അബുദാബി : കേരള സോഷ്യൽ സെൻറർ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കെ. എസ്. സി-ഭരത് മുരളി നാടകോത്സവത്തോട് അനുബന്ധിച്ച് യു. എ. ഇ. യിലെ പ്രവാസികളായ എഴുത്തുകാർക്കായി ഏകാങ്ക നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു.
30 മിനുട്ട് അവതരണ ദൈർഘ്യമുള്ള രചനകളാണ് പരിഗണിക്കുക. സൃഷ്ടികൾ മൗലികമായിരിക്കണം. വിവർത്തനങ്ങളോ മറ്റു നാടകങ്ങളുടെ വകഭേദങ്ങളോ പരിഗണിക്കുന്നതല്ല.
ഏതെങ്കിലും കഥ, നോവൽ തുടങ്ങിയവയെ അധികരിച്ചു കൊണ്ടുള്ള നാടക രചനകളും പരിഗണിക്കുന്നതല്ല. യു. എ. ഇ. യിലെ നിയമങ്ങൾ അനുശാസിക്കുന്ന രീതിയിൽ മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമർശിക്കാത്തതും ആയിരിക്കണം.
രചയിതാവിൻ്റെ പേര്, പ്രൊഫൈൽ, പാസ്സ് പോർട്ട് – എമിറേറ്റ്സ് ഐ. ഡി. കോപ്പികൾ എന്നിവ സ്ക്രിപ്റ്റിന് കൂടെ ചേർത്ത് 2023 ഡിസംബർ 30 നു മുൻപായി കെ. എസ്. സി. യിൽ എത്തിക്കണം
കൂടുതൽ വിവരങ്ങൾക്ക് സെൻ്ററിൽ ബന്ധപ്പെടുക. ഫോൺ : 02 631 44 55, 02 631 44 56