കേന്ദ്രം ഭരിക്കുന്നത് ട്വിറ്ററിൽ മാത്രം: നിതീഷ് കുമാർ

August 9th, 2015

nitish_modi_bjp_nda-epathram

പാട്ന: കേന്ദ്ര ഭരണം ട്വിറ്ററിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ് എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. കള്ള പണം തിരികെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി. സർക്കാർ നടത്തിയ അവകാശ വാദങ്ങളും, കർഷകർക്ക് താങ്ങ് വില നൽകുമെന്ന വാഗ്ദാനവും എന്തായി എന്ന തന്റെ ചോദ്യത്തിന് മറുപടി ഇതു വരെ ലഭിച്ചിട്ടില്ല. ബീഹാറിന് പ്രത്യേക പദവി നൽകാനുള്ള നീക്കവും ഇതു വരെ നടന്നിട്ടില്ല. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി ട്വിറ്ററിലൂടെ എങ്കിലും ലഭിക്കും എന്നാണ് പ്രതീക്ഷ. ഒടുവിൽ നമുക്കൊരു ട്വിറ്റർ സർക്കാരിനെ ലഭിച്ചിരിക്കുന്നു. ട്വിറ്ററിലൂടെ മാത്രം കേൾക്കുകയും, പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സർക്കാർ – നിതീഷ് കളിയാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

July 27th, 2015

ex-president-of-india-apj-abdul-kalam-ePathram
ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌ മെന്റില്‍ പ്രബന്ധം അവതരി പ്പിക്കുന്ന തിനിടെ കുഴഞ്ഞു വീണ കലാമിനെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാ ഘാത മായി രുന്നു മരണ കാരണം.

ഇന്ത്യയുടെ 11 ആമത് രാഷ്ട്ര പതി യായിരുന്നു. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപന ങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 2002 മുതൽ 2007 വരെ ഇന്ത്യ യുടെ രാഷ്ട്രപതി യായിരുന്നു.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ. പി. ജെ. അബ്ദുൽ കലാം 1931 ഒക്‌ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വര ത്താണ് ജനിച്ചത്. ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈ ലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പി ക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും അബ്ദുൾ കലാം നൽകിയ സംഭാവനകൾ നിസ്തുല മാണ്.

മിസൈൽ സാങ്കേതിക വിദ്യ യിൽ അദ്ദേഹം നൽകിയ സംഭാവന കൾ കണക്കി ലെടുത്ത് ഭാരത ത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷി പ്പിക്കാറുണ്ട്. പൊഖ്റാൻ ആണവ പരീക്ഷണ ത്തിനു പിന്നിലും സാങ്കേതിക മായും, ഭരണ പര മായും സുപ്രധാന മായ പങ്കു വഹിച്ചിട്ടുണ്ട്.

രാഷ്ട്രം ഭാരത രത്‌നയും പത്മ ഭൂഷനും പത്മ വിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിത കള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവ യാണ് പ്രധാന കൃതികള്‍.

അന്ത്യ കര്‍മങ്ങള്‍ സ്വദേശമായ രാമേശ്വരത്ത് നടക്കും. ഏഴ് ദിവസ ത്തെ ദു:ഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

May 25th, 2015

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിപുലമായ പരിപടികളോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം
വാര്‍ഷികം ആഘോഷിക്കുന്നത്. ബി.ജെ.പിയുടെ താത്വിക ആചാര്യനായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദേശമായ ഉത്തര്‍ പ്രദേശിലെ മഥുരയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അഡല്‍ ബിഹാരി വാജ്‌പേയിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ ചടങ്ങിനു ക്ഷണിച്ചിട്ടില്ല.

ശുചിത്വ ഭാരതം, ജന്‍‌ധന്‍ യോജന, മെച്ചപ്പെട്ട വിദേശ ബന്ധങ്ങള്‍, കുറഞ്ഞ ചിലവില്‍ ഇന്‍ഷൂറന്‍സ്, വിദേശ നിക്ഷേപം ആകര്‍ഷിക്കുവാന്‍ ഉള്ള വിവിധ
പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാനമായും ബി.ജെ.പിയും സഖ്യകക്ഷികളും സര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ
തുടര്‍ച്ചയായുള്ള വിദേശ യാത്രകളും, വിലക്കയറ്റവും, ഇന്ധന വില വര്‍ദ്ധിക്കുന്നതും, ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വിവാദവ്യവസ്ഥകളുമെല്ലാം സര്‍ക്കാരിന്റെ
പ്രതിച്ഛായക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്. മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കും എന്ന് വ്യാപകമായ പ്രചാരണം
നടന്നിരുന്നു. ഈ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചു എന്നു വേണം തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും കരുതുവാന്‍. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും
ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത വിധം കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. എന്നാല്‍
അധികാരത്തിലേറിയതോടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായി മാറി. വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുന്നതിനപ്പുറം യാതൊരു വിധത്തിലുള്ളവികസന
പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടപ്പിലാക്കിയില്ല എന്നതാണ് യാദാര്‍ഥ്യം. കള്ളപ്പണം തിരികെ കൊണ്ടു വരുന്ന കാര്യത്തിലും, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും

May 11th, 2015

ബാംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയ്ക്കെതിരായ തടവു ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. ബാംഗ്ല്ലൂരുവിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെ ജയലളിതയും കൂട്ടു പ്രതികളും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടത് ജസ്റ്റിസ്റ്റ് സി.ആര്‍ കുമാരസ്വാമിയുടെ വിധി. ജയലളിതയ്ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയലളിതയുടെ ദത്ത് പുത്രന്‍ വി.എന്‍. സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റാദ്ദാക്കി.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെ ഉള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബറിലാണ് ജയലളിതയും കൂട്ടാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ ശിക്ഷിച്ചുകൊണ്ട് പ്രത്യേക കോടതി വിധി വന്നത്. ഇതൊടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുകയും ചെയ്തു. വിധി പറയുന്നത് കേള്‍ക്കാന്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ജയലളിതയേയും കൂട്ടാളികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറത്തു വന്നതോടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കുറ്റവിമുക്തയായ സാഹചര്യത്തില്‍ ജയലളിത മുഖ്യമന്ത്രിയായി മടങ്ങി വരും. സത്യപ്രതിഞ്ജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബംഗാളില്‍ സി.പി.എമ്മിനു തിരിച്ചടി; തൃണമൂലിനു വന്‍ നേട്ടം

April 28th, 2015

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍‌ഗ്രസ് വന്‍ നേട്ടം കൈവരിച്ചു. 92 മുന്‍സിപാലിറ്റികളില്‍ 70 ഇടത്തും അവര്‍ വിജയിച്ചു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആകെയുള്ള 144 വാര്‍ഡുകളില്‍ 117-ലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇവിടെ ബി.ജെ.പി അഞ്ച് സീറ്റുകള്‍ നേടി.

2010-ല്‍ 33 മുന്‍സിപാലിറ്റികള്‍ മാത്രം ലഭിച്ച തൃണമൂല്‍ ഇത്തവണ നെടിയത് ഇരട്ടി വിജയം. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും തിരിച്ചടി തുടരുകയാണ്. മുപ്പത് വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എമിനു പലയിടങ്ങളിലും കെട്ടിവച്ച കാശു പോലും നഷ്ടമായി. ഇടതു മുന്നണി ആകെ അഞ്ചിടത്ത് ഒതുങ്ങി. കോണ്‍ഗ്രസും അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യച്ചൂരിയുടെ വിജയം; കാരാട്ടിനും കേരള ഘടകത്തിനും തിരിച്ചടി
Next »Next Page » രാധിക ആപ്തെയുടെ വീഡിയോ വൈറലാകുന്നു »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine