അബുദാബി : എട്ടാമത് ഭാരത് മുരളി നാടകോത്സവ ത്തിന്റെ ഏഴാം ദിവസം ‘ലൈറ്റ്‌സ്’ ഔട്ട് എന്ന നാടകം അരങ്ങിൽ എത്തി.
അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരി പ്പിച്ച ഈ നാടകം സംവി ധാനം ചെയ്തത് പ്രിയ നന്ദനൻ. 1982 ൽ മുബൈ യിലെ സാന്താക്രൂസ് എന്ന സ്ഥലത്തു വച്ച് നടന്ന യാതാർത്ഥ സംഭവ മാണ് നാടക ത്തിനാ ധാരം.
ദമ്പതി കളായ ലീലയും ഭാസ്കറും നഗര ത്തിലെ ഒരു അപ്പാര്‍ട്ട് മെന്റിലെ ആറാം നില യിലെ താമസക്കാ രാണ്. അവർ അടുത്ത കെട്ടിട ത്തിൽ നിന്നും കലഹ വും കരച്ചി ലു മൊക്കെ കേൾക്കുന്നു. ഒരു സ്ത്രീ കൂട്ട ബലാൽ സംഗ ത്തിന് നിര ന്തരം വിധേയ മാകുന്നു. ഇതിനെതിരെ അർത്ഥ വത്തായ ഒരു പ്രവർ ത്തിയും ചെയ്യു വാൻ ദമ്പതി കളും അവരുടെ സുഹൃ ത്തു ക്കളും തയ്യാറാ കുന്നില്ല.
സമൂഹ ത്തിന്റെ നിസ്സംഗതാ മനോ ഭാവം ഈ നാടക ത്തിലൂടെ വരച്ചു കാട്ടുന്നു. ഷണ്ഠീ കരിക്ക പ്പെട്ട വർത്ത മാന യാഥാർ ത്ഥ്യത്തെ തുറന്നു കാട്ടു കയും ചെയ്യുന്നു നാടകം. പ്രശസ്ത എഴുത്തു കാരി മഞ്ജുള പത്മ നാഭന് 1984ൽ രചിച്ച ഈ നാടകം ഏറെ ചർച്ച ചെയ്യ പ്പെട്ട താണ്.
ജീന രാജീവ്, അൽഖാ ജിന രാജീവ്, സിറോഷ അഭിലാഷ്, പി. വി. രാജേന്ദ്രൻ, നൗഷാദ് ഹസ്സൻ, സുജി കുമാർ എന്നി വർ കഥാ പാത്ര ങ്ങൾക്ക് ജീവൻ പകർന്നു.
വെളിച്ച വിതാനം രവി പട്ടേനയും സംഗീതം സുനിലും അഭി ലാഷ്, ശ്രീനി വാസൻ, റിഷി രാജ് എന്നിവർ രംഗ സജ്ജീ കരണവും അരുൺ ചമയ വും കൈകാര്യം ചെയ്തു.
നാടകോല്‍സവത്തിന്റെ എട്ടാം ദിവസ മായ വെള്ളി യാഴ്ച രാത്രി എട്ടര മണിക്ക് മാസ് ഷാർജ അവതരി പ്പിക്കുന്ന ‘അദ്രികന്യ’ എന്ന നാടകം അരങ്ങേറും. സംവിധാനം മഞ്ജുളൻ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം