ന്യൂഡല്‍ഹി : ധീരത യ്ക്കുള്ള ഏറ്റവും വലിയ പുരസ്കാരമായ ‘സര്‍വോത്തം ജീവന് രക്ഷാ പഥക്’ രമ്യ രാജപ്പന്, പി. കെ. വിനീത എന്നിവര്‍ക്ക് മരണാനന്തര ബഹുമതി യായി നല്‍കും.
ദക്ഷിണ കൊല്‍ക്കത്ത യിലെ ദക്കൂരിയ യിലുള്ള എ. എം. ആര്. ഐ. ആശുപത്രി യില്‍ തീപ്പിടിത്തത്തിനിടെ സ്വന്തം ജീവന് ബലിയര്‍പ്പിച്ച് ഒമ്പതു പേരെ രക്ഷിച്ച മലയാളി നഴ്സു മാരായിരുന്നു രമ്യയും വിനീതയും. 2011 ഡിസംബര്‍ 10 നാണ് ആശുപത്രി യില്‍ തീപ്പിടിത്തമുണ്ടായത്.
ഒരു ലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്കാരം. ഉത്തരാഖണ്ഡ് സ്വദേശിനിയായ സംഗീതാ അഗര്‍വാളിനും മരണാനന്തര ബഹുമതി യായി സര്‍വോത്തം ജീവന്‍രക്ഷാ പഥക് നല്‍കും.
കേരളത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ജീവന് രക്ഷാ പഥക്കും ലഭിക്കും. സി. എസ്. സുരേഷ് കുമാര്‍(മരണാനന്തര ബഹുമതി), അജി ചേരിപ്പനത്ത് കൊച്ച്, സി. കെ. അന്‍ഷിഫ്, കെ. സഹ്സാദ്, ജിഷ്ണു വി.നായര്‍ എന്നിവരാണ് 40,000 രൂപയടങ്ങുന്ന ഈ പുരസ്കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 37 പേര്‍ക്കാണ് ജീവന്‍രക്ഷാ പഥക് ലഭിക്കുന്നത്.
കേരളത്തി ല്‍നിന്നുള്ള വി. പി. മുഹമ്മദ് നിഷാദിന് ധീരത യ്ക്കുള്ള ‘ഉത്തം ജീവന് രക്ഷാ പഥക്’ ലഭിക്കും. ആകെ പത്തു പേര്‍ക്കാണ് ഉത്തം ജീവന് രക്ഷാ പഥക് ലഭിക്കുന്നത്. അറുപതിനായിരം രൂപ യാണ് പുരസ്കാര ത്തുക.
വായിക്കുക : e പത്രം ഗള്‍ഫ് വാര്‍ത്തകള്‍