അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞ്ഞെടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവി ധായ കനുള്ള പുരസ്കാരം കരസ്ഥ മാക്കി.
‘അരാജക വാദി യുടെ അപകട മരണം’ നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.
അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുംകൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.
ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവിധായകന്‍ സാജിദ് കൊടിഞ്ഞിയാണ് യു. എ. ഇ. യില്‍നിന്നുള്ള മികച്ച സംവിധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണയാണ് സാജിദ് കൊടിഞ്ഞിക്ക് അംഗീകാരം ലഭിക്കുന്നത്.
ചിരി യിലെ അഭിനയത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാമത്തെ നടന്‍ ആയി. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെരീഫും രണ്ടാമത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാലും തെര ഞ്ഞെടു ക്ക പ്പെട്ടു.
മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.
വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.
ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യ ത്തിന്‍െറ അകമ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തിക്കുക യായിരുന്നു തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ.
നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടിസ്ഥാന ത്തില്‍ സംഘടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധവന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.
നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല, കേരള സോഷ്യല്‍ സെന്റര്‍, ദുബായ്, നാടകം, ബഹുമതി, മലയാളി സമാജം, മാധ്യമങ്ങള്‍, യുവകലാസാഹിതി, ശക്തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം