ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകണമെന്ന് ആവശ്യം

December 19th, 2016

sasikala_epathram

ന്യൂഡൽഹി : ജയലളിതയുടെ ഉറ്റ തോഴിയായ ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം അവർ ഏറ്റെടുക്കണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഈ ആവശ്യം.
“ജയലളിത പറവൈ” എന്ന പാർട്ടിയിലെ വിഭാഗം ചെന്നൈ മറീന കടപ്പുറത്ത് യോഗം ചേർന്ന് ശശികല മുഖ്യമന്ത്രിയാകണമെന്ന പ്രമേയം പാസാക്കി.

കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം ശശികലയുടെ പോയസ് ഗാർഡനിലെ വസതിയിലെത്തി പ്രവർത്തകർ കൈമാറി. പാർട്ടി ജനറൽ സ്ഥാനം ഏറ്റെടുത്ത് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രിയാകണമെന്നാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമെന്ന് എ.കെ ആന്റെണി

December 14th, 2016

AK_Antony-epathram

ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആന്റെണി പറഞ്ഞു. ഡൽഹിയിൽ യു.ഡി.എഫ് നേതാക്കളുടെ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്തർ മന്ദിറിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യു.ഡി.എഫ് നേതാക്കൾ ധർണ്ണ നടത്തുന്നത്.

പ്രധാനമന്ത്രിയും ധനമന്ത്രിയും നോട്ട് പിൻവലിക്കലിലൂടെ രാജ്യത്തോട് ചെയ്തത് വൻ ദ്രോഹമാണെന്നും എ.കെ. ആന്റെണി പറഞ്ഞു. ധർണ്ണയിൽ രമേഷ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയലളിത അന്തരിച്ചു

December 6th, 2016

Jayalalitha-epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. സംസ്കാരം ഇന്നു വൈകീട്ട് മറീനാ ബീച്ചിൽ നടക്കും. ജയലളിതയുടെ മരണത്തെ തുടർന്ന് കേരളത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിൽ അനുശോചിച്ചു. അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി പനീർ ശെൽവം ചുമതലയേൽക്കും.

എം.ജി.ആറിന്റെ ശവകുടീരത്തിനടുത്തായിരിക്കും ജയലളിതയെ സംസ്കരിക്കുക. തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും തമിഴ് വംശജർ കൂടുതലായി എത്തുന്ന ശബരിമല തുടങ്ങിയ സ്ഥലങ്ങളും കനത്ത സുരക്ഷയിലാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, സോണിയാഗാന്ധി, രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചു

November 9th, 2016

modi-epathram

ന്യൂഡൽഹി : രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകൾ നിർത്തലാക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കള്ളപ്പണത്തിനും കള്ളപ്പണക്കാർക്കും എതിരെയുള്ള ശക്തമായ ആയുധമായിട്ടാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്. ജനങ്ങൾ വളരെ ആവേശത്തോടെയാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തത്.

പുതിയ നിയമപ്രകാരം ഡിസംബർ 31 ന് മുമ്പ് 500,1000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ചെന്ന് മാറ്റണം. 100 ന്റെ നോട്ടുകൾ കൂടിതലിറക്കണമെന്നും 2000 ന്റെ നോട്ടുകൾ ഫെബ്രുവരി 2017 ൽ പുറത്തിറക്കുമെന്നും പറയുന്നു. എ.ടി എമ്മുകളിൽ നിന്നും ദിവസം 10000 രൂപ മാത്രമേ എടുക്കാൻ സധിക്കുകയുള്ളൂ. സർക്കാർ ആശുപത്രികളിലും ഫാർമസികളിലും 500,100 രൂപ സ്വീകരിക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഹുൽ ഗാന്ധിയോട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പ്രവർത്തക സമിതി

November 7th, 2016

rahul-epathram

ന്യൂഡൽഹി : പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ അദ്ധ്യക്ഷ സ്ഥാനം എറ്റെടുക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം ഇന്നത്തെ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത് രാഹുൽ ഗാന്ധിയാണ്.

എ.കെ ആന്റെണിയാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതിനെ മന്മോഹൻ സിങ്ങ് പിന്തുണച്ചു. ഇതാദ്യമായാണ് 46 കാരനായ രാഹുൽ ഗാന്ധി പ്രവർത്തക സമിതിയുടെ അദ്ധ്യക്ഷത വഹിക്കുന്നത്. 2013 ലാണ് രാഹുൽ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടത്. സമിതി യോഗത്തിനിടെ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു
Next »Next Page » ഡൽഹി കൂട്ട മാനഭംഗം : വധ ശിക്ഷ റദ്ദാക്കണം എന്ന് അമിക്കസ് ക്യൂറി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine