അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്

May 19th, 2013

Sreesanth_RiyaSen_ePathram

ന്യൂഡെല്‍ഹി: ഐ. പി. എല്‍. ക്രിക്കറ്റില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്. മുംബൈയിലെ താമസ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഒരു മറാഠി നടിയാണ് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ശ്രീശാന്തിനൊപ്പം മൂ‍ന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. റെയ്ഡില്‍ ലാപ്ടോപും, ഡയറിയും, പണവും പിടിച്ചെടുത്തിട്ടുണ്ട്. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഒത്തുകളിയില്‍ വ്യക്തമായ പങ്കുണ്ടെന്നും പറയപ്പെടുന്നു. ഇടപാടുകള്‍ നടത്തിയത് ജിജു ജനാര്‍ദ്ദനന്‍ ആണെന്നും പറയുന്നു. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെയും 11 വാതു വെപ്പുകാരെയും വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്.

ശ്രീശാന്തിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ. ടി. എസ്. തുള്‍സി, റബേക്ക ജോണ്‍, യു. യു. ലളിത് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ഇതില്‍ റബേക്ക ജോണിനാണ് സാധ്യത കൂടുതലെന്ന് കണക്കാക്കപ്പെടുന്നു. ശ്രീശാന്തിന്റെ സഹോദരനും അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

ഫോട്ടോ : ശ്രീശാന്ത് നടി റിയാ സെന്നിനൊപ്പം (ഒരു ഫയൽ ചിത്രം)

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡെല്‍ഹിയില്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു

May 11th, 2013

ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന രാജ്യതലസ്ഥാനത്ത് പ്ലസ്റ്റു വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് തെക്കന്‍ ഡെല്‍ഹിക്കടുത്തുള്ള ബുദ്ധവിഹാറിലെ വീട്ടില്‍ വച്ച് സാഖി(16) എന്ന പിങ്കിക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ ഉടനെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂഡെല്‍ഹി ആര്‍.കെ പുരം സെക്ടര്‍-5 ലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സാഖി. ഒരു ആണ്‍കുട്ടിയാണ്‍` വീട്ടില്‍ അധിക്രമിച്ച് കടന്ന് സാഖിയെ വെടിവെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏക്താ കപൂറിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

April 30th, 2013

മുംബൈ: പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നിര്‍മ്മാണ കമ്പനിയായ ബാലാജി ടെലിഫിലിംസിന്റെ ഉടമ ഏക്താ കപൂറിന്റെ യും കുടുമ്പത്തിന്റേയും വീടുകളിലും ഓഫീസുകളിലും സ്റ്റുഡിയോയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതിവെട്ടിപ്പ് സംബന്ധിച്ചാണ് റെയ്ഡെന്നാണ് സൂചന. വിദ്യാബാലന്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ഡെര്‍ടി പിക്ചര്‍ അടക്കം നിരവധി ചിത്രങ്ങള്‍ ഇവരുടെ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്.

ഏക്തയുടെ പിതാവും ബോളീവുഡ് താരവുമായ ജിതേന്ദ്ര കപൂറിന്റെയും ഏക്തയുടെ സഹോദരന്‍ തുഷാര്‍ കപൂറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. നൂറോളം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗണിത ശാ‍സ്ത്ര പ്രതിഭ ശകുന്തളാ ദേവി അന്തരിച്ചു

April 21st, 2013

sakunthala-devi-epathram

ബംഗലൂരു: അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ ശകുന്തളാ ദേവി (80) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു

ഗിന്നസ്‌ റെക്കോര്‍ഡിനുടമയായ ശകുന്തളാ ദേവിയുടെ അസാമാന്യ വേഗത്തില്‍ മനക്കണക്കിലൂടെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താനുളള കഴിവ് അവരെ മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ ഇടയാക്കി. ‌

ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ച ശകുന്തളാ ദേവി മൂന്നാം വയസ്സില്‍ തന്നെ മാജിക്കിലൂടെ തന്റെ ഓര്‍മ്മശക്‌തിയുടെ പാടവം തെളിയിച്ചിരുന്നു. ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ കണക്കുകള്‍ കൂട്ടുന്നതിലും ഓര്‍മ്മശക്തിയിലും തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ശ്രദ്ധേയയായി. എട്ടാം വയസ്സില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും അവര്‍ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച്‌ രണ്ട്‌ 13 അക്ക സംഖ്യകളുടെ ഗുണനഫലം 28 സെക്കന്റുകൊണ്ട്‌ മനക്കണക്കിലൂടെ കണ്ടെത്തി അവര്‍ ചരിത്രം കുറിച്ചു .

ഗണിതശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

റഹ്മത്തലി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെ ആക്കുമെന്ന് പറഞ്ഞ മന്ത്രിയെ പുറത്താക്കി

April 14th, 2013

ലഖ്‌നൌ: ഹേമ മാലിനിയുടേയും മാധുരി ദീക്ഷിതിന്റേയും കവിളുകള്‍ പോലെയുള്ള റോഡുകള്‍ നിര്‍മ്മിക്കും എന്ന ഉപമ നടത്തിയതിനു ഉത്തര്‍പ്രദേശ് ഖാദി-ഗ്രാമോദ്യോഗ് വകുപ്പ് മന്ത്രിയെ പുറത്താക്കി. റോഡ് വികസനത്തെ കുറിച്ച് പ്രതാപ് ഖഡിലെ ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രിരാജാറാം പാണ്ഡെ ബോളിവുഡ്ഡ് നടിമാരുടെ കവിളുകളെ കുറിച്ച് പരാമര്‍ശിച്ചത്. മന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിനു വഴിവച്ചു. പ്രതിഷേധം ശക്തമായതോടെ ഗവര്‍ണര്‍ ബി.എല്‍ ജോഷിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും രാജാറാം പാണ്ഡെയെ പുറത്താക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.

പാണ്ഡെയുടെ പ്രസ്ഥാവനയ്ക്കെതിരെ സ്ത്രീ സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ നിരവധി രാഷ്ടീയ കക്ഷികളും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കുവാന്‍ ആകില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. നേരത്തെയും സ്ത്രീകളുടെ ശരീരവുമായി ബന്ധപ്പെടുത്തി ചില രാജാറാം പാണ്ഡെ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. സുന്ദരിയായ ജില്ലാകളക്ടര്‍ ഉണ്ടായിരുന്നത് തന്റെ ഭാഗ്യമാണെന്ന് ഇദ്ദേഹം പറഞ്ഞത് വന്‍ വിവാദമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ
Next »Next Page » കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സജ്ഞയ് ദത്ത് »



  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine