ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞു

August 9th, 2011

inda-mobile-users-epathram

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞതായ്‌ ട്രായ്‌. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 85 കോടി 17 ലക്ഷം മൊബൈല്‍ വരിക്കാരാണ്‌ രാജ്യത്തുള്ളത്‌. ജൂണ്‍ മാസത്തില്‍ മാത്രം ഒരു കോടിയിലധികം പേരാണ്‌ മൊബൈല്‍ ഫോണ്‍ വരിക്കാരായത്‌. രാജ്യത്തെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 88 കോടി 59 ലക്ഷമായി ഉയര്‍ന്നിട്ടുണ്‌ട്‌. 21 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കണ്‌ടെത്തിയ ഭാരതി എയര്‍ടെല്‍ ആണ്‌ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്‌ടാക്കിയ സര്‍വീസ്‌ പ്രൊവൈഡര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. എല്‍. വി. ക്ക് മധുര പതിനേഴ്

April 21st, 2011

pslv-c16-epathram

ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.

കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ്‌ – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്‌.

റിസോഴ്സ് സാറ്റ്‌ – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്‌, എക്സ്-സാറ്റ്‌ എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.

ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.

“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ്‌ പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്‌.

റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്വകാര്യ കമ്പനിക്ക്‌ എസ് – ബാന്‍ഡ്‌ സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ മോറട്ടോറിയം വേണമെന്ന് ശാസ്ത്രജ്ഞര്‍

April 1st, 2011

nuclear-power-no-thanks-epathram

ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.

സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്‍കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്‌. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത്‌ അംഗീകാരം നല്‍കിയ ആണവ പദ്ധതികള്‍ക്ക്‌ നല്‍കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍

February 10th, 2011

mobile-number-portability-kerala-epathram

ന്യൂഡല്‍ഹി : ലോകത്ത് അതിവേഗം വളരുന്ന മൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‌എന്‍പി) സൌകര്യം ഇതു വരെ ഉപയോഗിച്ചത് 17.1 ലക്ഷം ഉപയോക്താക്കള്‍. ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കുകളാണ് ഇതെന്ന് ‘ട്രായ്’ വ്യക്തമാക്കി. നവംബര്‍ 25 ന് ഹരിയാനയിലാണ് ആദ്യമായി എം‌എന്‍പി സംവിധാനം നടപ്പിലാക്കിയത്. പിന്നീട്, ജനുവരി ഇരുപതോടെ രാജ്യത്തെ 22 സോണുകളിലും എം‌എന്‍പി സൌകര്യം പ്രാബല്യത്തിലായി.

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന സൌകര്യമാണ് എം‌എന്‍പി. പതിനഞ്ചോളം കമ്പനികള്‍ക്കിടയില്‍ ഇത് മത്സരം സൃഷ്ടിക്കുന്നു എങ്കിലും ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിനായി ഒരു കമ്പനിയും കാര്യമായ ഓഫറുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ വെറും 19 രൂപ മാത്രമാണ് ഉപയോക്താവിന് ചെലവ് വരിക. ഇതിനായി ഇംഗ്ലീഷില്‍ “പോര്‍ട്ട്” (PORT) എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയച്ചാല്‍ മതിയാവും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുതാര്യതയ്ക്ക് പുതിയ മാനം

February 5th, 2011

p-manivannan-internet-camera-epathram

ബാംഗ്ലൂര്‍ : ഇന്ത്യയുടെ അന്താരാഷ്‌ട്ര പ്രതിച്ഛായക്ക് വരെ അഴിമതിയുടെ കഥകള്‍ മൂലം കോട്ടം തട്ടിയിരിക്കുന്ന സമയത്ത് ബാംഗ്ലൂരിലെ ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ഭരണ രംഗത്തെ സുതാര്യതയ്ക്ക് ഒരു പുതിയ മാനം കണ്ടെത്തിയിരിക്കുന്നു. ബാംഗ്ലൂരിലെ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പി. മണിവന്നനാണ് തന്റെ ഓഫീസില്‍ തന്റെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന സെക്യൂരിറ്റി ക്യാമറ ഇന്റര്‍നെറ്റ്‌ വഴി ബന്ധപ്പെടുത്തി തങ്ങളുടെ വെബ് സൈറ്റില്‍ തന്റെ മുറിയിലെ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തു കൊണ്ട് ആധുനിക സാങ്കേതിക വിദ്യ ഭരണ രംഗത്തെ സുതാര്യത ഉറപ്പു വരുത്തുവാന്‍ ഫലപ്രദമായി ഉപയോഗിച്ച് ഒരു പുതിയ മാതൃകയായത്‌.

കര്‍ണ്ണാടകയിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് നേരത്തെ കീര്‍ത്തി നേടിയ ഉദ്യോഗസ്ഥനാണ് മണിവന്നന്‍. എച്ച്. ഡി. കുമാരസ്വാമിയുടെ ഭരണ കാലത്ത്‌ രാഷ്ട്രീയ സമ്മര്‍ദ്ദം വക വെയ്ക്കാതെ നിയമ വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ഒട്ടേറെ ശത്രുക്കളെ സൃഷ്ടിച്ച സിറ്റി കമ്മീഷണറാണ് ഇദ്ദേഹം. പിന്നീട് യെദ്യൂരപ്പ മുഖ്യമന്ത്രി ആയപ്പോള്‍ ഇദ്ദേഹത്തെ ഷിമോഗയിലേക്ക് സ്ഥലം മാറ്റിയതിന് എതിരെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കര്‍ണ്ണാടക ബാംഗ്ലൂര്‍ വൈദ്യുതി വിതരണ കമ്പനി (Bangalore Electricity Supply Company – BESCom) യുടെ വെബ് സൈറ്റ്‌ സന്ദര്‍ശിച്ച് അതില്‍ “എം.ഡി. യുടെ റൂം കാണൂ” എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കാണാം. എന്നാല്‍ ഈ വാര്‍ത്ത പുറത്തായതോടെ സന്ദര്‍ശകരുടെ ക്രമാതീതമായ തള്ളിക്കയറ്റം മൂലമാവണം ഈ വെബ് സൈറ്റ്‌ പലപ്പോഴും സെര്‍വര്‍ പ്രവര്‍ത്തനരഹിതമാണ് എന്ന സന്ദേശമാണ് ഇപ്പോള്‍ കാണിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

58 of 611020575859»|

« Previous Page« Previous « ക്രൂഡ്‌ ഓയില്‍ വില കുതിക്കുന്നു
Next »Next Page » സ്‌പെക്ട്രം കേസ് പുതിയ വഴിത്തിരിവിലേക്ക് »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine