അബുദാബി : ഡിസംബർ ആദ്യവാര ത്തില്‍ അബുദാബി കേരള സോഷ്യൽ സെന്റ റില്‍ അരങ്ങേറുന്ന ‘ഭരത് മുരളി നാടകോത്സവ’വുമായി ബന്ധപ്പെട്ട വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യു ന്നതി നായി യു. എ. ഇ. യിലെ നാടക സമിതി കളെ പങ്കെടു പ്പിച്ചു കൊണ്ട് ഒരു ആലോചനാ യോഗം നടത്തുന്നു.
ഒക്ടോബർ 25 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് കേരള സോഷ്യൽ സെന്റ റിൽ ഒരുക്കുന്ന യോഗത്തി ലേക്ക് ഓരോ നാടക സമിതി കളില്‍ നിന്നും രണ്ടു പേർ വീതം പങ്കെടുക്കണം എന്നു ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
050 612 0441, 02 631 44 55
കെ. കെ. ശ്രീവത്സൻ, മീഡിയ സെക്രട്ടറി,
അബു ദാബി കേരള സോഷ്യൽ സെന്റർ.