വിഭാഗീയതയല്ല ഒരുമയാണ് നമുക്ക് ആവശ്യം – ബൃന്ദ

February 10th, 2009

ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രാമ ക്ഷേത്രം എന്നും പറഞ്ഞു വരുന്ന ബി. ജെ. പി. യുടെ ഇരട്ട താപ്പ് നയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും ഇത്തവണ ഇത്തരം വിഭാഗീയ തന്ത്രങ്ങള്‍ ഒന്നും തന്നെ ബി. ജെ. പി. യെ തുണക്കില്ല എന്നും സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു. ഭീകരതയും സുരക്ഷയും ആണ് ഇപ്പോള്‍‍ ജനത്തിനു മുന്നില്‍ ഉള്ള പ്രശ്നം. ആഭ്യന്തര ഭീകരതയും സുരക്ഷിതത്വവും ജനത്തെ പുറമെ നിന്നുള്ള തീവ്രവാദത്തെ പോലെയോ അതിലേറെയോ അലട്ടി തുടങ്ങിയിരിക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയതയും, മത വൈരവും തീവ്രവാദത്തെ സഹായിക്കുന്ന അവസ്ഥ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തീവ്രവാദത്തെ ചെറുക്കാന്‍ ഒരുമയാണ് വേണ്ടത്. വിഭാഗീയതയല്ല. ഈ കാര്യത്തില്‍ ബി. ജെ. പി. ഒരു പരാജയം ആണ്. വാക്കുകള്‍ അല്ല, പ്രവര്‍ത്തിയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ശക്തമായ നയങ്ങള്‍ രൂപീകരിച്ച് ഐക്യ ദാര്‍ഡ്യവും ഒത്തൊരുമയും പരിപോഷിപ്പിച്ച് വര്‍ഗ്ഗീയതയേയും ഭീകര വാദത്തേയും ജനം ഒറ്റക്കെട്ടായി നിന്ന് ചെറുക്കണം എന്നും അവര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാംഗളൂര്‍ സ്ഫോടനം – പിടിയില്‍ ആയവര്‍ മലയാളികള്‍

February 8th, 2009

2008ലെ ബാംഗളൂര്‍ ബോംബ് സ്ഫോടന കേസില്‍ പോലീസ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ മലയാളികള്‍ ആണ്. ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത 2008ലെ ബാംഗളൂര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിക്കപ്പെട്ട സംഘടന ആയ സിമി യുടെ നിഴലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ഏറ്റെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് നാല് പേര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കാശ്മീരില്‍ വെച്ച് സൈന്യവുമായുള്ള ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിവാദ റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ തള്ളി

February 6th, 2009

മംഗലാപുരത്ത് പബില്‍ അതിക്രമിച്ചു കയറി പെണ്‍‌ കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അക്രമികളെ കുറ്റ വിമുക്തം ആക്കി സുരക്ഷാ സംവിധാനത്തിന്റെ പാളിച്ച ആണ് സംഭവത്തിന് കാരണം എന്ന ഒരു വനിതാ കമ്മീഷന്‍ അംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ തള്ളി. ശ്രീ രാമ സേന എന്ന ഒരു തീവ്ര ഹിന്ദുത്വ സംഘത്തിന്റെ പ്രവര്‍ത്തകരാണ് ലോകത്തിനു മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തിയ താലിബാന്‍ മോഡല്‍ ആക്രമണം മംഗലാപുരത്ത് അഴിച്ചു വിട്ടത്. സംഭവ സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ്, പെണ്‍‌ കുട്ടികള്‍ സ്വയം അച്ചടക്കം പാലിക്കണം എന്നും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

എന്നാല്‍ ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വനിതാ കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് വിശദം ആയി പഠിച്ച ശേഷം ഇത് തള്ളുവാന്‍ തീരുമാനിച്ചതായ് കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് അറിയിച്ചു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീ രാമ സേനാ മുഖ്യന്‍ പിടിയില്‍

January 28th, 2009

താലിബാന്‍ ശൈലിയില്‍ ഇന്ത്യയില്‍ “മോറല്‍ പോലീസിങ്ങ്” സംവിധാനം ഏര്‍പ്പെടുത്താന്‍ തുനിഞ്ഞ ശ്രീ രാമ സേന എന്ന ഹിന്ദു തീവ്രവാദി സംഘത്തിന്റെ മുഖ്യനും മുന്‍ വിശ്വ ഹിന്ദു പരിഷദ് നേതാവും ആയ പ്രമോദ് മുത്തലിക്ക് പോലീസ് പിടിയില്‍ ആയി. മംഗലാപുരത്തെ ഒരു പബില്‍ കഴിഞ്ഞ ശനിയാഴ്ച അതിക്രമിച്ച് കയറിയ സേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും പിന്നാലെ ഓടി അടിക്കുകയും ചെയ്ത സംഭവം ലോക സമൂഹത്തിനു മുന്നില്‍ രാജ്യത്തിന് ആകെ അപമാനം വരുത്തി വെച്ചിരുന്നു. പബില്‍ പെണ്‍കുട്ടികള്‍ മദ്യപിച്ച് നഗ്ന നൃത്തം ചെയ്യുന്നു എന്ന് തങ്ങള്‍ക്ക് പൊതു ജനത്തില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നാണ് ശ്രീ രാമ സേനയുടെ വിശദീകരണം. ഇതൊരു വളരെ ചെറിയ സംഭവം ആണ്. ഇതിനെ ബി. ജെ. പി. സര്‍ക്കാരിനെ ആക്രമിക്കുവാന്‍ ആയി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പൊതു സ്ഥലത്ത് പെണ്‍കുട്ടികള്‍ നഗ്ന നൃത്തം ചെയ്യുന്നതും മയക്ക് മരുന്ന് ഉപയോഗിക്കുന്നതും തെറ്റാണ്. ഇത് ഭാരതീയ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല. ഇതിനെതിരെയാണ് ഞങ്ങള്‍ നടപടി എടുത്തത്. ഭാരതീയ സംസ്ക്കാരത്തില്‍ സ്ത്രീ ആദരണീയയായ അമ്മയാണ്. സ്ത്രീകളുടെ സംരക്ഷണത്തിനാണ് തങ്ങള്‍ ശ്രമിച്ചത് എന്നും അറസ്റ്റില്‍ ആവുന്നതിന് മുന്‍പ് ശ്രീ രാമ സേനാ മേധാവി മുത്തലിക്ക് പറഞ്ഞു.

എന്നാല്‍ ടെലിവിഷനില്‍ ഈ രംഗങ്ങള്‍ കണ്ട ആര്‍ക്കും ഇതിനോട് യോജിക്കാന്‍ ആവില്ല.

ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ എന്ന പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് എതിരേയും തങ്ങള്‍ ആഞ്ഞടിക്കും എന്നും സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇയാളോടൊപ്പം 32 സേനാ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ പക്ഷെ ഇവര്‍ക്ക് സംഘ പരിവാറുമായി ബന്ധം ഒന്നും ഇല്ല എന്ന് ആവര്‍ത്തിച്ചു പറയുന്നു.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

സന്ദീപ് ഉണ്ണികൃഷ്ണന് രാഷ്ട്രത്തിന്റെ ആദരാഞ്ജലികള്‍

January 26th, 2009

major sandeep unnikrishnanമുംബൈ ഭീകരരുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രാഷ്ട്രം കൃതജ്ഞതാ പൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഭീകരരുടെ വെടി ഏറ്റ് കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനയില്‍ മേജര്‍ ആയിരുന്ന സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്, ധീരതക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതി ആയ അശോക ചക്രം സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള ജനാവലി വന്‍ കയ്യടിയോടെ ആയിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ചത്.

മുംബൈ ഭീകര ആക്രമണത്തിനിടെ കമാന്‍ഡോകള്‍ക്ക് നേതൃത്വം നല്‍കിയ സന്ദീപ് 14 പേരെ അന്ന് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷിച്ചു. ഇതിനിടയില്‍ തന്റെ സംഘത്തിലെ ഒരു കമാന്‍ഡോവിന് ഭീകരരുടെ വെടിയേറ്റു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സന്ദീപിന് ഭീകരരുടെ വെടിയേറ്റത്. തന്റെ അവസാന ശ്വാസം വരെ സന്ദീപ് ഭീകരരോട് പൊരുതുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « സന്ദീപ് ഉണ്ണികൃഷ്ണനും കര്‍ക്കരേക്കും അശോക ചക്രം
Next »Next Page » ശ്രീ രാമ സേനാ മുഖ്യന്‍ പിടിയില്‍ »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine