ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ വിമാന കമ്പനികള്‍ വിമാന യാത്രാ കൂലിയില്‍ 25 ശതമാനത്തോളം കുറവ് വരുത്താന്‍ നിര്‍ബന്ധിതരായി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുഖ്യനായ ഭരത് ഭൂഷന്‍ സ്വകാര്യ ബജറ്റ് വിമാന കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുറന്നാണ് യാത്രാക്കൂലിയില്‍ കുറവ് വരുത്താന്‍ തീരുമാനമായത്.
ഇത് പ്രകാരം തിരുവനന്തപുരം – മുംബൈ യാത്രയ്ക്ക് 4,500 മുതല്‍ 16,000 രൂപ വരെയാവും നിരക്ക്. ഡല്‍ഹി – മുംബൈ (5,000 – 10,000), ഡല്‍ഹി – ചെന്നൈ (5,000 – 15,000), ഡല്‍ഹി – ഹൈദരാബാദ് (5,000 – 13,000), മുംബൈ – ചെന്നൈ (3,000 – 12,000) രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിമാനം