ചെന്നൈ: ചെന്നൈയില്‍ സര്‍ക്കാര്‍ ഹൌസിങ്ങ് കോളനിയിലെ കെട്ടിടത്തിനു തീപിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറീനാ ബീച്ച് റോഡിലുള്ള ഏഴലിംഗം കോംപ്ലക്സിലെ ഒന്നാം നിലയിലാന് തീ പിടിച്ചത്. കെ. അന്പഴകന് ആണ് തീപിടുത്തത്തില്‍ മരിച്ചത്. പ്രഭാകരന്, പ്രിയ, മുരുകന് തുടങ്ങി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ഫയര്‍ എഞ്ചിനുകളുടേയും നാട്ടുകാരുടേയും സഹായത്താല്‍ തീ അണച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു തീ പിടുത്തം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ദുരന്തം