രാജീവ്‌ ഗാന്ധി വധം, വധശിക്ഷ ഉറപ്പായി

August 26th, 2011

Rajiv-gandhi-murder-epathram

ചെന്നൈ: രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പ്രതികളുടെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ അറിയിപ്പു ജയില്‍ അധികൃതര്‍ക്കു ലഭിച്ചതോടെ ഇവരുടെ വധശിക്ഷ ഉറപ്പായി. അറിയിപ്പു ലഭിച്ച് ഏഴാമത്തെ പ്രവൃത്തി ദിവസം വധശിക്ഷ നടപ്പാക്കണമെന്നാണു ചട്ടം. ഇവരെ പാര്‍പ്പിച്ചിട്ടുള്ള വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുപ്രണ്ടന്‍റിനാണു കത്തു ലഭിച്ചത്. ഓഗസ്റ്റ് 11നാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പു ഗവര്‍ണര്‍ വഴി ഇന്നാണു ലഭിച്ചത്.
2000ല്‍ വിചാരണ കോടതിയുടെ വധശിക്ഷാ വിധി സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍ നാലാം പ്രതി നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. എല്‍ടിടിഇ പ്രവര്‍ത്തകരായ നാലുപേരും ചേര്‍ന്നാണു രാജീവ് വധത്തിനു പദ്ധതി തയാറാക്കിയത്. 1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

August 11th, 2011

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളി. മെയ് 1999ന് സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിയ്ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്. ടി. ടി. ഇയുടെ ആഭിമുഖ്യത്തിലാണ് ഗൂഡാലോചന നടന്നത്. ഇതു പ്രകാരം 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വച്ച് വധിക്കുകയായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളണം

August 11th, 2011

Afzal_Guru-epathram

ന്യൂഡല്‍ഹി: 2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 2004ലാണ് അഫ്‌സല്‍ഗുരുവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ 2006 ഒക്ടോബര്‍ 20നകം നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.

ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി. ഏറെക്കാലമായി യു.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചു കൊണ്ട്‌ കഴിഞ്ഞ ജൂലൈ 27ന്‌ രാഷ്‌ട്രപതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയെന്ന്‌ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്‌ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്‌.

അതിനിടെ, 2000 ഡിസംബര്‍ 22നു ചെങ്കോട്ട ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരന്‍ മുഹമ്മദ്‌ ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ഇന്നലെ ശരിവച്ചു. ചെങ്കോട്ട ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഢലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം എന്നീ കുറ്റങ്ങളാണ്‌ ആരിഫിനെതിരേ ചുമത്തിയിരുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാശ്മീരില്‍ വ്യാജ ഏറ്റുമുട്ടല്‍ നാടകം: രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

August 8th, 2011

KashmirAFP-epathram

കാശ്മീര്‍: പൂഞ്ച് ജില്ലയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ നാട്ടുകാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരായ ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസറെയും ലോക്കല്‍ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെയും അറസ്റ്റു ചെയ്തു. ആര്‍ . പി. സി 302 വകുപ്പ് പ്രകാരം അറസ്റ്റ് ചെയത വിവരം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓപ്പറേഷന്‍ നടന്നതിന് ശേഷമുള്ള വിവരം വിദേശിയായ തീവ്രവാദിയെ കൊന്നു എന്നായിരുന്നെങ്കിലും പിന്നീടാണ് സത്യാവസ്ഥ മനസ്സിലാക്കാനായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തെറ്റായ വിവരമാണ് സൈന്യത്തിന് കൈമാറിയതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ പരിശീലനം നേടിയ ലഷ്‌കറെ ത്വയിബ കമാന്‍ഡറെ ജമ്മു മേഖലയിലെ പൂഞ്ച് ജില്ലയില്‍ സുറന്‍കോട്ടെ ഏരിയയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെയ്പ്പിലൂടെ കൊലപ്പെടുത്തി എന്നാണ് ആര്‍മി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ മരണപ്പെട്ടത് നാട്ടുകാരനാണെന്ന് സംഭവമറിഞ്ഞെത്തിയ ജനക്കൂട്ടം തിരിച്ചറിയുകയായിരുന്നു അതോടെ ജനങ്ങള്‍ പരാതിയിമായി എത്തി. ഇത്തരത്തില്‍ മുമ്പും പലതവണ വ്യാജ ഏറ്റുമുട്ടലുകള്‍ കാശ്മീരില്‍ ഉണ്ടായിട്ടുണ്ട് .

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുംബൈയില്‍ മൂന്നിടത്ത് ബോംബ് സ്‌ഫോടനം

July 13th, 2011

mumbai-bomb-blast-epathram

മുംബൈ: മുംബൈയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. വൈകീട്ട് ഏഴ് മണിയോടെ മുംബൈയില്‍ മൂന്നിടങ്ങളിലായാണ് സ്‌ഫോടനമുണ്ടായത്. ഏറ്റവും തിരക്കേറിയ റയില്‍വേ മേഖലകളിലൊന്നായ ദാദര്‍, ഓപ്പറാ ഹൗസ്, തെക്കന്‍ മുംബൈയിലെ സ്വര്‍ണ രത്‌ന വ്യാപാരികളുടെ മേഖലയായ സവേരി ബസാര്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. കാറില്‍ വെച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന മൂന്ന് സ്ഥലങ്ങളും ജനത്തിരക്കേറിയ പ്രദേശങ്ങളാണ്. സംഭവം രാജ്യത്തെ ഒരിയ്ക്കല്‍കൂടി നടുക്കിയിരിക്കുകയാണ്.

സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സ്‌ഫോടനത്തില്‍ ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദാദര്‍ മേഖലയില്‍ മാത്രം പത്തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഇതു വരെ ഏറ്റെടുത്തിട്ടില്ല. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ഹോംഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദേശീയ അന്വേഷണ എജന്‍സി ഉദ്യോഗസ്ഥരോട് മുംബൈയിലേക്ക് തിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. മുംബൈയിലേക്ക് കമാന്‍ഡോ സംഘത്തെ അയക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ.അഹമ്മദിന് സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനം ലഭിക്കും
Next »Next Page » വോട്ടിനു പകരം നോട്ട്‌ അമര്‍ സിംഗിന്റെ സഹായി അറസ്റ്റില്‍ »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine