ഡല്‍ഹി ജയ്പൂര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേ കരങ്ങള്‍

September 23rd, 2008

ഡല്‍ഹി സ്ഫോടനത്തിന് അറസ്റ്റിലായ നാല് തീവ്രവാദികള്‍ തന്നെയാണ് മെയ് മാസം രാജ്യത്തെ നടുക്കിയ ജയ്പൂര്‍ സ്ഫോടനത്തിന് പിറകിലും എന്ന് രാജസ്ഥാന്‍ പോലീസ് വെളിപ്പെടുത്തി. ഇതോടെ രാജ്യത്ത് നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ സിമി യും ഇന്ത്യന്‍ മുജാഹിദീനും ആണെന്ന സംശയം പ്രബലപ്പെട്ടു.

ഡല്‍ഹി പോലീസിന്റെ പിടിയിലായ അതിഫ്, സജ്ജിദ്, ജുനൈദ്, മൊഹമ്മദ് സൈഫ് എന്നിവര്‍ ഖാലിദ്, ആരിഫ്, സഹാദബ്, ബഡാ സജ്ജിദ്, സല്‍മാന്‍ എന്നിവരും പേരറിയാത്ത വേറെ രണ്ട് പേരോടും കൂടി ചേര്‍ന്നാണ് സ്ഫോടന പരമ്പര നടത്തിയത്.

ഇതില്‍ ഛോട്ടാ സജ്ജിദും അതിഫും ഡല്‍ഹിയില്‍ വെള്ളിയാഴ്ച പോലീസും ആയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട

September 21st, 2008

തീവ്രവാദികളുടെ വെടി ഏറ്റു വീര ചരമം പ്രാപിച്ച ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യ്ക്ക് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയില്‍ നടന്ന ശവ സംസ്ക്കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരോടൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. രാഷ്ട്രത്തിന്റെ ഈ വീര പുത്രനു വിട നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വേദനയാല്‍ കുതിര്‍ന്ന രംഗങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചു.

അസുഖം മൂലം കിടപ്പില്‍ ആയതിനാല്‍ മകനു പകരം മറ്റൊരു ബന്ധുവാണ് ശര്‍മ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്.

യശ:ശ്ശരീരനായ ശര്‍മ്മയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡല്‍ഹി ഏറ്റുമുട്ടല്‍ : പോലീസ് ഓഫീസര്‍ മരണപ്പെട്ടു

September 20th, 2008

ഇന്ന് രാവിലെ ഡല്‍ഹിയില്‍ പോലീസും തീവ്രവാദികളും തമ്മില്‍ നടന്ന വെടി വെപ്പിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പോലീസ് ഓഫീസര്‍ വൈകീട്ട് ഏഴ് മണിയോട് കൂടി മരണപ്പെട്ടു. ഏഴ് ധീരതാ മെഡലുകള്‍ കരസ്ഥമാക്കിയ ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യാണ് എട്ട് മണിക്കൂറുകളോളം മരണവുമായി മല്ലിട്ടതിനു ശേഷം തന്റെ പരിക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.

രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തവണ വെടിയേറ്റ് രക്തം വാര്‍ന്ന ഇദ്ദേഹത്തിനെ തൊട്ടടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയം ആക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തില്‍ ചികിത്സിച്ചു വരികയായിരുന്നു. എട്ടു മണിക്കൂറോളം അത്യാസന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വൈകീട്ട് ഏഴു മണിയ്ക്ക് ജീവന്‍ വെടിഞ്ഞതായ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.

തങ്ങളുടെ ഒരു മികച്ച ഉദ്യോഗസ്ഥനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ജോയന്റ് കമ്മീഷണര്‍ കര്‍ണാല്‍ സിംഗ് അഭിപ്രായപ്പെട്ടു.

1989ല്‍ പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന ഇദ്ദേഹം മുപ്പത്തി അഞ്ചോളം തീവ്ര വാദികളെ വക വരുത്തുകയും എണ്‍പതോളം തീവ്ര വാദികളെ പിടി കൂടുകയും ചെയ്തിട്ടുണ്ടത്രെ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍ : രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

September 19th, 2008

ദക്ഷിണ ഡല്‍ഹിയില്‍ ജാമിയ നഗറില്‍ പോലീസും തീവ്ര വാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ പോലീസിന്റെ പിടിയില്‍ ആയി. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

ജാമിയ നഗറില്‍ തീവ്രവാദികള്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അതി രാവിലെ പ്രദേശം വളഞ്ഞത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജാമിയ നഗറിലെ തീവ്രവാദികള്‍ താമസിച്ചിരുന്ന നാലാം നിലയിലെ വീടിന്റെ അടുത്ത വീട്ടിലെ താമസക്കാരുമായി പോലീസ് ഓഫീസര്‍ സംസാരിച്ചു നില്‍ക്കവെ തീവ്രവാദികള്‍ വെടി ഉതിര്‍ത്തതോടെയാണ് ഏറ്റു മുട്ടല്‍ ആരംഭിച്ചത്. തീവ്രവാദികള്‍ എട്ട് റൌണ്ടും പോലീസ് ഇരുപത്തി രണ്ട് റൌണ്ടും വെടി ഉതിര്‍ത്തു.

ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ പോലീസിനെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്തെത്തി. പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചു കൂടിയത് കൂടുതല്‍ തിരച്ചില്‍ നടത്തുന്നതിന് പോലീസിന് തടസ്സമായി എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

53 of 531020515253

« Previous Page « വര്‍ഗ്ഗീയ ആക്രമണങ്ങള്‍ : കര്‍ണ്ണാടകയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്
Next » റമദാന്‍ മാസത്തില്‍ അന്യായ വില വര്‍ധനവിനെതിരെ പരിശോധന »



  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine