ന്യൂദല്‍ഹി : ജന സംസ്‌കൃതി നടത്തിയ ഏഴാമത് സഫ്ദർ ഹാഷ്മി അഖി ലേന്ത്യാ നാടക രചനാ മത്സര ത്തില്‍ ശ്രീജിത് പൊയില്‍ കാവ് പുരസ്‌കാര ജേതാ വായി. ശ്രീജിത്തി ന്റെ ‘എന്‍. എച്ച്.-77 ദുരന്ത ത്തിലേക്ക് ഒരു പാത’ എന്ന രചന യാണ് പുരസ്‌കാര ത്തിന് അർഹമായത്.
പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള, ഡോ. സാം കുട്ടി പട്ടംകരി, ജോ മാത്യു എന്നിവ രട ങ്ങിയ ജൂറി യാണ് പുരസ്‌കാര ജേതാവിനെ തെര ഞ്ഞെ ടുത്തത്.
കോഴിക്കോട് പോയില്‍ കാവ് സ്വദേശി യാണ് ശ്രീജിത്. സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍ നിന്നും ബിരുദവും ബിരു ദാനന്തര ബിരുദവും നേടിയ ശ്രീജിത് നിര വധി നാടക ങ്ങള്‍ സംവി ധാനം ചെയ്തിട്ടുണ്ട്. രണ്ട് തവണ രചനക്കും സംവി ധാന ത്തിനു മുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം കരസ്ഥ മാക്കി യിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ നാടക മത്സര മായ അബുദാബി കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തില്‍ ശ്രീജിത്ത് സംവിധാനം ചെയ്ത ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടക ത്തിലൂടെ മികച്ച സംവിധായ കനുള്ള പുരസ്കാരം ഈ വര്ഷം ശ്രീജിത്ത് കരസ്ഥമാക്കി.
ഇരുപതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള സംഗീത നടാക അക്കാദമി സംഘ ടിപ്പിച്ച പ്രവാസി മലയാളി അമച്വര്‍ നാടക മത്സര ത്തില്‍ ശ്രീജിത്തിന്റെ ‘ദ്വയം’ എന്ന നാടകം മികച്ച രചന യായി തെര ഞ്ഞെ ടുക്ക പ്പെട്ടി രുന്നു. സദാചാര വാര്‍ത്തകള്‍, എക്കോ, മറു പിറവി, പുഴു പ്പല്ല്, സമീറ പറയുന്നത്, ദ്വയം, മൂന്നാം നാള്‍ തുടങ്ങി യവ യാണ് പ്രധാന രചനകള്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, പ്രവാസി, ബഹുമതി, സാംസ്കാരികം