കി കുറക്കും എന്ന് നിയമ സഭാ തെരഞ്ഞെടുപ്പി ല്‍ മുന്നോട്ടു വെച്ച വാഗ്ദാന ങ്ങളില്‍ ഒന്നായിരുന്നു.
32 അംഗ നിയമ സഭയില്‍ 17 സീറ്റുകള്‍ നേടി യാണ് തമാംഗ് നേതൃത്വം നല്‍കുന്ന സിക്കിം ക്രാന്തി കാരി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തി യത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കൂടെ യാണ് സിക്കിം നിയമ സഭാ തെരഞ്ഞെടുപ്പ് നടന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-2019, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സിക്കിം