ഹസാരെക്കെതിരെ ബി. ജെ. പിയും

June 19th, 2012
Mukhtar-Abbas-Naqvi-epathram
ന്യൂഡല്‍ഹി: ഹസാരെ സംഘം ഭരണഘടനാതീതമായ അധികാര സ്‌ഥാപനമാകാന്‍ ശ്രമിക്കരുതെന്ന്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി മുന്നറിയിപ്പു നല്‍കി. യു. പി. എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി പ്രണബ്‌ മുഖര്‍ജിയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപെട്ടു  രംഗത്തുവന്ന അണ്ണാ ഹസാരെ സംഘത്തിനു നേരെ  ബി. ജെ. പി രൂക്ഷവിമര്‍ശനം നടത്തി. രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കുന്നതിനു മുമ്പ്‌ പ്രണബിനെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹസാരെ സംഘത്തിന്റെ ആവശ്യമാണ്‌ ബി. ജെ. പിയുടെ പ്രതികരണത്തിനാധാരം. തങ്ങള്‍ പ്രണബിനെ പിന്തുണയ്‌ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും പരാതികള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും രാജ്യത്ത്‌ നിയമവും ഭരണഘടനാ സംവിധാനവുമുണ്ട് അതിനു മുകളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല ‌- നഖ്‌വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രണബ്‌ മുഖര്‍ജിയുമുള്‍പ്പെടെ 13 കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ഹസാരെ സംഘം അഴിമതിയാരോപണം ഉന്നയിച്ചിരുന്ന പശ്ചാതലത്തിലാണ് നഖ്‌വിയുടെ ഈ പ്രസ്താവന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തൃണമൂല്‍ യു. പി. എ. സഖ്യം വിടുന്നു

June 19th, 2012
mamta banerji-epathram
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യു. പി. എ. സഖ്യം വിടാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഉടക്കിയതാണ് ഈ ഭിന്നിപ്പിനു കാരണം എന്നറിയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച എ. പി. ജെ. അബ്ദുല്‍ കലാമിനെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്‌ തീരുമാനമെടുത്തതാണ് മമതയെ ചൊടിപ്പിച്ചത്. സഖ്യം വിടാന് മന്ത്രിമാര്‍ ‍ മാനസികമായി തയാറെടുത്തതായാണ് അറിഞ്ഞത്. എന്നാല്‍ അന്തിമ തീരുമാനം മമതക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് ലോക്സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. അതേസമയം, എ.  പി.ജെ. അബ്ദുല്‍ കലാം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ തീരുമാനം പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി കൈക്കൊള്ളുമെന്ന് പാര്‍ട്ടി രാജ്യസഭാ അംഗം കുനാല്‍ ഘോഷ് പറഞ്ഞു. പി. എ. സാങ്മയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തിലും മമത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്മോഹനില്‍ ഇനി പ്രതീക്ഷയില്ല : നാരായണ മൂര്‍ത്തി

June 14th, 2012

narayana murthy-epathram

ബംഗളൂരു: അസിം പ്രേംജിക്ക് പിന്നാലെ  ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. മന്‍മോഹന്‍ സിംഗ് ഒരു പ്രതീക്ഷയും തരുന്നില്ലെന്നും  1991ല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരുത്തിയ അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യ പുലര്‍ത്തിയ പ്രതീക്ഷ വെറുതെ യായിരിക്കുകയാണെന്നും നാരായണ മൂര്‍ത്തിപറഞ്ഞു.  2004 മുതല്‍ 2011 വരെ ഇന്ത്യയില്‍ കാര്യമായ ഒരു സാമ്പത്തിക പരിഷ്കാരവും വരുത്താന്‍ അദ്ദേഹത്തിനായില്ല,  ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ഏറെ ദുഃഖിതനാണെന്നും മൂര്‍ത്തി വ്യക്തമാക്കി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ പ്രവര്‍ത്തിക്കുന്നത് ഒരു നേതാവുപോലുമില്ലാതെ: അസിം പ്രേംജി

June 14th, 2012

Azim-Premji-epathram
ബംഗളൂരു: ഇന്ത്യ പ്രവര്‍ത്തിക്കുന്നത് ഒരു നേതാവുപോലുമില്ലാതെയാണെന്ന രൂക്ഷ വിമര്‍ശവുമായി  വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി രംഗത്ത്. ബംഗളൂരുവില്‍ വിപ്രോയുടെ അവലോകന യോഗത്തിലാണ് ‍ അസിം പ്രേംജി രൂക്ഷ വിമര്‍ശനം കേന്ദ്രസര്‍ക്കാറിനെതിരെ നടത്തിയത്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍  ഉടനടി തകര്‍ച്ചയെ നേരിടേണ്ടിവരുമെന്നും, ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചക്ക് അത്യാവശ്യമായി വന്നിരിക്കുകയാണ്  എന്നും പ്രേംജി പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

ഗുജറാത്ത് ബി. ജെ. പിയില്‍ പൊട്ടിത്തെറി സഞ്ജയ് ജോഷി രാജിവെച്ചു

June 9th, 2012

sanjay_modi-epathram

അഹമ്മദാബാദ്:  ‍ ഗ്രൂപ്പ് പോര് മുറുകിയ ഗുജറാത്തിലെ ബി.ജെ.പി. യില്‍ നിന്നും മുഖ്യന്ത്രി നരേന്ദ്രമോഡിയുടെ ബദ്ധശത്രു സഞ്ജയ് ജോഷി രാജി വെച്ചു. മോഡിയുടെ സമ്മര്‍ദത്തിനു വഴങ്ങി, കഴിഞ്ഞ മാസം ബി. ജെ. പി. ദേശീയ എക്സിക്യുട്ടിവില്‍നിന്ന് ജോഷിയെ നീക്കം ചെയ്തിരുന്നു. ബി.  ജെ. പി. കേന്ദ്ര കമ്മറ്റിയില്‍  മോഡിയുടെ മേല്കയ്യാണ്  രാജിയ്ക്കു കാരണമെന്ന് ബി. ജെ. പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കു നല്‍കിയ കത്തില്‍ ജോഷി തുറന്നടിച്ചു . ജോഷിയുടെ രാജി ഗഡ്കരി അംഗീകരിച്ചതായി ബി. ജെ. പി. ഇതിനു പിന്നാലെ പാര്‍ട്ടിയിലെ ഗ്രൂപ്പു പോരു രൂക്ഷമാക്കി മോഡിക്കെതിരേ അഹമ്മദാബാദിലും ഡല്‍ഹിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി. എസ്. സമ്പത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും
Next »Next Page » പ്രണബ് മുഖര്‍ജി യു. പി. എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine