തട്ടിപ്പ്കേസില്‍ മലയാളി നടി ലീന മരിയ പോള്‍ അറസ്റ്റില്‍

May 29th, 2013

ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പും ആള്‍മാറാട്ടവും ഉള്‍പ്പെടെ നടത്തിയ മലയാളി നടി ലീന മരിയ പോളിനെ (25) ദില്ലിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ ലാല്‍ ഉള്‍പ്പെടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലീന മരിയയും സുഹൃത്തും ചേര്‍ന്ന് ഇരുപത് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കനറ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടി രൂപയാണ് നടിയും സുഹൃത്ത് ബാലാജി എന്ന ശേഖര്‍ റെഡ്ഡിയും തട്ടിച്ചത്. കനറ ബാങ്കില്‍ നിന്നും ജയദീപ് എന്ന പേരില്‍ വ്യാജരേഖ ചമച്ച് ലോണെടുത്ത് മുങ്ങുകയായിരുന്നു. ഇത് കൂടാതെ ആള്‍മാറാട്ടം നടത്തി 76 ലക്ഷത്തിന്റെ തട്ടിപ്പും നടത്തിയിട്ടുണ്ട്. ചെന്നൈയിലെ എഗ്മൂറിലാണ് ലീനയ്ക്കും സുഹൃത്ത് ബാലാജിക്കും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുമാസമായി ഒളിവിലായിരുന്ന നടിയെ തമിഴ്‌നാട് സെന്‍‌ട്രല്‍ ക്രൈംബ്രാഞ്ചും ദില്ലി പോലീസും ചേര്‍ന്നാണ് ഡെല്‍ഹിയിലെ വസന്ത് കുഞ്ചിലെ ആംബിയന്‍സ് മാളിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. നടിയ്ക്കൊപ്പം ഉണ്ടായിരുന്ന അംഗരക്ഷകരും പിടിയിലായി എങ്കിലും കൂട്ടുപ്രതി ബാലാജി ഓടി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും,ആള്‍മാറാട്ടാം നടത്തിയതിനും,അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒന്‍പത് ആഢംബര കാറുകള്‍, 81 വിലകൂടിയ വാച്ചുകള്‍, നാലു തോക്കുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലീനയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകും.

മോഹന്‍ ലാല്‍ നായകനായ റെഡ് ചില്ലീസ്, ജയറാം ചിത്രമായ ഹ്സ്ബന്റ്സ് ഇന്‍ ഗോവ, കോബ്ര, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളില്‍ ലീന മരിയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലും ലീന സജീവമാണ്. ലീനയുടെ മാതാപിതാക്കള്‍ ഗള്‍ഫിലാണെന്ന് സൂചനയുണ്ട്. ഡെല്‍ഹിയിലെ ആഢംഭര ഫാംഹൌസില്‍ ആയിരുന്നു നടിയും സുഹൃത്തും ഒളിവില്‍ കഴിഞ്ഞിരുന്നത്. മാസം 4 ലക്ഷം രൂപയാണ് ഈ ഫാം ഹൌസിന്റെ വാടക എന്നാണ് റിപ്പോര്‍ട്ടുകള്‍.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്

May 19th, 2013

Sreesanth_RiyaSen_ePathram

ന്യൂഡെല്‍ഹി: ഐ. പി. എല്‍. ക്രിക്കറ്റില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്. മുംബൈയിലെ താമസ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഒരു മറാഠി നടിയാണ് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ശ്രീശാന്തിനൊപ്പം മൂ‍ന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. റെയ്ഡില്‍ ലാപ്ടോപും, ഡയറിയും, പണവും പിടിച്ചെടുത്തിട്ടുണ്ട്. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഒത്തുകളിയില്‍ വ്യക്തമായ പങ്കുണ്ടെന്നും പറയപ്പെടുന്നു. ഇടപാടുകള്‍ നടത്തിയത് ജിജു ജനാര്‍ദ്ദനന്‍ ആണെന്നും പറയുന്നു. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെയും 11 വാതു വെപ്പുകാരെയും വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്.

ശ്രീശാന്തിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ. ടി. എസ്. തുള്‍സി, റബേക്ക ജോണ്‍, യു. യു. ലളിത് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ഇതില്‍ റബേക്ക ജോണിനാണ് സാധ്യത കൂടുതലെന്ന് കണക്കാക്കപ്പെടുന്നു. ശ്രീശാന്തിന്റെ സഹോദരനും അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

ഫോട്ടോ : ശ്രീശാന്ത് നടി റിയാ സെന്നിനൊപ്പം (ഒരു ഫയൽ ചിത്രം)

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡെല്‍ഹിയില്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു

May 11th, 2013

ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന രാജ്യതലസ്ഥാനത്ത് പ്ലസ്റ്റു വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് തെക്കന്‍ ഡെല്‍ഹിക്കടുത്തുള്ള ബുദ്ധവിഹാറിലെ വീട്ടില്‍ വച്ച് സാഖി(16) എന്ന പിങ്കിക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ ഉടനെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂഡെല്‍ഹി ആര്‍.കെ പുരം സെക്ടര്‍-5 ലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സാഖി. ഒരു ആണ്‍കുട്ടിയാണ്‍` വീട്ടില്‍ അധിക്രമിച്ച് കടന്ന് സാഖിയെ വെടിവെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏക്താ കപൂറിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

April 30th, 2013

മുംബൈ: പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നിര്‍മ്മാണ കമ്പനിയായ ബാലാജി ടെലിഫിലിംസിന്റെ ഉടമ ഏക്താ കപൂറിന്റെ യും കുടുമ്പത്തിന്റേയും വീടുകളിലും ഓഫീസുകളിലും സ്റ്റുഡിയോയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതിവെട്ടിപ്പ് സംബന്ധിച്ചാണ് റെയ്ഡെന്നാണ് സൂചന. വിദ്യാബാലന്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ഡെര്‍ടി പിക്ചര്‍ അടക്കം നിരവധി ചിത്രങ്ങള്‍ ഇവരുടെ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്.

ഏക്തയുടെ പിതാവും ബോളീവുഡ് താരവുമായ ജിതേന്ദ്ര കപൂറിന്റെയും ഏക്തയുടെ സഹോദരന്‍ തുഷാര്‍ കപൂറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. നൂറോളം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗണിത ശാ‍സ്ത്ര പ്രതിഭ ശകുന്തളാ ദേവി അന്തരിച്ചു

April 21st, 2013

sakunthala-devi-epathram

ബംഗലൂരു: അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ ശകുന്തളാ ദേവി (80) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു

ഗിന്നസ്‌ റെക്കോര്‍ഡിനുടമയായ ശകുന്തളാ ദേവിയുടെ അസാമാന്യ വേഗത്തില്‍ മനക്കണക്കിലൂടെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താനുളള കഴിവ് അവരെ മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ ഇടയാക്കി. ‌

ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ച ശകുന്തളാ ദേവി മൂന്നാം വയസ്സില്‍ തന്നെ മാജിക്കിലൂടെ തന്റെ ഓര്‍മ്മശക്‌തിയുടെ പാടവം തെളിയിച്ചിരുന്നു. ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ കണക്കുകള്‍ കൂട്ടുന്നതിലും ഓര്‍മ്മശക്തിയിലും തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ശ്രദ്ധേയയായി. എട്ടാം വയസ്സില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും അവര്‍ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച്‌ രണ്ട്‌ 13 അക്ക സംഖ്യകളുടെ ഗുണനഫലം 28 സെക്കന്റുകൊണ്ട്‌ മനക്കണക്കിലൂടെ കണ്ടെത്തി അവര്‍ ചരിത്രം കുറിച്ചു .

ഗണിതശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

റഹ്മത്തലി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സജ്ഞയ് ദത്ത്
Next »Next Page » പ്രധാനമന്ത്രി രാജി വെയ്ക്കണം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine