500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചു

November 9th, 2016

modi-epathram

ന്യൂഡൽഹി : രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകൾ നിർത്തലാക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കള്ളപ്പണത്തിനും കള്ളപ്പണക്കാർക്കും എതിരെയുള്ള ശക്തമായ ആയുധമായിട്ടാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്. ജനങ്ങൾ വളരെ ആവേശത്തോടെയാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തത്.

പുതിയ നിയമപ്രകാരം ഡിസംബർ 31 ന് മുമ്പ് 500,1000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ചെന്ന് മാറ്റണം. 100 ന്റെ നോട്ടുകൾ കൂടിതലിറക്കണമെന്നും 2000 ന്റെ നോട്ടുകൾ ഫെബ്രുവരി 2017 ൽ പുറത്തിറക്കുമെന്നും പറയുന്നു. എ.ടി എമ്മുകളിൽ നിന്നും ദിവസം 10000 രൂപ മാത്രമേ എടുക്കാൻ സധിക്കുകയുള്ളൂ. സർക്കാർ ആശുപത്രികളിലും ഫാർമസികളിലും 500,100 രൂപ സ്വീകരിക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഹുൽ ഗാന്ധിയോട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പ്രവർത്തക സമിതി

November 7th, 2016

rahul-epathram

ന്യൂഡൽഹി : പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ അദ്ധ്യക്ഷ സ്ഥാനം എറ്റെടുക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം ഇന്നത്തെ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത് രാഹുൽ ഗാന്ധിയാണ്.

എ.കെ ആന്റെണിയാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതിനെ മന്മോഹൻ സിങ്ങ് പിന്തുണച്ചു. ഇതാദ്യമായാണ് 46 കാരനായ രാഹുൽ ഗാന്ധി പ്രവർത്തക സമിതിയുടെ അദ്ധ്യക്ഷത വഹിക്കുന്നത്. 2013 ലാണ് രാഹുൽ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടത്. സമിതി യോഗത്തിനിടെ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി ഡോക്ടർമാർ

November 5th, 2016

Jayalalitha-epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
സെപ്റ്റംബർ 22 നായിരുന്നു ശ്വാസകോശ അണുബാധയെ തുടർന്ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധാവസ്ഥയിലേക്ക് തിരിച്ച് വരുകയും സംസാരശേഷി തിരിച്ചെടുക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരെ കൂടാതെ എയിസിലെയും ലണ്ടനിലെയും ഡോക്ടർമാർ ജയലളിതയുടെ ചികിത്സക്കായി എത്തിയിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോദിയുടെ സന്ദർശനം : ജിഗ്നേഷ് മാവനി പോലീസ് കസ്റ്റഡിയിൽ

September 17th, 2016

jighesh-epathram

പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഗുജറാത്ത് സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ദളിത് പ്രക്ഷോഭ നായകൻ ജിഗ്നേഷ് മാവനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ്. ഒക്ടോബർ ഒന്നു മുതൽ ഡൽഹിയിൽ ട്രെയിൻ തടയൽ സമരം തുടങ്ങുമെന്ന് ജിഗ്നേഷ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഡെപ്യൂട്ടി കമ്മീഷണർ ദീപൻ ബർദന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. അറസ്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ലെന്നും ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുമെന്നും കമ്മീഷണർ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് – പ്രധാനമന്ത്രിക്ക് പിന്തുണയുമായി രാഷ്ട്രപതി

September 6th, 2016

Pranab Mukherjee-epathram

നരേന്ദ്രമോദിയുടെ ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് പദ്ധതിക്ക് പിന്തുണയുമായി രാഷ്ട്രപതി പ്രണബ് മുഖർജി രംഗത്ത്. തെരെഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ കമ്മീഷൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക ദിനത്തിൽ ഒരു വിദ്യാലയത്തിൽ ക്ലാസ്സ് എടുക്കവെയാണ് രാഷ്ട്രപതി ഈ കാര്യങ്ങൾ അറിയിച്ചത്.

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരെഞ്ഞെടുപ്പുകൾ സമയ നഷ്ടവും പണച്ചെലവും കൂട്ടുന്നതിന് കാരണമാകുന്നുവെന്നും അതിനാൽ ഒറ്റ തെരെഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് നാം മാറണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ മാർച്ചിൽ നടന്ന ബി.ജെ.പി യോഗത്തിൽ പറഞ്ഞിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാന്ധി വധം : ആർ.എസ്.എസ്സിന് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു – രാഹുൽ ഗാന്ധി
Next »Next Page » മോദിയുടെ സന്ദർശനം : ജിഗ്നേഷ് മാവനി പോലീസ് കസ്റ്റഡിയിൽ »



  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine