ലോക്പാല്‍ ബില്‍ പ്രധാനമന്ത്രിയും അയയുന്നു

August 21st, 2011

Manmohan-Singh-Anna-Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. “ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലാണ് സര്‍ക്കാറിന്റെയും ലക്ഷ്യം. ഇതിനായി പരസ്​പരം വിട്ടുവീഴ്ചകള്‍ ആകാം. ജീവസുറ്റ നിയമനിര്‍മാണത്തിലൂടെ ഈ ബില്ല് രൂപപ്പെടുത്താന്‍ സമയമെടുക്കും” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹസാരെ ആവശ്യപ്പെടുന്നപോലെ ആഗസ്ത് 30നുമുമ്പ് ലോക്പാല്‍ ബില്ല് പാര്‍ലമെന്റ് അംഗീകരിക്കുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ നിരാഹാര സമരത്തിനു കിട്ടിയ ജനകീയ പിന്തുണയും, വിഷയത്തില്‍ യു. പി. എയ്ക്ക് അകത്തു താനേ അഭിപ്രായ വ്യതാസം ഉണ്ടായ സാഹചര്യത്തിലാണ് വിശാലയായ ദേശീയ സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടി വന്നത്. ബില്ലിനെക്കുറിച്ച് സമവായമുണ്ടാക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുള്ളതുകൊണ്ടാണ് ബില്ല് പാര്‍ലമെന്റില്‍ വെക്കുംമുമ്പ് സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ ബില്ലിന്റെ കരട് രൂപം കണ്ടതിന് ശേഷമേ ഇതേക്കുറിച്ച് അഭിപ്രായം നല്‍കാനാവൂ എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. അതിനാല്‍ സര്‍ക്കാറിന് ബില്ലിന്റെ കരട് സഭയില്‍ വെക്കാതിരിക്കാനാത്ത അവസ്ഥ വന്നു. തുടര്‍ന്നും ചര്‍ച്ച നടത്താനും സംവാദത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. വിശാലമായ ദേശീയ സമവായം വേണമെന്നതാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും ഈ സമവായത്തിന്റെ അവസാന ഉത്പന്നം സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലായിരിക്കണമെന്നും, എന്നാല്‍ ഇതുസംബന്ധിച്ച് ഹസാരെയുടെ ആവശ്യത്തോട് പ്രതികരിക്കാനോ വിവാദമാക്കാനോ താനില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ

August 20th, 2011

anna-epathram

ന്യൂഡല്‍ഹി: ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ. പാര്‍ലമെന്റിലെ ബില്‍ പിന്‍വലിച്ച്‌ തങ്ങളുടെ നിര്‍ദേശംകൂടി ഉള്‍പ്പെടുന്ന പുതിയ ലോക്‌പാല്‍ ബില്‍ ഈമാസം 30-നകം പാസാക്കണമെന്ന്‌ അണ്ണാ ഹസാരെ കേന്ദ്രസര്‍ക്കാരിന്‌ അന്ത്യശാസനം നല്‍കി. സര്‍ക്കാറിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാവും സമരത്തിന്റെ സമയപരിധിയെന്ന് ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ടാം സ്വാതന്ത്ര്യ സമരമെന്ന വിശേഷണവുമായി രാംലീലയില്‍ ഉപവാസം തുടങ്ങിയ അണ്ണാ ഹസാരെ ഡല്‍ഹിയും ജനഹൃദയങ്ങളും പിടിച്ചടക്കി. യുവജനങ്ങളാണ് തന്റെ  ശക്തിയെന്നും ഈ ആവേശം ഒരിക്കലും വിട്ടുകളയരുത് എന്നും ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്തു. തനിക്കെന്തു സംഭവിച്ചാലും സമരം മുന്നോട്ടു കൊണ്ടുപോകാന്‍ യുവാക്കള്‍ തയാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അഴിമതിവിരുദ്ധ ഭാരതം സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ശക്‌തമായ ലോക്‌പാല്‍ കൊണ്ടുവരുന്നതു വരെ സമരവുമായി തങ്ങള്‍ ഇവിടെത്തന്നെയുണ്ടാകുമെന്നും ഹസാരെ വ്യക്‌തമാക്കി. വന്ദേമാതരം, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗാനങ്ങള്‍ ഹസാരെയുടെ സമരവേദിയില്‍ ആവേശം നിറച്ചു.

hazare-fasting-ramleela-epathram
ഡല്‍ഹി മഹാനഗരം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ജനസാഗരമാണ്‌ ഹസാരെയ്‌ക്ക് പിന്തുണയുമായെത്തിയത്‌. കോരിച്ചൊരിഞ്ഞ മഴയില്‍ പോലും ഹസാരെ ജയിലില്‍ നിന്നിറങ്ങുന്നതിനു മുമ്പു തന്നെ ജയില്‍ പരിസരം നിറഞ്ഞിരുന്നു. കനത്ത മഴയിലും ദേശീയ പതാകയേന്തി ദേശഭക്‌തി ഗാനംചൊല്ലി, ജനങ്ങള്‍ അദ്ദേഹത്തെ വരവേറ്റു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹസാരെ ഇന്ന് രാംലീലയിലേക്ക്

August 19th, 2011

anna-hazare-epathram
ന്യൂഡല്‍ഹി: അന്ന ഹസാരെയുടെ നിരാഹാരസമരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും. അണ്ണാഹസാരെയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. ജുഡീഷ്യറിയെ ലോക്‌പാലിന്റെ പരിധിയില്‍പെടുത്തണമെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ ആവശ്യപ്പെടില്ല. പകരം ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലില്‍ പെടുത്തിയാല്‍മതി.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്.

ചെളിവെളളം നിറഞ്ഞുകിടക്കുന്ന രാംലീല മൈതാനം നന്നാക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നൂറിലധികം ജീവനക്കാരാണ് രാംലീല മൈതാനത്ത് പണിയെടുക്കുന്നത് രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ ഹസാരെ മൈതാനത്തെത്തുമെന്നാണു കരുതുന്നത്‌. പൗരസമൂഹത്തിന്റെ മൊബൈല്‍ എസ്‌.എം.എസ്‌.സംവിധാനം പോലീസ്‌ വിലക്കിയെങ്കിലും ചാനലുകള്‍ മുഴുവന്‍ സമയവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാല്‍ ജനങ്ങള്‍ കൃത്യമായി എത്തുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. മറ്റുളളവര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകുന്ന രീതിയുളള മുദ്രാവാക്യങ്ങളും വാഹന പാര്‍ക്കിംഗും ഒഴിവാക്കുമെന്നും അണ്ണാഹസാരെ സംഘം പോലീസിന്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. മൈതാനത്തും സമരത്തിലും പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുരേഖയില്‍ ഹസാരെയ്‌ക്കൊപ്പം ശാന്തിഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് ഒപ്പിട്ടത്.

മൂന്നു ദിവസത്തെ നിരാഹാരം കഴിഞ്ഞിട്ടും താന്‍ ആരോഗ്യവാനാണെന്നു ഹസാരെ സ്വകാര്യ ചാനലിനോട്‌ വ്യക്‌തമാക്കി. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കറുത്ത വസ്‌ത്രം ധരിച്ച്‌ തിഹാര്‍ ജയിലിനു മുന്നിലെത്തിയാണ്‌ പ്രതിഷേധമറിയിച്ചത്‌. 

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരയുടെ അറസ്റ്റ്: പ്രതിഷേധം വ്യാപിക്കുന്നു

August 16th, 2011

anna_protest-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരയേയും സംഘത്തിലെ ചിലരേയും അറസ്റ്റിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു. തലസ്ഥാനമായ ദില്ലിയില്‍ പലയിടത്തും നിരോധനാഞ്ജയുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. മുംബൈ ഉള്‍പ്പെടെ പലയിടത്തും പ്രതിഷേധങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചു. രാവിലെ പ്രത്യേകിച്ച് ആരുടേയും ആഹ്വാനമില്ലാതെ തന്നെ ചെറു സംഘങ്ങളായി തിരുവനന്തപുരത്ത് ജനങ്ങള്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങി. കാനായി കുഞ്ഞിരാമന് , ഓ.രാജഗോപാല്‍ തുടങ്ങി സാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളില്‍ നിന്നുള്ള പല പ്രമുഖരും സാധാരണക്കാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ ചേര്‍ന്നു. വഴിയാത്രക്കാരും നടക്കാന്‍ ഇറങ്ങിയവരുമെല്ലാം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അണി ചേര്‍ന്നു കൊണ്ടിരിക്കുന്നു.
ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇതിനോടകം അണ്ണാ ഹസാരയുടെ സമരത്തിന് ശക്തമായ പിന്തുണയും അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധവും സജീവമായികൊണ്ടിരിക്കുകയാണ്. തെരുവുകളിലെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാലും ഇത്തരം സൈബര്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടുവാന്‍ സര്‍ക്കാരിനു തലവേദനയാകും. സിറിയയിലും, ഈജിപ്തിലും മറ്റും അഴിമതിക്കെതിരെയും സ്വേഛാധിപത്യത്തിനെതിരെയും ആരംഭിച്ച ജനകീയ സമരങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിച്ചത് ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കൂടെയാണ്. ജനകീയ സമരങ്ങളെ കരുത്താര്‍ജ്ജിപ്പിച്ചതിലും ഏകോപിപ്പിച്ചതിലും ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മാത്രമല്ല വിഷയം ആഗോള തലത്തിലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
അഴിമതി തടയുവാന്‍ കുറ്റമറ്റ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരയും സംഘവും നടത്തി വന്ന സമരത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രധിഷേധം ഊര്‍ജ്ജിതമാകുവാനാണ് സാധ്യത. കക്ഷിരാഷ്ടീയത്തിനതീതമായി  ജനങ്ങള്‍ ഏകസ്വരത്തില്‍ അഴിമതിനിര്‍മ്മാര്‍ജ്ജനത്തിനായി ആവശ്യപ്പെടുമ്പോളും പല്ലും നഖവുമില്ലാത്ത ഒരു ലോക്‍പാല്‍ ബില്ലുമായി പാര്‍ളമെന്റില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2 ജി സ്പെക്ട്രം, കോമണ്‍‌വെല്‍ത്ത് ഗെയിംസ് തുടങ്ങി നിരവധി അഴിമതികള്‍ രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളും  അഴിമതി തടയുന്നതില്‍ തനിക്ക് പരിമിതികള്‍ ഉണ്ടെന്ന രീതിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കിയിട്ടുണ്ട്. രാജ്യം സ്വാതന്ത്യത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അഴിമതിക്കെതിരെ പ്രതിഷേധിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്തുന്നത് സ്വേഛാധിപത്യ പരമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

അണ്ണാ ഹസാരെയടക്കം പല പ്രമുഖരും അറസ്‌റ്റില്‍

August 16th, 2011

hazare-arrested-epathram

ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുള്‍പ്പെടെ പ്രമുഖരടക്കം അമ്പതു സാമൂഹ്യപ്രവര്‍ത്തരെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇന്ന് സമരം തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു അറസ്‌റ്റ്. 50 ഓളം പേരെ പോലീസ്‌ രാജ്‌ഘട്ടില്‍ തടവിലാക്കിയിട്ടുണ്ട്‌. കിരണ്‍ ബേദി, അരവിന്ദ്‌ കെജിര്‍വാള്‍ തുടങ്ങിയവരും അറസ്‌റ്റിലായവരില ഉള്‍പ്പെടും‌. പ്രശാന്ത്‌ ഭൂഷന്റെ മയൂര്‍ വിഹാറിലെ വീട്ടിലെത്തി പോലീസ്‌ രാവിലെ 7.15 ഓടെ അറസ്‌റ്റു ചെയ്‌തു ‌. ഡല്‍ഹി സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച്‌ തലസ്‌ഥാന നഗരിയില്‍ ആയിരക്കണക്കിന്‌ ജനങ്ങള്‍ തെരുവിലിറങ്ങി‌. പോലീസ്‌ കസ്‌റ്റഡിയിലും സമരം തുടരുമെന്ന്‌ ഹസാരെ അറിയിച്ചു. രണ്ടാം സ്വാതന്ത്ര്യസമരത്തിനു സമയമായെന്നും താന്‍ അറസ്‌റ്റിലാണെങ്കിലും സമരം നയിക്കാന്‍ പ്രശാന്ത്‌ ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നും ഹസാരെ പറഞ്ഞു. അനുയായികളോട്‌ ജയ്‌പ്രകാശ്‌ നാരായണ്‍ പാര്‍ക്കില്‍ (ജെ.പി പാര്‍ക്ക്‌) സമ്മേളിക്കാനും എന്തെല്ലാം പ്രകോപനമുണ്ടായാലും സമരം സമാധാനപരമായിരിക്കണമെന്നും പൊതു മുതല്‍ നശിപ്പിക്കുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്യരുതെന്ന്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തു. അറസ്‌റ്റ് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ കിരണ്‍ ബേദി പറഞ്ഞു. രാജ്യത്ത്‌ അടിയന്തിരാവസ്‌ഥയുടെ സാഹചര്യമാണെന്നും ബേദി അറസ്‌റ്റിനിടെ പറഞ്ഞു. നിരോധനാജ്‌ഞ ലംഘിച്ച്‌ ജെ.പി പാര്‍ക്കില്‍ സമ്മേളിക്കാന്‍ ആഹ്വാനം നല്‍കിയതിനാണ്‌ അറസ്‌റ്റെന്ന്‌ ഡല്‍ഹി പോലീസ്‌ ക്രൈം ഡി.സി.പി അശോക്‌ ചന്ദ്‌ അറിയിച്ചു. അശോക്‌ ചന്ദിന്റെ നേതൃത്വത്തിലുള്ള 500 ഓളം വരുന്ന പോലീസ്‌ സംഘമാണ്‌ ഹസാരെയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌. ജെ.പി പാര്‍ക്ക്‌ പരിസരത്ത്‌ സെക്ഷന്‍ 144 അനുസരിച്ച്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ സമരത്തിന്‌ പോലീസ്‌ അനുമതി നല്‍കിയില്ലെങ്കില്‍ ജയില്‍ നിറയ്‌ക്കല്‍ സമരം നടത്തണമെന്ന്‌ ഇന്നലെ ഹസാരെ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തിരുന്നു. തലസ്ഥാന നഗരിയില്‍ ഇപ്പോള്‍ പ്രധിഷേധം ഇരമ്പുകയാണ്. സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ഹസാരയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സേലത്തെ ജാതിമതില്‍ പൊളിച്ചു
Next »Next Page » അഴിമതി ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള മാന്ത്രികവടി ഇല്ല : പ്രധാനമന്ത്രി »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine