ന്യൂഡെല്‍ഹി: ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല, വെറും ഒരു സംഭവം മാത്രമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയടക്കം ഇരുപത് പേര്‍ക്കെതിരെ നേരത്തെ ചുമത്തിയ ഗൂഢാലോചന കുറ്റം കീഴ്ക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സി. ബി. ഐ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തങ്കയുടെ “പ്രസിദ്ധമായ കേസാണെന്ന” പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന്റെ ഇടപെടല്‍. കേസിന്റെ അന്തിമ വാദത്തിനായി മാര്‍ച്ച് 27 നു മാറ്റി വച്ചു. കേസിന്റെ വിധി വന്ന് ഒമ്പതു മാസത്തിനു ശേഷമാണ് സി. ബി. ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, രാജ്യരക്ഷ, വിവാദം