ത്രിപുരയില്‍ മരണം നാലായി

October 2nd, 2008

ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന സ്ഫോടന പരമ്പരയെ പ്രധാനമന്ത്രി അപലപിച്ചു. ഇതേ പറ്റി ഇന്ന് രാവിലെ പ്രധാനമന്ത്രി ത്രിപുര മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ ഇന്നലെ നടന്ന സംഭവങ്ങളെ പറ്റി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നിരപരാധികളുടെ മേലുള്ള ഈ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. സംഭവത്തില്‍ തനിയ്ക്കുള്ള ദു:ഖം മന്മോഹന്‍ സിങ് പ്രകടിപ്പിച്ചു എന്നും ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു.

അഗര്‍ത്തലയിലെ ആള്‍ തിരക്കേറിയ മാര്‍ക്കറ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി ഇന്നലെ വൈകീട്ട് അഞ്ച് സ്ഫോടനങ്ങള്‍ ആണ് നടന്നത്. അഞ്ചു മിനിറ്റിനിടയില്‍ ആയിരുന്നു ഈ സ്ഫോടനങ്ങള്‍ അത്രയും നടന്നത്.

സംസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ തീവ്രവാദ ആക്രമണം ആണ് ഇത്. ഹുജി ഭീകരര്‍ ആണ് ആക്രമണത്തിന് പുറകില്‍ എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. ഒരു ബോംബ് പൊട്ടുന്നതിന് മുന്‍പ് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി. മറ്റൊരു ബോംബ് പൊട്ടുന്നതിന്‍ മുന്‍പ് പോലീസ് സംഘം സ്ഥലത്തെത്തി ജനത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല.

നാലു മരണമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭീകരനെന്ന് സംശയിച്ച് സൌദി പൌരനെ അറസ്റ്റ് ചെയ്തു

September 29th, 2008

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഒരു സൌദി പൌരന്‍ പോലീസ് പിടിയില്‍ ആയി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്ക് ഇയാള്‍ ധന സഹായം ചെയ്യുന്നു എന്നാണ് സംശയം. സെപ്റ്റംബര്‍ 19 ന് ഡല്‍ഹിയില്‍ നടന്ന വെടി വെയ്പ്പിനെ തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ ആയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതി നിടയിലാണ് ഈ അറസ്റ്റ്.

ഇന്നലെ രാവിലെ എട്ടരയ്ക്ക് ഇയാള്‍ ജിദ്ദയില്‍ നിന്നും വിമാനം ഇറങ്ങിയ ഉടനെ ഡല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളെ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയുണ്ടായി. ഇയാളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്ത് വരികയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബ് പൌരന്‍ കോക്ക് പിറ്റില്‍ അതിക്രമിച്ചു കയറി

September 28th, 2008

കുവൈറ്റ് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അറബ് പൗരന്‍ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പ്രവേശിച്ചു. ഒരു ബ്രസീലിയന്‍ പൈലറ്റിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ കോക്ക്പിറ്റില്‍ കടന്നത്.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് ജോലിക്കാര്‍ സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സുരക്ഷാ പാളിച്ചയെക്കുറിച്ച് ഉന്നത തല അന്വേഷണം നടന്നു വരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അദ്വാനി വധ ഭീഷണി : പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

September 26th, 2008

ഷില്ലോങ് : ബി. ജെ. പി. നേതാവ് അല്‍. കെ. അദ്വാനിയെ വധിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയ മോമിനുള്‍ ഹഖ് എന്ന ആളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലബാനില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഒരു ഈമെയില്‍ സന്ദേശമായാണ് വധ ഭീഷണി അയച്ചത്.

ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഐ. ജി. എസ്. ബി. സിങ് അറിയിച്ചു. പ്രതിയ്ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉള്‍പ്പടെ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി എന്തെങ്കിലും രീതിയില്‍ ബന്ധം ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

സെപ്റ്റംബര്‍ 29ന് ഷില്ലോങ് സന്ദര്‍ശിക്കുന്ന ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയെ വധിയ്ക്കും എന്ന് താന്‍ ഈമെയില്‍ സന്ദേശം അയച്ചതായി ഇയാള്‍ പ്രാദേശിക പത്രങ്ങളോട് സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഡല്‍ഹി വെടി വെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

September 26th, 2008

ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ട ഡല്‍ഹിയിലെ വെടി വയ്പ്പിനെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു.

സിറ്റി പോലീസ് കമ്മീഷണര്‍ വൈ. എസ്. ദാദ്വാളിനാണ് നോട്ടീസ് ലഭിച്ചത്. സെപ്റ്റംബര്‍ 19ന് നടന്ന വെടി വെയ്പ്പിനെ കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതിയി ന്മേലാണ് പ്രസ്തുത നോട്ടീസ് എന്ന് കമ്മീഷന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

52 of 531020515253

« Previous Page« Previous « ഇന്ന് ഇടത് പക്ഷം കരി ദിനം ആചരിയ്ക്കുന്നു
Next »Next Page » അദ്വാനി വധ ഭീഷണി : പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine