ന്യൂദല്‍ഹി : മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രി യുമായ ഇ. അഹമ്മദ് എം. പി. അന്തരിച്ചു. 78 വയസ്സു ണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ല മെന്റില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാപന പ്രസംഗ ത്തിനി ടയില്‍ കുഴഞ്ഞു വീണിരുന്ന അദ്ദേഹത്തെ ന്യൂദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കുക യായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണി യോടെ മരണം സ്ഥിരീകരിച്ചു.
മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ മരണ സമയത്ത് സമീപ ത്തു ണ്ടാ യി രുന്നു.12 മണിക്കൂ റോളം വെന്‍റി ലേറ്റ റിന്‍െറ സഹായ ത്തോടെ ജീവന്‍ നില നിര്‍ത്തിയ ഇ. അഹ മ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷ മാണ് മരണം സ്ഥിരീ കരിച്ചത്.
ബുധനാഴ്ച ദല്‍ഹിയിലും കോഴി ക്കോടും പൊതുദ ര്‍ശനത്തിന് വെക്കുന്ന മൃത ദേഹം ഖബറടക്ക ത്തിനായി സ്വദേശ മായ കണ്ണൂരി ലേക്ക് കൊണ്ടു പോകും.