സോണിയക്കെതിരെ ‍കരിങ്കൊടി

April 29th, 2012

sonia-gandhi-epathram

തുംകൂര്‍: കര്‍ണ്ണാടക സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയക്കെതിരെ മഡിക സമുദായത്തിലെ സ്‌ത്രീകല്‍ ‌ കരിങ്കൊടി കാട്ടി . മഡിക സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. തുംകൂരില്‍ ശിവകുമാര സ്വാമിയുടെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ‍ റാലിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. അപ്പോഴാണ്‌ സ്‌ത്രീകള്‍ സോണിയക്കെതിരെ കരിങ്കൊടി കാണിച്ചത്‌. കരിങ്കൊടി കാണിച്ച സ്‌ത്രീകളെ ഉടന്‍ തന്നെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on സോണിയക്കെതിരെ ‍കരിങ്കൊടി

മമതാ ബാനര്‍ജി സ്വന്തം ചാനലും പത്രവും തുടങ്ങുന്നു

April 22nd, 2012

mamatha-banarji-epathram
കൊല്‍ക്കത്ത : പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി  ഔദ്യോഗിക ടെലിവിഷന്‍ ചാനലും ദിനപത്രവും തുടങ്ങുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതില്‍ സ്വകാര്യ മാധ്യമങ്ങള്‍ വിമുഖത കാട്ടുകയാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍  ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനാണ് എങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മമത പറഞ്ഞു. ”സര്‍ക്കാരിന്റെ വീഴ്‌ചകള്‍ വലുതാക്കി കാണിക്കുവാന്‍ മിക്ക മാധ്യമങ്ങള്‍ക്കും താല്‍പര്യം കൂടുതലാണ്. അതിനാല്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനു സ്വന്തമായ മാര്‍ഗങ്ങള്‍ തേടേണ്ടിവന്നിരിക്കുന്നു” -കൊല്‍ക്കത്തയില്‍ ഒരു യോഗത്തില്‍ അവര്‍ പറഞ്ഞു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്‌ണുത തുറന്നു പ്രഖ്യാപിച്ചുകൊണ്ട്‌ സംസ്‌ഥാന സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ വരുന്ന ടിവി ചാനലുകള്‍ കാണരുതെന്നു മമത അടുത്തിടെ ഉപദേശിച്ചിരുന്നു. സംസ്‌ഥാനസര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ചില ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങരുതെന്നും നിര്‍ദേശിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒഡീഷ : പാൻഡയുടെ ഭാര്യയെ വിട്ടയച്ചു

April 11th, 2012

shubhashree-panda-epathram

ഭുബനേശ്വർ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ നേതാവായ സബ്യസാചി പാൻഡയുടെ ഭാര്യയെ ഒഡീഷയിലെ റായ്ഗഡ ജില്ലയിലെ അതിവേഗ കോടതി വിട്ടയച്ചു. ഒരു പോലീസ് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് 2010ലാണ് പൊലീസ് ശുഭശ്രീ പാൻഡയെ അറസ്റ്റ് ചെയ്ത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പിടിയിലുള്ള ഇറ്റാലിയൻ വിനോദ സഞ്ചാരിയെ മോചിപ്പിക്കണമെങ്കിൽ തങ്ങളുടെ 7 പ്രവർത്തകരെ വിട്ടയക്കണം എന്ന പ്രക്ഷോഭകരുടെ ആവശ്യം നിലനിൽക്കുന്ന സമയത്താണ് ഈ നടപടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനാക്കി പത്ര പരസ്യം

April 7th, 2012
modi-as-krishna-epathram
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ പത്ര പരസ്യം വിവാദമാകുന്നു. ബി. ജെ. പിയുടെ കര്‍ഷക കൂട്ടായ്മയായ കിഷന്‍ യാത്രയുടെ പ്രചരണാര്‍ഥമാണ് ഇത്തരം ഒരു പരസ്യം ഗുജറാത്തി പത്രത്തില്‍ വന്നത്. ഗീതോപദേശത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പരസ്യത്തില്‍ ശ്രീകൃഷ്ണനായി തേരു തെളിക്കുന്ന രീതിയില്‍ മോഡിയെയും അര്‍ജ്ജുനനായി  ബി. ജെ. പിയുടെ സംസ്ഥാന പ്രസിഡണ്ട് അര്‍. സി. ഫല്‍ദുവിനേയുമാണ് നല്‍കിയിരിക്കുന്നത്. പഞ്ച പാണ്ഡവരായി സംസ്ഥാന ബി. ജെ. പിയിലെ പ്രമുഖരേയും പരസ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായി രംഗത്തെത്തി. ഇത്തരം ഒരു പരസ്യത്തിലൂടെ ജനങ്ങളെ വിഡ്ഡികളാക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ്  നേതാവ് നര്‍ഹരി അമീന്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിനും പരസ്യം

April 6th, 2012

intimate-body-wash-epathram

സ്ത്രീയുടെ സൗന്ദര്യം അവളുടെ തൊലി വെളുപ്പിലാണ് എന്ന ചിന്താഗതിയെ സമൂഹ മനസ്സിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ സ്ത്രീ സംഘടനകൾ എന്നും എതിർത്ത് പോന്നിട്ടുണ്ട്. ഇത് താരതമ്യേന തൊലി വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് അപകർഷതാ ബോധം സൃഷ്ടിക്കുകയും വിവാഹ കമ്പോളത്തിൽ ഇവർക്ക് ആവശ്യം കുറയുവാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് പരാതി. മാത്രവുമല്ല ഇന്ത്യയെ പോലെ സ്ത്രീധന സമ്പ്രദായം നില നിൽക്കുന്ന സമൂഹങ്ങളിൽ വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് കൂടുതൽ സ്ത്രീധനം നൽകേണ്ടതായും വരുന്നത് മൂലം കേവലം സാമൂഹികം മാത്രമല്ല സാമ്പത്തിക സമസ്യകൾക്ക് കൂടി ഇത് കാരണമായി വരുന്നു.

തൊലി വെളുപ്പ് വർദ്ധിപ്പിക്കുവാനുള്ള ഉൽപ്പന്നങ്ങളുടെ വൻ സമ്പത്തിക വിജയം ഇത്തരം ഉൽപ്പന്നങ്ങളുടെ എണ്ണം വിപണിയിൽ വർദ്ധിപ്പിക്കുവാനും ഇടയാക്കി. മനുഷ്യന്റെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് ഒട്ടേറെ പുതിയ ബ്രാൻഡുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പുരുഷന്മാരെ ലക്ഷ്യമാക്കിയും ചില ഉൽപ്പന്നങ്ങൾ അടുത്ത കാലത്തായി പുറത്തു വന്നിരുന്നു.

ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി രംഗത്തു വന്ന ഉൽപ്പന്നമാണ് സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിക്കുവാനുള്ള ലായനി. ഇത് ഉപയോഗിച്ച് കഴുകിയാൽ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ തൊലിയുടെ വെളുപ്പ് വർദ്ധിക്കും എന്ന് ഈ ഉൽപ്പന്നത്തിന്റെ പരസ്യം വിശദീകരിക്കുന്നു. ഇതോടെ പുരുഷന് തന്നിലുള്ള ആകർഷണം വർദ്ധിക്കും എന്നും പരസ്യം സൂചിപ്പിക്കുന്നു.

ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സ്ത്രീ സംഘടനകൾ പ്രതികരിച്ചു. തൊലി വെളുപ്പിനുള്ള പരസ്യം തന്നെ വിവേചനപരമാണ് എന്ന കാരണത്താൽ തങ്ങൾ എതിർക്കുമ്പോഴാണ് ഇപ്പോൾ തികച്ചും അപമാനകരമായ ഈ പുതിയ ഉൽപ്പന്നം എത്തിയിരിക്കുന്നത്.

എന്നാൽ തൊലി വെളുപ്പിന്റെ കാര്യത്തിൽ കാണിക്കുന്ന പ്രതിഷേധം പലപ്പോഴും പൊള്ളയാണെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ പൊതു വേദികളിൽ പ്രതിഷേധിക്കുന്നവർ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ കടകളിൽ നിന്ന് വൻ തോതിൽ വാങ്ങിക്കൊണ്ടു പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കരസേനാ മേധാവി വിശദീകരിക്കണം
Next »Next Page » ബന്ദികൾക്ക് പകരമായി 27 തടവുകാരെ വിട്ടയയ്ക്കും »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine