ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസ്‌ തീവണ്ടിയില്‍ കത്തി ചാമ്പലായ യാത്രക്കാരുടെയും കേസില്‍ പോലീസ്‌ പിടിയിലായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോധ്ര കേസില്‍ ഇന്ന് കോടതി വിധി പറയും. എല്ലാവരും ഉറ്റു നോക്കുന്ന ആചോദ്യതിനും ഇന്ന് ഉത്തരമുണ്ടാകും : തീവണ്ടിക്ക് തീ കൊളുത്തിയതാണോ അതോ അത് കേവലം ഒരു അപകടം മാത്രമായിരുന്നുവോ? പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നേരത്തെ പദ്ധതിയിട്ടു നടപ്പിലാക്കിയ ഒരു ഭീകര ആക്രമണമാണ് സംഭവം എന്നാണ് പോലീസ്‌ കേസ്‌. കര്‍ സേവകര്‍ യാത്ര ചെയ്ത ബോഗിയിലേക്ക് പെട്രോള്‍ കാനുകള്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം. 134 പേര്‍ക്കെതിരെയാണ് കേസ്‌ എടുത്തിട്ടുള്ളത്‌. ഇതില്‍ 16 പേരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവില്ല എന്ന കാരണത്താല്‍ 13 പേരെ വിട്ടയച്ചു. 15 പേര്‍ ജാമ്യത്തില്‍ ഇറങ്ങി. ബാക്കി 80 പേര്‍ ജയിലില്‍ കഴിയുന്നു. 59 കാര്‍ സേവകരാണ് അന്ന് വെന്തു മരിച്ചത്‌.

കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

ഇന്ന് വരാനിരിക്കുന്ന സെഷന്‍സ്‌ കോടതിയുടെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ പോവാമെങ്കിലും ഈ കേസിനെ ചുറ്റിപറ്റി നടന്നു വരുന്ന ചര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക സ്വാധീനമാവും ഇന്നത്തെ വിധി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍

February 13th, 2011

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.

പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു

-

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

വാലന്റൈന്‍സ്‌ ദിനം : രഹസ്യമായി ചുംബിക്കാം എന്ന് ശ്രീരാമ സേന

February 11th, 2011

valentines-day-kiss-epathram

ന്യൂഡല്‍ഹി : വാലന്റൈന്‍സ്‌ ദിനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ചില ഉപാധികളോടെ വാലന്റൈന്‍സ്‌ ദിനം ആഘോഷിക്കാം എന്ന് ധാര്‍മ്മിക പോലീസ്‌ ചമഞ്ഞ് വിവാദം സൃഷ്ടിക്കാറുള്ള ശ്രീരാമ സേന അറിയിച്ചു. വാലന്റൈന്‍സ്‌ ദിനത്തില്‍ കമിതാക്കള്‍ക്ക് പരസ്പരം ചുംബിക്കാം. എന്നാല്‍ ഇത് രഹസ്യമായി വേണമെന്ന് മാത്രം. പൊതു സ്ഥലത്ത് വെച്ച് പരസ്യമായി സ്നേഹ പ്രകടനം നടത്തരുത്. നീളം കുറഞ്ഞ പാവാടകളും നഗ്നതാ പ്രദര്‍ശനവും അരുത്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും തുടങ്ങി തലസ്ഥാനത്തെ വിവിധ കോളേജുകളില്‍ ശ്രീരാമ സേനയുടെ പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ മൂന്നു ദിവസത്തെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാലന്റൈന്‍സ്‌ ദിനം ഭാരതീയ സംസ്കാരത്തിന് വിരുദ്ധമാണ് എന്ന് ഇവര്‍ യുവതീ യുവാക്കളെ പറഞ്ഞു മനസ്സിലാക്കും. ഇതിനു പകരം എല്ലാവരും ബസന്ത്‌ പഞ്ചമി ആഘോഷിക്കണം എന്നാണ് സേന ആവശ്യപ്പെടുന്നത്.

വാലന്റൈന്‍സ്‌ ദിനത്തില്‍ സേനാ പ്രവര്‍ത്തകര്‍ രഹസ്യ ക്യാമറകളുമായി പരസ്യമായി ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്ന യുവ മിഥുനങ്ങളുടെ വീഡിയോ ചിത്രം ഷൂട്ട്‌ ചെയ്ത് യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച് അവരെ ലോകത്തിനു മുന്‍പില്‍ നാണം കെടുത്തും.

തങ്ങള്‍ പ്രണയത്തിന് എതിരല്ല എന്നും എന്നാല്‍ കച്ചവട ലാക്കോടെ ഇതിനെ അശ്ലീലമാക്കുകയും നമ്മുടെ സംസ്കാരം മലിനപ്പെടുത്തുകായും ചെയ്ത് ആശംസാ കാര്‍ഡുകളും വാലന്റൈന്‍ സമ്മാനങ്ങളും വിറ്റ് കാശാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന ബഹു രാഷ്ട്ര കമ്പനികള്‍ക്കും എതിരെയാണ് തങ്ങളുടെ യുദ്ധമെന്നും സേനാ പ്രവര്‍ത്തകര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ആരുഷി വധം: മാതാപിതാക്കളെ പ്രതിചേര്‍ത്തു

February 10th, 2011

ന്യൂഡല്‍ഹി: ആരുഷി- ഹേംരാജ് കൊലക്കേസില്‍ ആരുഷിയുടെ അച്ഛന്‍ ഡോ. രാജേഷ് തല്‍വാറിനെയും അമ്മ ഡോ. നൂപുര്‍ തല്‍വാറിനെയും പ്രതിചേര്‍ക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി പ്രീതി സിങ് തള്ളി. തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ കുറ്റം ചുമത്തി ഉടന്‍ വിചാരണ ആരംഭിക്കും. കേസില്‍ പ്രതിചേര്‍ത്ത നടപടിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തല്‍വാര്‍ ദമ്പതിമാരുടെ അഭിഭാഷക വ്യക്തമാക്കി.

കേസില്‍ മുമ്പ് സി.ബി.ഐ. അറസ്റ്റു ചെയ്ത രാജേഷ് തല്‍വാറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാര്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ഇരുവരോടും ഈമാസം 28ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. നൂപുര്‍ തല്‍വാറിനെ താമസിയാതെ അറസ്റ്റ് ചെയേ്തക്കും. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ദമ്പതിമാര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ളവരല്ലെന്നും തെളിവില്ലാത്തതിനാല്‍ തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ വിചാരണ സാധ്യമല്ലെന്നുമാണ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ തല്‍വാര്‍ ദമ്പതിമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാജേഷിനും നൂപുറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന ഒട്ടേറെ സൂചനകള്‍ സി.ബി.ഐ. റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, എന്തിനുവേണ്ടി കൊല നടത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്.

ദന്തഡോക്ടര്‍മാരായ തല്‍വാര്‍ ദമ്പതിമാരുടെ പതിന്നാലുകാരിയായ മകള്‍ ആരുഷി തല്‍വാറിനെ 2008 മെയ് 16നാണ് കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തി. കേസ് ആദ്യം അന്വേഷിച്ച യു.പി. പോലീസ് എത്തിയ അതേ നിഗമനങ്ങളിലാണ് സി.ബി.ഐയും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തല്‍വാറിന്റെ ക്ലിനിക്കിലെ ജോലിക്കാരനായ കൃഷ്ണ, തല്‍വാറിന്റെ കുടുംബസുഹൃത്ത് ദുറാനിയുടെ വീട്ടുജോലിക്കാരന്‍ രാജ്കുമാര്‍, അടുത്തവീട്ടിലെ ജോലിക്കാരന്‍ വിജയ് മണ്ഡല്‍ എന്നിവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സി.ബി.ഐ. കോണ്‍സെല്‍ ആര്‍.കെ സൈനി പറഞ്ഞു. സംഭവത്തില്‍ മൂവരും നിരപരാധികളാണെന്നും സി.ബി.ഐ. പറയുന്നു.

സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേക സി.ബി.ഐ. കോടതിക്ക് പരാതി നല്‍കിയിരുന്നു. സി.ബി.ഐയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് തല്‍വാര്‍ ദമ്പതിമാര്‍ ആവശ്യപ്പെടുന്നത്. ആരുഷിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ സംശയത്തിന്റെ മുന വേലക്കാരന്‍ നേപ്പാള്‍ സ്വദേശി ഹേംരാജിനു നേരെ തിരിക്കാനാണ് തല്‍വാര്‍ ദമ്പതിമാര്‍ ശ്രമിച്ചത്. എന്നാല്‍, പിറ്റേന്ന് വീടിന്റെ ടെറസില്‍ നിന്ന് ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ വേലക്കാരിയോടാണ് ആരുഷി കിടന്നിരുന്ന മുറി തുറക്കാന്‍ നൂപുര്‍ ആവശ്യപ്പെട്ടത്. മുറി തുറന്നപ്പോള്‍ ആരുഷിയോട് ഹേംരാജ് ചെയ്തതെന്തെന്നു നോക്കൂ എന്നു പറഞ്ഞ് നൂപുര്‍ പൊട്ടിക്കരയുകയായിരുന്നു. ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ തല്‍വാര്‍ ദമ്പതിമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള സാധ്യത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ആരുഷിയുടെയും രാജേഷിന്റെയും മുറികള്‍ തമ്മില്‍ എട്ടടി ദൂരമേയുള്ളൂ. കുറ്റകൃത്യം നടന്നത് രാത്രി 12നാണ്. എന്നാല്‍ രാത്രി 11.30 വരെ രാജേഷ് ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും തെളിവുണ്ട്.

ആരുഷി കൊല്ലപ്പെട്ട ദിവസം പോലീസ് സംഘം ടെറസിന് മുകളിലേക്ക് പോകാതിരിക്കാന്‍ തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. കുറ്റവാളിയെന്ന് ഇവര്‍ ആരോപിച്ച ഹേംരാജിനെ തേടി പോലീസ് സംഘം നേപ്പാളിലേക്ക് പോയി. പിറ്റേന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ടെറസിന്റെ വാതില്‍ തുറന്നുകൊടുത്തത്. ഹേംരാജിന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ആളെ തനിക്കറിയില്ലെന്നായിരുന്നു തല്‍വാറിന്റെ ആദ്യ പ്രതികരണം. ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ചാണ് ആരുഷിയെയും ഹേംരാജിനെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. രാജേഷിനെപ്പോലെ പ്രൊഫഷണല്‍ ഡോക്ടര്‍ക്ക് ഈ ഉപകരണം കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുണ്ടാവുമെന്നും സി.ബി.ഐ. പറയുന്നു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും പുറത്തേക്കിട്ടു കൊലപ്പെടുത്തി

February 9th, 2011

മുംബൈ: ട്രെയിന്‍ ദുരന്തങ്ങള്‍ ആവര്‍ത്തനങ്ങളാകുന്നു. മുംബൈയില്‍ 17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും അപരിചിതന്‍ നിഷ്‌കരുണം ചവിട്ടി പുറത്തേക്കിട്ടു കൊലപ്പെടുത്തു. മാട്ടുങ്ക റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നെലയായിരുന്നു 17 വയസുള്ള സല്‍മാന്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ അപരിചിതന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചവിട്ടിയിട്ടത്‌. സല്‍മാനും മറ്റു രണ്ടു സുഹൃത്തുക്കളും കോളജിലേക്കു പോകവേ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന അപരിചിതന്‍ വിദ്യാര്‍ഥിയെ ട്രെയിനില്‍നിന്നു പുറന്തള്ളി കൊലപ്പെടുത്തുകയായിരുന്നു.

ട്രെയിന്‍ മാട്ടുങ്ക സേ്‌റ്റഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ ഫോമിലേക്കു വെള്ളം കുടിക്കാനായി ഇറങ്ങുകയായിരുന്നെന്നും എന്നാല്‍, ട്രെയിനില്‍ കയറാന്‍ സാധിച്ചില്ലെന്നുമാണ്‌ സല്‍മാനൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പോലീസിനോട്‌ പറഞ്ഞത്‌. അടുത്ത ട്രെയിനിനായി പ്ലാറ്റ്‌ ഫോമില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു സല്‍മാന്‍ പുറത്തേക്കു തെറിച്ചുവീഴുന്നത്‌ കാണുകയും ഓടിയെത്തി ചോരയില്‍ കുളിച്ചു കിടക്കുന്ന സല്‍മാനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്നാണ്‌ സുഹൃത്തുക്കളുടെ ഭാഷ്യം.

ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാന്‍ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ്‌ വിവരം പോലീസില്‍ അറിയിക്കുന്നത്‌. സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനായി ചമച്ച കഥയാണോ ഇതെന്നും പോലീസ്‌ അനേ്വഷിച്ചുവരികയാണ്‌.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീശാന്ത് ലോകകപ്പ് ടീമില്‍
Next »Next Page » പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍ »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine