വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ

October 16th, 2025

vakkom-jayalal-drama-pravasi-in-isc-ePathram
അബുദാബി : യു. എ. ഇ. യിലെ പതിനാറിൽ അധികം നാടക വേദികളിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ പ്രവാസി എന്ന നാടകം 16 വർഷങ്ങൾക്കു ശേഷം വീണ്ടും അബുദാബിയിൽ അരങ്ങേറുന്നു.

2025 ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന പ്രവാസി എന്ന നാടകം മികച്ച രചന, അവതരണം എന്നിങ്ങനെ നിരവധി സംസ്ഥാന അവാർഡുകൾ നേടിയിരുന്നു.

അബുദാബി മലയാളി സമാജം മുൻ പ്രസിഡണ്ടും പ്രവാസ ലോകത്തെ ശ്രദ്ധേയ നാടക പ്രവർത്തകനും നടനും കൂടിയായ വക്കം ജയലാൽ ആവിഷ്കാരം നടത്തി പ്രധാന വേഷം അവതരിപ്പിക്കുന്ന ഈ നാടകം സംവിധാനം ചെയ്തത് വക്കം ഷക്കീർ. രചന : വി. ആർ. സുരേന്ദ്രൻ.

ഐ. എസ്. സി. കലാ വിഭാഗം ഒരുക്കുന്ന പ്രവാസിയിൽ വക്കം ജയലാൽ, കൂടാതെ ക്ലിന്റ് പവിത്രൻ, സുമീത് മാത്യു, ശ്രീബാബു പീലിക്കോട്, ഹുസൈൻ, ഷീന സുനിൽ, സിനി റോയ്‌സ്, അനഘ രാഹുൽ എന്നിവർ കഥാപാത്രങ്ങളായി വേഷമിടുന്നു. അൻവർ ബാബു, അശോകൻ, മനോരഞ്ജൻ, നവനീത് രഞ്ജിത്ത്, രാഹുൽ ലാൽ എന്നിവരാണ് പിന്നണിയിൽ.

- pma

വായിക്കുക: , , , ,

Comments Off on വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ

നാടക ഗാനാലാപന മത്സരം

September 25th, 2025

logo-drama-songs-by-hmv-records-ePathram

ദുബായ് : വെള്ളി നക്ഷത്രമേ നിന്നെ നോക്കി എന്ന പേരിൽ 2025 ഒക്ടോബർ 18 ന് ദുബായ് ഫോക്‌ലോർ അക്കാദമിയിൽ ഒരുക്കുന്ന പരിപാടി യുടെ ഭാഗമായി നാടക ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. മലയാള നാടക ഗാനങ്ങളിൽ നിന്നുള്ള ഏതെങ്കിലും നാലു വരി പാടുന്ന വീഡിയോ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.

കരോക്കെ സംഗീതം പാടില്ല. പ്രായ പരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പാട്ടിന്റെ വീഡിയോ ഒക്ടോബർ 10 നു മുൻപായി ലഭിക്കണം.

മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ഇതിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ അംഗം ആവുകയും വേണം.

ഒന്നാം സ്ഥാനം നേടുന്നയാൾക്ക് സമ്മാനവും ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ എന്ന പരിപാടിയിൽ കല്ലറ ഗോപൻ, നാരായണി ഗോപൻ, ജി. ശ്രീറാം എന്നീ പ്രശസ്ത ഗായകർക്ക് ഒപ്പം വേദിയിൽ പാടാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +971 55 924 0999 എന്ന വാട്സാപ്പിൽ (വിനോദ്) ബന്ധപ്പെടുക.

 

- pma

വായിക്കുക: , , , ,

Comments Off on നാടക ഗാനാലാപന മത്സരം

സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി

May 5th, 2025

shakthi-abu-dhabi-safdar-hashmi-drama-fest-2025-ePathram

അബുദാബി : സഫ്ദർ ഹാഷ്മിയുടെ സ്മരണാർത്ഥം ശക്തി തിയ്യറ്റേഴ്‌സ് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച തെരുവു നാടക മത്സര ത്തിൽ ഒൻപത് നാടകങ്ങൾ അവതരിപ്പിച്ചു. ബിജു ഇരിണാവ്, ഒ. ടി. ഷാജഹാൻ എന്നിവർ വിധി കർത്താക്കളായി.

ശക്തി നാദിസിയ മേഖല അവതരിപ്പിച്ച ‘കാടകം’ മികച്ച നാടകമായി തെരഞ്ഞെടുത്തു. കൂടാതെ മികച്ച സംവിധായകൻ (പ്രകാശൻ തച്ചങ്ങാട്), മികച്ച നടൻ (ബാബു പിലിക്കോട്), രണ്ടാമത്തെ നടി (ഷീന സുനിൽ) എന്നീ പുരസ്കാരങ്ങളും ‘കാടകം’ എന്ന നാടകം കരസ്ഥമാക്കി. വെട്ടു കിളികൾ, (ശക്തി ഷാബിയ) ദുരന്ത ഭൂമി (ശക്തി നജ്‌ദാ യൂണിറ്റ്) എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു.

മികച്ച നടി : രൂഷ്മ (ചതുര കൂപം), ബാല താരം : അൻവിത സരോ (ദുരന്ത ഭൂമി), ശ്രീഷ്മ അനീഷ് (രണ്ടാമത്തെ സംവിധായിക : വെട്ടുകിളികൾ), മികച്ച രണ്ടാമത്തെ നടൻ നന്ദ കുമാർ (ചതുര കൂപം), രണ്ടാമത്തെ ബാലതാരം ദൈഷ്ണ (ഗർ) എന്നിവരെയും തിരഞ്ഞെടുത്തു. F B Page

- pma

വായിക്കുക: , , , ,

Comments Off on സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി

കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം

December 26th, 2024

ksc-drama-writing-competition-ePathram
അബുദാബി : പതിമൂന്നാമത് കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തോട് അനുബന്ധിച്ച് കേരള സോഷ്യൽ സെന്റർ ഏകാങ്ക നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിലെ പ്രവാസികളായ നാടക രചയിതാക്കൾക്കു പങ്കെടുക്കാം. 30 മിനുട്ട് അവതരണ ദൈർഘ്യമുള്ള രചനകളാണ് പരിഗണിക്കുക.

മൗലിക രചനകൾ ആയിരിക്കണം. ഏതെങ്കിലും കഥ, നോവൽ എന്നിവയെ അധികരിച്ചുള്ള രചനകൾ, മറ്റു നാടകങ്ങളുടെ വക ഭേദങ്ങൾ, വിവർത്തനങ്ങൾ എന്നിവ പാടില്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമർശിക്കാത്തതും യു. എ. ഇ. നിയമങ്ങൾക്ക് അനുസൃതം ആയിരിക്കണം.

രചയിതാവിൻ്റെ പേര്, പ്രൊഫൈൽ, പാസ്സ് പോർട്ട്-എമിറേറ്റ്സ് ഐ. ഡി. കോപ്പികൾ എന്നിവ അറ്റാച്ച് ചെയ്ത് 2025 ജനുവരി 10 നു മുൻപായി കേരള സോഷ്യൽ സെന്റർ ഓഫീസിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 02 631 44 55 (KSC Office), 055 5520683, 050 5806557. e-Mail : kscmails@gmail.com

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം

കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

December 23rd, 2024

ksc-13-th-bharath-murali-drama-fest-2024-inauguration-ePathram
അബുദാബി : കേരളാ സോഷ്യൽ സെൻറർ ഒരുക്കുന്ന പതിമൂന്നാമത് ഭരത്‌ മുരളി നാടകോത്സവത്തിനു തുടക്കമായി. സെന്റർ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ എം. ഡി. ഗണേഷ് ബാബു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട്‌ എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. വി. ബഷീർ, നാസർ വിളഭാഗം, ഹിദായത്തുള്ള, രജിതാ വിനോദ്, ഷെൽമ സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെ. എസ്. സി. സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശങ്കർ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ നാടക വിധി കർത്താക്കളെ പരിചയപ്പെടുത്തി .

ആദ്യ അവതരണം ഡിസംബർ 23 തിങ്കളാഴ്ച രാത്രി എട്ടര മണിക്ക്, ഡോ. ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘അബദ്ധങ്ങളുടെ അയ്യരു കളി’ എന്ന നാടകം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കും.

തുടർന്ന് വിവിധ ദിവസങ്ങളിലായി സീക്രട്ട്, നീലപ്പായസം, സിദ്ധാന്തം അഥവാ യുദ്ധാന്ത്യം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ജീവൻ്റെ മാലാഖ, രാഘവൻ ദൈ, ചാവുപടികൾ, ശംഖു മുഖം എന്നിങ്ങനെ പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ അരങ്ങിൽ എത്തും. ജനുവരി 18 ന് നാടകോത്സവം സമാപിക്കും.

ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. വിവിധ വിഭാഗങ്ങളിലായി 17 പുരസ്കാരങ്ങളും ക്യാഷ് പ്രൈസുകളും വിജയികൾക്ക് സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

Page 1 of 912345...Last »

« Previous « പുതുവത്സര പിറവിയിൽ പൊതു അവധി
Next Page » ശ്യാം ബെനഗല്‍ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha