സാമ്പത്തിക ക്രമക്കേട്‌ പുറത്തു കൊണ്ടുവന്ന മലയാളി എന്‍ജിനിയറെ പോലീസ്‌ വേട്ടയാടുന്നു

July 10th, 2010

whistleblowers-epathramസിംഗപ്പൂര്‍ : പഞ്ചാബിലെ ഒരു പ്രബല വ്യാപാര ഗ്രൂപ്പ്‌ നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേട്‌ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയ മലയാളി എന്‍ജിനിയര്‍ കഴിഞ്ഞ നാല് മാസമായി പ്രാണ രക്ഷാര്‍ത്ഥം നാട് വിട്ടു സിംഗപ്പൂരില്‍ കഴിയുകയാണ്. എറണാകുളം കടവന്ത്ര സ്വദേശിയായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനാണ് ഈ ദുര്‍വിധി.

തന്റെ ജീവിതത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന സംഭവങ്ങള്‍ സാംദീപ് സിംഗപ്പൂരില്‍ നിന്നും ടെലിഫോണ്‍ വഴി e പത്രത്തോട് വിശദീകരിച്ചു. പ്രബലരായ ഒരു പഞ്ചാബി കുടുംബത്തിന്റെ ഡല്‍ഹിയിലെ ജെയ് പോളികെം എന്ന പെട്രോ കെമിക്കല്‍ സ്ഥാപനത്തില്‍ രണ്ടു വര്ഷം മുന്‍പാണ് സാംദീപ് ജോലിക്ക് ചേര്‍ന്നത്‌. ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തെ കമ്പനിയുടെ ശാഖ തുടങ്ങാനുള്ള ദൌത്യം നല്‍കി അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക്‌ പറഞ്ഞയച്ചു. എന്നാല്‍ അന്ന് മുതല്‍ തന്നെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹത്തിന് സംശയങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീട് 2009 ജനുവരിയില്‍ സാംദീപ് കമ്പനിയുടെ സിംഗപ്പൂര്‍ ശാഖയിലേക്ക്‌ പെട്രോ കെമിക്കല്‍ വിഭാഗം വൈസ്‌ പ്രസിഡണ്ടായി സ്ഥലം മാറി വന്നു. കമ്പനിയുടെ വ്യാപാര രീതിയില്‍ സംശയം ഉണ്ടായിരുന്ന സാംദീപിന് ഏറെ വൈകാതെ തന്നെ കമ്പനി നടത്തുന്ന ഒട്ടേറെ ക്രമക്കേടുകളെ കുറിച്ച് ബോധ്യം വന്നു.

samdeep-mohan-varghese-epathram

സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌

2009 സെപ്തംബറില്‍ ജോലി രാജി വെച്ച സാംദീപ് നവമ്പറില്‍ ഈ വിവരങ്ങള്‍ മതിയായ തെളിവുകളും രേഖകളും അടക്കം സിംഗപ്പൂര്‍ കൊമ്മേഴ്സ്യല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ്‌ (CAD), കറപ്റ്റ് പ്രാക്ടീസസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (CPIB)  എന്നീ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വകുപ്പുകളെ അറിയിച്ചു. കമ്പനിയുടെ ആസ്ഥാനം ഡല്‍ഹിയില്‍ ആയതിനാല്‍ ഈ വിവരങ്ങളെല്ലാം സാംദീപ് ഇന്ത്യന്‍ അധികൃതരെയും അറിയിച്ചു. ഡയറക്ടറേറ്റ്‌ ഓഫ് റെവന്യു ഇന്റലിജന്‍സ്‌ (DRI), ഡയറക്ടറേറ്റ്‌ ഓഫ് എന്ഫോഴ്സ്മെന്റ്റ്‌ (DoE), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ യൂണിറ്റ് (FIA) എന്നീ വകുപ്പുകള്‍ക്കാണ് സാംദീപ് ഈ വിവരങ്ങള്‍ കൈമാറിയത്.

കമ്പനിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത സാംദീപിനെതിരെ 2010 ഫെബ്രുവരി 5ന് കമ്പനി ഡയറക്ടര്‍മാര്‍ പഞ്ചാബ് പോലീസില്‍ പരാതി നല്‍കി. സാംദീപിന്റെ ഒരു സഹ പ്രവര്‍ത്തകനായ അമര്‍ദീപ് സിംഗ് ഒപ്പിട്ടു നല്‍കിയ കടലാസുകള്‍ ഉപയോഗിച്ചാണ് ഈ പരാതികള്‍ പോലീസിനു നല്‍കിയത്. കമ്പനിയുടെ പേരില്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ച്‌ അതില്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. സാംദീപ് ഒരിക്കലും പഞ്ചാബില്‍ ജോലി ചെയ്തിട്ടില്ല എന്നിരിക്കെ ഈ പരാതി പഞ്ചാബിലെ രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്തത് കമ്പനി ഉടമകള്‍ക്ക്‌ ഇവിടെയുള്ള അവരുടെ സ്വാധീനം ഉപയോഗിക്കാനാണെന്ന് സാംദീപ് വിശദീകരിക്കുന്നു.

തന്നെ അറസ്റ്റ്‌ ചെയ്യാന്‍ പഞ്ചാബ് പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട് മന്‍മോഹന്‍ ശര്‍മ കൊച്ചിയില്‍ എത്തിയതും, കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ഗേറ്റ്‌വേ ഹോട്ടലില്‍ തങ്ങിയതും കമ്പനിയുടെ സ്ഥിരം ട്രാവല്‍ ഏജന്റ് മുഖാന്തിരമാണ്. കമ്പനി ചിലവില്‍ രാജ്യമെങ്ങും സാംദീപിനു വേണ്ടി പോലീസ്‌ വേട്ടയാടി. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട സാംദീപ് സിംഗപ്പൂരിലേക്ക് താമസം മാറിയിരുന്നു. തന്റെ നാടിനേക്കാള്‍ സുരക്ഷിതമാണ് സിംഗപ്പൂര്‍ എന്നതാണ് തന്നെ ഏറെ ദുഖിപ്പിക്കുന്നത് എന്ന് സാംദീപ് ഏറെ വിഷമത്തോടെ e പത്രത്തോട് പറഞ്ഞു.

തന്റെ കുടുംബത്തെയും പോലീസ്‌ വെറുതെ വിട്ടില്ല. പ്രായമായ തന്റെ അമ്മയെയും (മറിയാമ്മ മാത്യു) കേസില്‍ പോലീസ്‌ പ്രതിയായി കൂട്ടിച്ചേര്‍ത്തു. കടവന്ത്രയിലെ വീട്ടില്‍ ഗുണ്ടകള്‍ വന്നു മകനോട്‌ ഒത്തുതീര്‍പ്പിന് തയ്യാറാവാന്‍ പറയണമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി. താന്‍ നാട്ടില്‍ കാലുകുത്തിയാല്‍ തന്നെ പിടിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എച്ച്. ഐ. വി. പോസിറ്റീവായ തന്റെ സുഹൃത്തായ രാജേഷിനെ (യഥാര്‍ത്ഥ പേരല്ല) പോലീസ്‌ അറസ്റ്റ്‌ ചെയ്തു പഞ്ചാബിലേക്ക് കൊണ്ട് പോയി ഒരു മാസത്തോളം മര്‍ദ്ദിച്ചു. പോലീസ്‌ ബെല്‍റ്റ്‌ ഊരി തന്നെ അടിക്കുമ്പോള്‍ അത് കാണാന്‍ കമ്പനി ഉടമയും വരാറുണ്ടായിരുന്നു എന്ന് രാജേഷ്‌ പറയുന്നു.

താന്‍ കയ്യൊപ്പിട്ട കടലാസുകള്‍ ദുരുപയോഗം ചെയ്താണ് സാംദീപിനെതിരെ പോലീസില്‍ പരാതി നല്‍കിയത് എന്ന് മനസ്സിലാക്കിയ അമര്‍ദീപ് സിംഗ് ഈ കാര്യം കമ്പനി ഉടമകളോട് തിരക്കിയതിനെ തുടര്‍ന്ന് ഏറെ വാക്കേറ്റം ഉണ്ടാവുകയും, അമര്‍ദീപ് സിംഗ് കമ്പനിയില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടൊരു ദിവസം കമ്പനി ഉടമകള്‍ ഇയാളെ കമ്പനിയിലേക്ക് വിളിച്ചു വരുത്തി ഏറെ മര്‍ദ്ദിച്ചു. ബെല്‍റ്റ്‌ ഊരി അടിച്ചു അവശനാക്കി, തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും ഐഫോണും അടക്കം എല്ലാം ഇവര്‍ കവര്‍ന്നെടുത്തു. ഏതാനും ദിവസത്തിനകം ഇയാളുടെ പേരും പഞ്ചാബ് പോലീസ്‌ പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തി.

തന്റെ പേരിലുള്ള എഫ്. ഐ. ആര്‍. നിര്‍വ്വീര്യമാക്കണം എന്ന് കാണിച്ചു സാംദീപ് പഞ്ചാബ് ഹൈക്കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും, കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് ഹൈക്കോടതിയിലെ നടപടികള്‍ മനപൂര്‍വ്വം വൈകിക്കുന്ന സമീപനമാണ് കമ്പനി ഉടമകള്‍ സ്വീകരിച്ചു വരുന്നത്. ഇത് മൂലം കേസ്‌ അനന്തമായി നീളുകയാണ് എന്ന് സാംദീപ് പറയുന്നു.

മുപ്പത്തി ഒന്പതുകാരനായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌ 1994ല്‍ തൃശൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടിയതാണ്. തുടര്‍ന്ന് 13 വര്‍ഷത്തോളം റിലയന്‍സില്‍ ജോലി ചെയ്ത ശേഷമാണ് ജെയ് പോളികെം എന്ന കമ്പനിയില്‍ വൈസ്‌ പ്രസിഡണ്ടായി ജോലിയില്‍ പ്രവേശിച്ചത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

മാവോയിസ്റ്റുകള്‍ക്ക് എതിരെ സൈന്യത്തെ നിയോഗിക്കില്ല

July 6th, 2010

maoist-struggle-in-india-epathramഛത്തീസ്ഗഢ് : മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ നിയോഗിക്കില്ലെന്നു ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്ര കാബിനറ്റ്‌ സുരക്ഷാ സമിതിയുടെ തീരുമാനത്തെ കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക വെളിപ്പെടുത്തലാണിത്. മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ ഉപയോഗിക്കണം എന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഇതിന് എതിരായിരുന്നു.

കാബിനറ്റ്‌ സുരക്ഷാ സമിതി ഈ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തിയ ശേഷമാണ് സൈന്യത്തെ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചത് എന്ന് പിള്ള അറിയിച്ചു. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ അഭിപ്രായ ഭിന്നത നില നില്‍ക്കുന്നുണ്ട്. പ്രശ്ന ബാധിത പ്രദേശത്ത് കമാന്‍ഡോകളെ വിന്യസിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയം നിരാകരിച്ചു. രാഷ്ട്രീയ റൈഫിള്‍സ്‌ യൂണിറ്റിനെ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും മതിയായ ആള്‍ബലം തല്‍ക്കാലം ഇല്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. മൈനുകള്‍ നിര്‍വീര്യമാക്കാന്‍ സൈന്യത്തിന്റെ സഹായം വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടപ്പോള്‍, ഇത്തരമൊരു സൈനിക നീക്കം നടത്തുന്നതിന് മുന്‍പ് പ്രദേശത്തിന്റെ പൂര്‍ണമായ നിയന്ത്രണം സൈന്യത്തിന് പിടിച്ചടക്കേണ്ടി വരുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. പൈലറ്റില്ലാ വിമാനം ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും പ്രതിരോധ മന്ത്രാലയം ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യാന്‍ ഹെലികോപ്റ്ററുകള്‍ വേണമെന്ന ആവശ്യവും പ്രതിരോധ മന്ത്രാലയം അംഗീകരിച്ചില്ല. ഹെലികോപ്റ്ററുകള്‍ രംഗത്ത്‌ വന്നാല്‍ അത് വ്യോമ സേന രംഗത്ത്‌ വന്നതിനു തുല്യമാണ് എന്നാണു പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തീവണ്ടി പാളം തെറ്റിയതില്‍ പങ്കില്ലെന്ന് മാവോയിസ്റ്റുകള്‍

May 29th, 2010

gyaneshwari-expressകൊല്‍ക്കത്ത : 65 പേരുടെ മരണത്തിന് ഇടയാക്കിയ ഗ്യാനേശ്വരി എക്സ്പ്രസ്‌ തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. ഈ അപകടത്തിനു പുറകില്‍ മാവോയിസ്റ്റുകള്‍ ആണെന്നായിരുന്നു പോലീസിന്റെ ആരോപണം. അപകടത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നു എന്ന മാവോയിസ്റ്റുകളുടെ പ്രസ്താവന അടങ്ങുന്ന രണ്ടു പോസ്റ്ററുകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ്‌ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിനു പിറകില്‍ മാവോയിസ്റ്റുകളാണ് എന്ന നിഗമനത്തില്‍ പോലീസ്‌ എത്തിച്ചേര്‍ന്നത്.

എന്നാല്‍ ഈ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റ്‌ പിന്തുണയുള്ള പോലീസ്‌ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ജനകീയ കമ്മിറ്റി (Peoples Committee against Police Atrocities – PCPA – പീപ്പിള്‍സ് കമ്മിറ്റി അഗെയിന്‍സ്റ്റ്‌ പോലീസ്‌ ആട്രോസിറ്റീസ്) വക്താവ് അസിത്‌ മഹാതോ ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. മാവോയിസ്റ്റുകളാണ് ഇത് ചെയ്തത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ തങ്ങള്‍ എന്ത് ചെയ്യും? ഈ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ല. ഇതിനു പുറകില്‍ ആരാണെന്ന് കണ്ടു പിടിക്കേണ്ടത് പോലീസാണ്. ഇത്രയധികം പേരുടെ മരണത്തിന് ഇടയായ സംഭവത്തെ കുറിച്ച് കേള്‍ക്കുന്നത് ഖേദകരമാണ് എന്നും ഇദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദന്തേവാഡ : ഉത്തരവാദിത്തം സര്‍ക്കാരിന് – അരുന്ധതി റോയ്‌

May 19th, 2010

arundhathi-roy41 പേര്‍ കൊല്ലപ്പെടാന്‍ ഇടയായ ദന്തേവാഡ നക്സല്‍ ആക്രമണം ആദിവാസി കളുടെ പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരിയും, ബുക്കര്‍ പുരസ്കാര ജേതാവുമായ അരുന്ധതി റോയ്‌ അപലപിച്ചു. മാവോയിസ്റ്റുകള്‍ മനപൂര്‍വ്വം പൊതുജനത്തെ ആക്രമിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍, ഒരു തരത്തിലും ന്യായീകരിക്കാന്‍ ആവില്ല. എന്നാല്‍ ആക്രമണത്തിന് ഇരയായ ബസില്‍ സാധാരണ ജനം ഉണ്ടായി രുന്നുവെങ്കില്‍ അത് സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും വന്ന വീഴ്ചയാണ് എന്ന് ഇവര്‍ ചൂണ്ടി ക്കാണിക്കുന്നു. യുദ്ധ ഭൂമിയില്‍ സാധാരണ ജനം സഞ്ചരിക്കുന്ന ബസില്‍, സുരക്ഷാ ഉദ്യോഗസ്ഥരെയും സൈനികരെയും സഞ്ചരിക്കാന്‍ അനുവദിച്ചത്‌ അക്ഷന്തവ്യമായ സുരക്ഷാ പാളിച്ചയാണ്.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. നക്സലുകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ന്യായമാണ്. ഇത് അധികാരികള്‍ കണക്കിലെടുത്ത്‌ ഭവന രഹിതരായ ഗോത്ര വര്‍ഗ്ഗക്കാരെ പുനരധിവസിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വേദാന്തയുടെ അനുമതി തടഞ്ഞു

May 18th, 2010

sesa-goa-vedantaന്യൂഡല്‍ഹി : ഗോവയില്‍ ഖനനം നടത്താന്‍ വേദാന്ത കമ്പനിക്ക്‌ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുവാദം സര്‍ക്കാര്‍ തടഞ്ഞു. ഗോവയിലെ പിര്‍ണ, നദോറ എന്നീ ഗ്രാമങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പിര്‍ണ ഇരുമ്പ്‌ ഖനന പദ്ധതിക്ക്‌ ജൂണ്‍ 9നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയെ തദ്ദേശ വാസികള്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നു എന്ന് പിര്‍ണ നരോദ നാഗരിക് കൃതി സമിതി എന്ന പ്രാദേശിക സംഘടന ദേശീയ പരിസ്ഥിതി അപ്പെല്ലെറ്റ്‌ അധികൃതരെ (National Environment Appellate Authority – NEAA) ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഖനന അനുമതി നിഷേധിച്ച് കൊണ്ട് ഉത്തരവായത്‌. വിദഗ്ദ്ധ സമിതി പ്രദേശം സന്ദര്‍ശിച്ച് പ്രാദേശിക എതിര്‍പ്പിനുള്ള കാരണവും പദ്ധതി മൂലം ഉണ്ടാകാവുന്ന കൃഷി നാശം, ആരോഗ്യ പ്രശ്നങ്ങള്‍, പരിസ്ഥിതി നഷ്ടങ്ങള്‍ എന്നിവ വിശദമായി പഠിക്കാനും എന്‍. ഇ. എ. എ. നിര്‍ദ്ദേശിച്ചു.

chapora-river-vedanta-mining

ചപോര നദിയുടെ ഈ തീരങ്ങളിലാണ് വേദാന്ത കമ്പനി ഖനനം നടത്താന്‍ ഉദ്ദേശിക്കുന്നത്

ഇതിനിടെ പുതിയ ഖനികള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഗോവയില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « ഫത്വയെ വിമര്‍ശിച്ച ജാവേദ്‌ അഖ്തറിന് വധ ഭീഷണി
Next »Next Page » ദന്തേവാഡ : ഉത്തരവാദിത്തം സര്‍ക്കാരിന് – അരുന്ധതി റോയ്‌ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine