പനാജി : മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ട് മന്ത്രി മാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്ര പ്രതി രോധ മന്ത്രി സ്ഥാനം രാജി വെച്ച ശേഷ മാണ് പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഈ മാസം 16 ന് പരീക്കർ സർക്കാർ സഭയിൽ ഭൂരി പക്ഷം തെളി യിക്കണം. നാലാം തവണയാണ് പരീക്കർ മുഖ്യ മന്ത്രി യാകുന്നത്. രാജ്ഭവ നിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങു കളിൽ മുൻ മുഖ്യ മന്ത്രി ലക്ഷ്മി കാന്ത് പർസേകർ അടക്കമുള്ള പ്രമുഖർ സംബന്ധിച്ചു.
40 അംഗ നിയമ സഭ യില്‍ 22 അംഗ ങ്ങളുടെ പിന്തുണ യാണ് ബി. ജെ. പി. ക്കുള്ളത്. ബി. ജെ. പി. യുടെ 13 അംഗ ങ്ങള്‍ക്ക് പുറമെ, മഹാ രാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെ മൂന്നംഗങ്ങള്‍ വീതവും എന്‍. സി. പി. യുടെ ഒരംഗ ത്തിന്റെയും രണ്ട് സ്വതന്ത്ര രുടെയും പിന്തുണ യാണ് ബി. ജെ. പി. ക്ക് ലഭി ച്ചിട്ടുള്ളത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍