ന്യൂഡല്‍ഹി: വര്‍ഗ്ഗീയ വികാരമുണര്‍ത്തുന്ന ലേഖനമെഴുതിയ കേസില്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രമണ്യം സ്വാമിയെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകര്‍ക്കൊപ്പം ക്രൈം ബ്രാഞ്ചിനു മുമ്പാകെ ഹാജരാകുകയായിരുന്നു സ്വാമി. ഈ കേസില്‍ ജനുവരി 30 വരെ അറസ്റ്റു ചെയ്യുന്നതില്‍ നിന്നും സ്വാമിക്ക് ഡെല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായില്‍ ഒരു പത്രത്തില്‍വന്ന സുബ്രമണ്യം സ്വാമിയുടെ ഒരു ലേഖനമാണ് വിവാദമായത്. മുസ്ലിംങ്ങളുടെ വോട്ടവകാശം സംബന്ധിച്ച് സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. ഇതേ തുടര്‍ന്ന് ഡെല്‍ഹി പോലീസ് സ്വാമിക്കെതിരെ കേസെടുത്തു. മേലില്‍ ഇത്തരം ലേഖനങ്ങള്‍ എഴുതില്ലെന്ന് സ്വാമി ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയില്‍ ഉറപ്പു നല്‍കിയതിനെ തുടന്നാണ് തല്‍ക്കാലത്തേക്ക് പോലീസ് അറസ്റ്റില്‍ നിന്നും ഒഴിവ്‍ാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, തീവ്രവാദം, പോലീസ്, വിവാദം