ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഇ.അഹമ്മദിന് സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനം ലഭിക്കും. ഏറെ വിലപേശലുകള്‍ക്ക് ഒടുവിലാണ് ഈ തീരുമാനം. കേരളത്തിലെ അഞ്ചാമത്തെ മന്ത്രി എന്ന ആവശ്യം ഇനി ലീഗ് ഉന്നയിക്കില്ല എന്നറിയുന്നു. ഇതോടെ മഞ്ഞളാംകുഴി അലിയുടെ മന്ത്രിയാകാനുള്ള മോഹത്തിന് മങ്ങലേറ്റു. അതിനു പകരമാണ് ഇ.അഹമ്മദിന്റെ സ്ഥാനകയറ്റം. അഹമ്മദ് പ്രവാസികാര്യ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുമെന്നാണ് സൂചന. എന്നാല്‍ ന്യൂനപക്ഷ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കാമെന്നു അറിയിച്ചിരുന്നെങ്കിലും അഹമ്മദിനു താല്‍പര്യമില്ല എന്നറിയുന്നു. ന്യൂനപക്ഷ പാര്‍ട്ടിക്കും ന്യൂനപക്ഷ വകുപ്പിന്റെ ചുമതല വേണ്ട എന്നര്‍ത്ഥം. വ്യാമയാന വകുപ്പിലാണ് അഹമ്മദിന്റെ കണ്ണ് എങ്കിലും ആ വകുപ്പ് നല്‍കുന്നതില്‍ കോണ്ഗ്രസ്സില്‍ തന്നെ എതിര്‍പ്പുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം
എന്നിട്ട് എന്ദായി….. ചുമ്മാത് ഒന്നും എഴുതാത് സാറെ