ഭരത് മുരളി നാടകോത്സവം : വെള്ളിയാഴ്ച തിരശ്ശീല ഉയരും

January 12th, 2023

ksc-bharath-murali-drama-fest-2023-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്. സി.) സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം 2023 ജനുവരി 13 വെള്ളിയാഴ്ച ആരംഭിക്കും. യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള എട്ട് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങള്‍ ജനുവരി 31 വരെയുള്ള ദിവസങ്ങളിലായി അരങ്ങില്‍ എത്തും.

സമാപന ദിവസം കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ ഫല പ്രഖ്യാപനം നടത്തും. വിവിധ വിഭാഗ ങ്ങളിലെ നാടകങ്ങള്‍ ക്കുള്ള സമ്മാന ദാനവും നടക്കും.

ജനുവരി 14 ശനിയാഴ്ച ആദ്യ നാടകം അരങ്ങില്‍ എത്തും. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച് ഇന്ത്യ സോഷ്യൽ സെന്‍റർ അജ്‌മാൻ അവതരിപ്പിക്കുന്ന ‘നവ രാഷ്ട്ര’ യാണ് ഉദ്ഘാടന നാടകം.

ജനുവരി 15 ഞായറാഴ്ച സി. എൻ. ശ്രീകണ്ഠൻ നായർ രചിച്ച് എമിൽ മാധവി സംവിധാനം ചെയ്യുന്ന ‘ലങ്കാ ലക്ഷ്മി’ ഷാർജ ചമയം തിയേറ്റർ അവതരിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം : വെള്ളിയാഴ്ച തിരശ്ശീല ഉയരും

പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു

October 24th, 2022

logo-kerala-sangeetha-nataka-akademi-ePathram
തൃശൂർ : കേരള സംഗീത നാടക അക്കാദമി പ്രവാസി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു. ചെന്നൈ, മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങൾ, ഡൽഹി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമായി പ്രവാസി അമേച്വർ നാടകോത്സവം സംഘടിപ്പിക്കുക.

പുതിയ നാടകങ്ങള്‍, നിലവിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകങ്ങള്‍ എന്നിവയുടെ സ്‌ക്രിപ്റ്റുകൾ എൻട്രികളായി 2022 നവംബർ 21 നു മുന്‍പായി സമർപ്പിക്കണം. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള രചനകളാണ് സമർപ്പിക്കേണ്ടത്.

താൽപര്യമുള്ള പ്രവാസി നാടക സംഘങ്ങൾ, പ്രവാസി കലാ സമിതികൾ എന്നിവർ വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയും സ്‌ക്രിപ്റ്റിന്‍റെ നാലു കോപ്പികള്‍, നാടക കൃത്തിന്‍റെ സമ്മതപത്രം എന്നിവ യും നാടകത്തിന്‍റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖ പ്പെടുത്തിയ ചെറു കുറിപ്പും സഹിതം അക്കാദമി യിൽ അപേക്ഷിക്കണം.

സ്വതന്ത്രമായ നാടക രചനയല്ലാതെ ഏതെങ്കിലും കൃതിയുടെയോ ആവിഷ്‌കാരങ്ങളുടെയോ അഡാപ്റ്റേഷന്‍, മറ്റു രചനകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതും പകർപ്പവകാശ പരിധിയിൽ വരുന്നതും എങ്കില്‍ മൂല കൃതിയുടെ ഗ്രന്ഥകർത്താവിൽ നിന്നും സമ്മത പത്രം വാങ്ങി അപേക്ഷയോടൊപ്പം വെച്ചിരിക്കണം. കോപ്പി റൈറ്റു മായി ബന്ധപ്പെട്ട നിയമ പരമായ എല്ലാ കാര്യങ്ങള്‍ക്കും അപേക്ഷകൻ ഉത്തരവാദി ആയിരിക്കും എന്നു രേഖ പ്പെടുത്തി, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കണം.

അക്കാദമിയിൽ ഹാജരാക്കുന്ന രേഖകൾ തിരിച്ചു നൽകുന്നതല്ല എന്നും സംഘാടനം സംബന്ധിയായ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും എന്നും അക്കാദമി സെക്രട്ടറി ജനാർദ്ദനൻ. കെ അറിയിച്ചു. PRD

- pma

വായിക്കുക: , , ,

Comments Off on പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു

ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

March 15th, 2022

excellence-award-ePathram

തിരുവനന്തപുരം : 2021ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫസര്‍. എരുമേലി പരമേശ്വരന്‍ പിള്ള യുടെ സ്മരണാര്‍ത്ഥം ശക്തി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫസര്‍. എം. കെ. സാനുവിന്‍റെ ‘കേസരി, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടാവ്’ എന്ന കൃതി അര്‍ഹമായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ശക്തി – ടി. കെ. രാമകൃഷ്ണന്‍ സ്മാരക പുരസ്കാരം സി. എല്‍. ജോസിനു സമ്മാനിക്കും.

മികച്ച നോവല്‍ : അകം (കെ. ആര്‍. മല്ലിക).
ബാല സാഹിത്യം : അപ്പുവും അച്ചുവും (സേതു).
മികച്ച കഥ : കടുക്കാച്ചി മാങ്ങ (വി. ആര്‍. സുധീഷ്).
വിജ്ഞാന സാഹിത്യം : ഭരണ ഘടന-ചരിത്രവും സംസ്‌കാരവും (പി. രാജീവ്). കവിത : കറുത്ത വറ്റേ, കറുത്ത വറ്റേ (രാവുണ്ണി), മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (അസീം താന്നിമൂട്). നാടകം : ഇരിക്കപ്പിണ്ഡം കഥപറയുന്നു (ഇ. ഡി. ഡേവിസ്), ജീവിതം തുന്നുമ്പോള്‍ (രാജ് മോഹന്‍ നീലേശ്വരം). നിരൂപണം : അകം തുറക്കുന്ന കവിതകള്‍ (വി. യു. സുരേന്ദ്രന്‍), കവിതയിലെ കാലവും കാല്‍പ്പാടുകളും (ഇ. എം. സൂരജ്).

പി. കരുണാകരന്‍ ചെയര്‍മാനും എ. കെ. മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എറണാകുളത്ത് 2022 ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

യു. എ. ഇ.  യിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നാലു പതിറ്റാണ്ടായി സജീവമായിട്ടുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സ് 1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു

February 20th, 2022

isc-ensemble-theatre-fest-ajman-drama-ePathram
അജ്മാന്‍ : നെടുമുടി വേണുവിന്‍റെ സ്മരണാര്‍ത്ഥം ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാന്‍ സംഘടിപ്പിച്ച എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായ നടൻ ശിവജി ഗുരുവായൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചമയം തീയ്യേറ്റർ ഷാർജ അവതരിപ്പിച്ച ‘കൂമൻ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അൽ ഖൂസ് തീയ്യേറ്റർ ദുബായ് അവതരിപ്പിച്ച ‘വില്ലേജ് ന്യൂസ് എന്ന നാടകത്തിനാണ് രണ്ടാംസ്ഥാനം. മികച്ച സംവിധായകൻ പ്രകാശ് തച്ചങ്ങാട് (കൂമൻ), മികച്ച നടൻ നൗഷാദ് ഹസൻ, മികച്ച നടി ശീതൾ ചന്ദ്രൻ എന്നിവരാണ്.

മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി അവാർഡിന് സോണിയ (വില്ലേജ് ന്യുസ്) അർഹയായി. സഹ നടനായി ‘പത്താം ഭവനം’ എന്ന നാടകത്തിലൂടെ സാജിദ്‌ കൊടിഞ്ഞി യും സഹ നടിയായി ‘ആരാണ് കള്ളൻ’ എന്ന നാടകത്തിലെ ദിവ്യ ബാബുരാജിനെയും ബാല താരമായി അതുല്യ രാജി നെയും തെരഞ്ഞെടുത്തു.

‘ദ് ബ്‌ളാക്ക് ഡേ’ എന്ന നാടകത്തിൽ പ്രകാശ വിതാനം ചെയ്ത അസ്‌കർ, രംഗ സജ്ജീകരണം ചെയ്ത ശ്രീജിത്ത്, ചമയം ഒരുക്കിയ ഗോകുൽ അയ്യന്തോൾ എന്നിവരും പുരസ്‌കാര ങ്ങൾക്ക് അർഹരായി. മികച്ച പശ്ഛാത്തല സംഗീത ത്തിനു ഷെഫി അഹമദും മനോരഞ്ജനും പുരസ്കാരം നേടി (കൂമൻ).

ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ പ്രസിഡണ്ട് ജാസിം മുഹമ്മദ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ആര്‍ട്ടിസ്റ്റ് നിസ്സാർ ഇബ്രാഹിം രൂപ കൽപന ചെയ്ത ശില്പം എന്നിവ സമ്മാനിച്ചു. കേരളത്തിൽ നിന്നുള്ള നാടക പ്രവർത്തകരായ വാസൻ പുത്തൂർ, രാജു പൊടിയാൻ, ഐ. എസ്. സി. ജനറൽ ജനറൽ സെക്രട്ടറി സുജി കുമാർ പിള്ള, ട്രഷറർ ഗിരീഷൻ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം

January 10th, 2022

drama-fest-alain-isc-epathram
മനാമ : ബഹ്റൈന്‍ കേരളീയ സമാജം സ്കൂൾ ഓഫ്‌ ഡ്രാമ സംഘടിപ്പിക്കുന്ന പതിനേഴാമത്‌ പ്രൊഫ: നരേന്ദ്ര പ്രസാദ്‌ അനുസ്മരണ നാടകോത്സവത്തിന് ജനുവരി 11 ചൊവ്വാഴ്ച തിരശ്ശീല ഉയരും.

9 ദിവസങ്ങളിലായി അരങ്ങേറുന്ന നാടകോത്സവത്തില്‍ 9 നാടകങ്ങള്‍ അവതരിപ്പിക്കും. നില വിലെ കൊവിഡ്‌ മാന ദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടായിരിക്കും നാടകോത്സവ ത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് സമാജം ഫെയ്‌സ് ബുക്ക് പേജ് സന്ദർശിക്കുക.

- pma

വായിക്കുക: , ,

Comments Off on ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം

Page 4 of 16« First...23456...10...Last »

« Previous Page« Previous « നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം
Next »Next Page » ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha