ഇംഫാൽ : ബി. ജെ.പി. നേതാവ് എൻ. ബിരേൻ സിംഗ് മണിപ്പൂർ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബി. ജെ. പി. നിയമ സഭാ കക്ഷി നേതാ വായി തെരഞ്ഞെ ടുത്ത ബിരേൻ സിംഗിനെ സര്‍ക്കാര്‍ രൂപീ കരി ക്കുവാ നായി മണി പ്പൂർ ഗവര്‍ണ്ണര്‍ നജ്മ ഹെപ്തുള്ള ക്ഷണി ക്കുക യായി രുന്നു.
മന്ത്രിസഭയിൽ എത്ര അംഗങ്ങള്‍ ഉണ്ടാവു മെന്നത് ഇതു വരെ വ്യക്ത മായിട്ടില്ല. എന്നാല്‍ സഖ്യ കക്ഷി കളെ മന്ത്രി സഭ യില്‍ എടുക്കും എന്നറി യുന്നു. എൻ. ഡി. എ. യിലെ സഖ്യ കക്ഷി യായ നാഗ പീപ്പിൾസ് ഫ്രണ്ടി ന്റെ (എൻ. പി. എഫ്.) നാല്എം. എൽ. എ. മാര്‍ ബി. ജെ. പി. ക്ക് പിന്തുണ പ്രഖ്യാപിച്ചു.
60 അംഗ നിയമ സഭ യില്‍ 32 എം. എല്‍. എ. മാരുടെ പിന്തുണ യാണ് ബി. ജെ. പി. അവകാശ പ്പെടുന്നത്. 28 സീറ്റു കള്‍ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും പ്രാദേശിക പാര്‍ട്ടി കളു ടെ പിന്തുണ യോടെ ബി. ജെ. പി. അധികാര ത്തില്‍ എത്തുക യായി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം