ഗോധ്ര കലാപ രേഖകള്‍ മോഡി സര്‍ക്കാര്‍ നശിപ്പിച്ചു

June 30th, 2011

narendra-modi-epathramഅഹമ്മദാബാദ്: ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗോധ്ര കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. ഗോധ്ര തീവണ്ടി തീവയ്പിനു ശേഷം നടന്ന കലാപ കാലത്തെ പറ്റിയുള്ള പ്രധാനപെട്ട രേഖകളായ ടെലഫോണ്‍ കോള്‍ രേഖകള്‍, ഓഫീസര്‍‌മാരുടെ യാത്രാ രേഖകള്‍, വാഹനങ്ങളുടെ ലോഗ് ബുക്ക് തുടങ്ങിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ 2007-ല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് സഞ്ജീവ് ഭട്ട് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.

ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് താന്‍ കലാപ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു എങ്കിലും അത് അവഗണിക്കപ്പെട്ടു എന്നും ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്ന് മുന്‍പ്‌ പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്ങ്‌മൂലവും സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത മറ്റു പൊലീസ് ഓഫീസര്‍മാരെല്ലാം ഭട്ട് യോഗത്തില്‍ പങ്കെടുത്തു എന്ന വസ്തുത നിഷേധിച്ചിരുന്നു. എന്നാല്‍, 2002-ലെ രേഖകള്‍ ഇപ്പോഴുണ്ടാവില്ല എന്ന് അറിയാവുന്ന സഞ്ജീവ് ഭട്ട് അക്കാര്യം മുതലെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു. നിശ്ചിത സമയത്തിനു ശേഷം ഇത്തരം രേഖകള്‍ സര്‍ക്കാര്‍ നശിപ്പിച്ചു കളയാറുണ്ട് എന്ന് ഭട്ടിന് വ്യക്തമായി അറിയാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംജൌത്ത എക്സ്പ്രസ്‌ : സ്വാമി അസീമാനന്ദയ്ക്കെതിരെ കുറ്റപത്രം

June 20th, 2011

swami-aseemanand-epathram

ന്യൂഡല്‍ഹി : ഇന്ത്യയിലെ നിന്നും പാക്കിസ്ഥാനിലേക്ക്‌ പോകുകയായിരുന്ന തീവണ്ടി ബോംബിട്ടു തകര്‍ത്ത് 68 പേരെ കൊലപ്പെടുത്തിയ കേസില്‍ വലതു പക്ഷ തീവ്രവാദിയായ സ്വാമി അസീമാനന്ദ യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. അസീമാനന്ദയ്ക്കൊപ്പം വേറെ 4 പേരെ കൂടി കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഹിന്ദു സന്യാസിനിയായ സാധ്വി പ്രഗ്യ താക്കൂറിന്റെ പങ്കിനെ പറ്റിയുള്ള അന്വേഷണം തുടരുകയാണ് എന്നും ഇവരുടെ അറസ്റ്റ് അടുത്ത് തന്നെ ഉണ്ടാവുമെന്നും സൂചനയുണ്ട്.

2007 ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ നിന്നും പാക്കിസ്ഥാനിലെ ലാഹോറിലേക്ക് പോകുകയായിരുന്ന സംജൌത്ത എക്സ്പ്രസ്‌ പാനീപത്തിനടുത്ത് എത്തിയപ്പോള്‍ ഒരു പറ്റം  ബോംബ്‌ സ്ഫോടനങ്ങള്‍ നടക്കുകയായിരുന്നു. 68 പേര്‍ കൊല്ലപ്പെട്ടതില്‍ മിക്കവാറും പാക്‌ സ്വദേശികളായിരുന്നു.

ഗുജറാത്ത്‌, മധ്യ പ്രദേശ്‌ എന്നിവിടങ്ങളില്‍ ഈ ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന പൂര്‍ണ്ണമായും നടത്തിയത്‌ സ്വാമി അസീമാനന്ദയും കൂട്ടുകാരുമാണ് എന്ന് കുറ്റപത്രം ആരോപിക്കുന്നു.

ബോംബിനു പകരം ബോംബ്‌ എന്ന മുദ്രാവാക്യം മുഴക്കിയ സ്വാമി അസീമാനന്ദ ജമ്മുവിലെ രഘുനാഥ് മന്ദിര്‍, ഗുജറാത്തിലെ അക്ഷര്‍ധാം എന്നീ അമ്പലങ്ങള്‍ക്കു നേരെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പകരം വീട്ടാനാണത്രേ തീവണ്ടി ആക്രമിക്കാന്‍ പദ്ധതിയിട്ടത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ടീസ്റ്റ സെതല്‍‌വാദ് : സമന്‍സ്‌ കോടതി തള്ളി

May 28th, 2011

teesta-setalvad-epathram

അഹമ്മദാബാദ് : പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍‌വാദിന് എതിരെ പോലീസ്‌ പുറപ്പെടുവിച്ച സമന്‍സ്‌ ഗുജറാത്ത്‌ ഹൈക്കോടതി തള്ളി. 2006ല്‍ ലുണവാഡയില്‍ ഗുജറാത്ത്‌ കലാപ ഇരകളായ 28 പേരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ കൂട്ടമായി മറവ് ചെയ്ത സ്ഥലം ചിലര്‍ ചേര്‍ന്ന് കുഴിച്ചെടുത്തത് സംബന്ധിച്ച കേസിലായിരുന്നു ടീസ്റ്റയ്ക്കെതിരെ പോലീസ്‌ സമന്‍സ്‌ അയച്ചത്. എന്നാല്‍ പോലീസ്‌ അന്വേഷണവുമായി തന്റെ കക്ഷി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട് എന്നും അതിനാല്‍ പ്രതിയെ കാണാനില്ല എന്നുള്ള വാദം തെറ്റാണ് എന്നും ടീസ്റ്റയുടെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ കക്ഷി സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന അഭിഭാഷകയുടെ വാദം കോടതി അംഗീകരിക്കുകയും ടീസ്റ്റയ്ക്കെതിരെയുള്ള പോലീസ്‌ സമന്‍സ്‌ റദ്ദ്‌ ചെയ്യുകയും ആയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോധ്ര : 11 പ്രതികള്‍ക്ക്‌ വധശിക്ഷ

March 2nd, 2011

godhra-railway-station-epathram

ഗോധ്ര : പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നടത്തിയ ഭീകരാക്രമണം എന്ന കേസില്‍ വിചാരണ നേരിട്ട പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ സെഷന്‍സ്‌ കോടതി വധ ശിക്ഷ വിധിച്ചു. ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട മറ്റ് 20 പേര്‍ക്ക് ജീവ പര്യന്തം തടവ്‌ ശിക്ഷയും വിധിച്ചിട്ടുണ്ട്.

90 ദിവസത്തിനകം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട 31 പ്രതികള്‍ക്ക്‌ എതിരെ വധ ശിക്ഷ ആയിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോധ്രയില്‍ ഗൂഡാലോചന നടന്നെന്ന് കോടതി

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസിലെ തീപിടുത്തം ഗൂഡാലോചന യുടെ ഭാഗമായി നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്ന് പ്രത്യേക കോടതി കണ്ടെത്തി. കേസിലെ പ്രധാന പ്രതിയായ മൌലവി ഒമര്‍ജീ അടക്കം 63 പേരെ വെറുതെ വിട്ട കോടതി 31 പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തി. കേസിന്റെ വിധി ഫെബ്രുവരി 25 ന് പ്രഖ്യാപിക്കും.

അയോധ്യയില്‍ നിന്നും തിരിച്ചു വരുന്ന കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്
Next »Next Page » 2050 ല്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine