കൊല്ലം : ഒരാഴ്ചക്കാലമായി നീണ്ടു നിന്ന അനിശ്ചിതത്വ ത്തിനൊടുവില്‍ ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തു. അന്‍വാര്‍ശ്ശേരി യില്‍ മഅദനി തങ്ങുന്ന സ്ഥാപനത്തില്‍ നിന്നും ഉച്ചയോടെ ഒരു വാഹനത്തില്‍ കയറി പുറത്ത് പോകുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്. വാഹനം തടഞ്ഞ പോലീസ് സംഘം അറസ്റ്റ് വാറണ്ട് മദനിയ്ക്ക് കൈമാറി. കര്‍ണ്ണാടക – കേരള പോലീസ് സേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റിലായ മഅദനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുമെന്നും, തുടര്‍ന്ന് വിമാന മാര്‍ഗ്ഗം കര്‍ണ്ണാടക യിലേയ്ക്കും കൊണ്ടു പോകും.
കനത്ത പോലീസ് ബന്തവസ്സാണ് അന്‍വാര്‍ശ്ശേരി യില്‍ ഉണ്ടായിരുന്നത്. അറസ്റ്റിന്റെ സമയത്ത് പൂന്തൂറ സിറാജ് അടക്കം പി. ഡി. പി. യുടെ പല നേതാക്കന്മാരും സ്ഥലത്തു ണ്ടായിരുന്നു. കൂടാതെ വലിയ ഒരു മാധ്യമ സംഘവും. കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ച്, മഅദനിയുടെ പത്ര സമ്മേളനവും പ്രാര്‍ത്ഥനയും പോലും ലൈവ് ആയി തന്നെ ചാനലുകളില്‍ കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം മദനി നടത്തിയ പത്ര സമ്മേളനം വൈകാരികമായ പല രംഗങ്ങള്‍ക്കും വേദിയായി. താന്‍ തെറ്റുകാരനല്ലെന്നും അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ അടുത്തുള്ള കോടതിയില്‍ കീഴടങ്ങും എന്നും മഅദനി പറഞ്ഞിരുന്നു.
ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ 31-ആം പ്രതിയായി ചേര്‍ക്കപ്പെട്ടിട്ടുള്ള മഅദനിയുടെ മുന്‍കൂര്‍ ജ്യാമാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് മഅദനിയെ അറസ്റ്റു ചെയ്യുവാനായി കര്‍ണ്ണാടക പോലീസ് കേരളത്തില്‍ എത്തിയത്. മഅദനിയുടെ അറസ്റ്റിനായി എല്ലാ വിധ സഹായവും കര്‍ണ്ണാടക പോലീസിനു കേരള ആഭ്യന്തര വകുപ്പ് വാഗ്ദാനം നല്‍കിയെങ്കിലും അറസ്റ്റ് നീണ്ടു പോയി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകത്തിലും പല രാഷ്ടീയ വിവാദങ്ങള്‍ക്കും ഇത് തിരി കൊളുത്തി. അറസ്റ്റ് വൈകുന്നതില്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം കേരളത്തെ വിമര്‍ശിച്ചിരുന്നു. മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുവാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് വൈകിപ്പിക്കണം എന്ന് ചില മത നേതാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു.
നിയമം നടപ്പിലാക്കുന്നതില്‍ കാലവിളംബം വരുത്തിയത് എന്തിന്റെ പേരിലായാലും, വന്‍ തോതില്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇത് വഴി വെയ്ക്കുകയും, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശ്ശേരി എന്ന യത്തീംഖാന ഒരു ശ്രദ്ധാകേന്ദ്ര മാവുകയും ചെയ്തു.