ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ റഷ്ദിയോട്‌ ഐക്യദാര്‍ഡ്യം

January 21st, 2012

jaipur-literature-festival-epathram

ജെയ്പൂര്‍ : സല്‍മാന്‍ റഷ്ദി യുടെ “സാത്താനിക് വേഴ്സസ്” എന്ന പുസ്തകത്തിന്റെ നിരോധനത്തോട് പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ പങ്കെടുത്ത സാഹിത്യകാരന്മാര്‍ പുസ്തകത്തിലെ ഭാഗങ്ങള്‍ പൊതു വേദിയില്‍ വായിച്ചു. ഇത് സര്‍ക്കാര്‍ നിരോധനത്തിന്റെ ലംഘനമാണ് എന്ന് പറഞ്ഞ് പോലീസ്‌ ഇടപെട്ട് നിര്‍ത്തി വെച്ചു. ഉത്സവത്തില്‍ സല്‍മാന്‍ റഷ്ദി പങ്കെടുക്കുന്നതിനെതിരെ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത്‌ വന്നിരുന്നു. ഇതേ തുടര്‍ന്ന് അവസാന നിമിഷം റഷ്ദി ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ലെന്ന് സുപ്രീം കോടതി

January 17th, 2012
supremecourt-epathram

ന്യൂഡെല്‍ഹി: ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല, വെറും ഒരു സംഭവം മാത്രമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയടക്കം ഇരുപത് പേര്‍ക്കെതിരെ നേരത്തെ ചുമത്തിയ ഗൂഢാലോചന കുറ്റം കീഴ്ക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സി. ബി. ഐ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തങ്കയുടെ “പ്രസിദ്ധമായ കേസാണെന്ന” പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന്റെ ഇടപെടല്‍. കേസിന്റെ അന്തിമ വാദത്തിനായി മാര്‍ച്ച് 27 നു മാറ്റി വച്ചു. കേസിന്റെ വിധി വന്ന് ഒമ്പതു മാസത്തിനു ശേഷമാണ് സി. ബി. ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദ ലേഖനം;സുബ്രമണ്യം സ്വാമിയെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തു

January 16th, 2012
subramanian-swamy-epathram
ന്യൂഡല്‍ഹി: വര്‍ഗ്ഗീയ വികാരമുണര്‍ത്തുന്ന ലേഖനമെഴുതിയ കേസില്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രമണ്യം സ്വാമിയെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകര്‍ക്കൊപ്പം  ക്രൈം ബ്രാഞ്ചിനു മുമ്പാകെ ഹാജരാകുകയായിരുന്നു സ്വാമി. ഈ കേസില്‍ ജനുവരി 30 വരെ അറസ്റ്റു ചെയ്യുന്നതില്‍ നിന്നും സ്വാമിക്ക് ഡെല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായില്‍ ഒരു പത്രത്തില്‍വന്ന സുബ്രമണ്യം സ്വാമിയുടെ ഒരു ലേഖനമാണ് വിവാദമായത്. മുസ്ലിംങ്ങളുടെ വോട്ടവകാശം സംബന്ധിച്ച് സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. ഇതേ തുടര്‍ന്ന് ഡെല്‍ഹി പോലീസ് സ്വാമിക്കെതിരെ കേസെടുത്തു. മേലില്‍ ഇത്തരം ലേഖനങ്ങള്‍ എഴുതില്ലെന്ന് സ്വാമി ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയില്‍ ഉറപ്പു നല്‍കിയതിനെ തുടന്നാണ് തല്‍ക്കാലത്തേക്ക് പോലീസ് അറസ്റ്റില്‍ നിന്നും ഒഴിവ്‍ാക്കിക്കൊണ്ട്  കോടതി ഉത്തരവിട്ടത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും

January 14th, 2012

facebook-ban-in-india-epathram

ന്യൂഡല്‍ഹി : ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ്, യാഹൂ, ഓര്‍ക്കുട്ട്, ബ്ലോഗ്‌സ്പോട്ട് എന്നിങ്ങനെ 21 സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും ഈ വെബ് സൈറ്റുകള്‍ കാരണമാകുന്നു എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. ഈ വെബ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-A, 153-B, 295-A എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താവുന്നതാണ് എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ബ്ലോഗ്‌ അടക്കം ഒട്ടേറെ മാദ്ധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ വിദ്വേഷവും വിഭാഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള വിവാദങ്ങളും സംവാദങ്ങളും പ്രചരിക്കുന്ന പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നത് ഇത്തരം മാദ്ധ്യമങ്ങളുടെ ദൂഷ്യ വശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം എന്ന വാദത്തിന് ഇത്തരം ദുരുപയോഗങ്ങള്‍ ശക്തി പകരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു

January 12th, 2012

sooryanamaskar-epathram

ഭോപ്പാല്‍ : മധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത്‌ സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.

സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.

എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ്‌ ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദേശ നിക്ഷേപം : സി.പി.ഐ.(എം) രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും
Next »Next Page » സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine