പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

July 5th, 2012

pinki-pramanik-epathram

കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല

June 19th, 2012

pinki-pramanik-epathram

കൊൽക്കത്ത : കൂടെ താമസിച്ച സ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യയുടെ സുവർണ്ണ വനിതാ കായിക താരം പിങ്കി പ്രമാണിക്കിന്റെ ലിംഗ നിർണ്ണയം പരാജയപ്പെട്ടു. കോടതി നിർദ്ദേശ പ്രകാരം പിങ്കിയുടെ ലിംഗം നിശ്ചയിക്കാനായി ബരാസത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ലിംഗ നിർണ്ണയ പരിശോധനകളുടെ ഭാഗമായി അൾട്രാ സോണിൿ പരിശോധന നടത്തിയെങ്കിലും ഹോർമോൺ, ക്രോമൊസോം പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. എക്സ് റേ, സ്കാൻ എന്നിവ നടത്താനും രക്തത്തിന്റെ സാമ്പിൾ എടുക്കുവാനും ഉള്ള സൌകര്യം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂർ നീണ്ടു നിന്ന വൈദ്യ പരിശോധനകൾക്ക് ശേഷം പിങ്കിയെ കൂടുതൽ വിപുലമായ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് അയക്കാനാണ് ആശുപത്രി അധികൃതർ ശുപാർശ ചെയ്തത്.

2005 2006 കാലഘട്ടത്തിൽ പിങ്കി പ്രമാണിൿ ഇന്ത്യയ്ക്ക് വേണ്ടി മദ്ധ്യ ദൂര ഓട്ടത്തിൽ 5 സ്വർണ്ണ മെഡലും 1 വെള്ളിയും നേടിയിടുണ്ട്. എന്നാൽ മധുരയിൽ നടന്ന ദേശീയ മൽസരങ്ങളിൽ പിങ്കിയുടെ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ആധിക്യം കണ്ടെത്തിയതിനെ തുടർന്ന് മൽസരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടുകളുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം മഹാശ്വേതാ ദേവി രാജിവച്ചു

May 25th, 2012

mahasweta-devi-epathram

കോല്‍ക്കത്ത: ജ്ഞാനപീഠം ജേതാവ് മഹാശ്വേതാ ദേവി പശ്ചിമ ബംഗാള്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു രാജിവച്ചു. മഹാശ്വേതാ ദേവിയുടെ നേതൃത്വത്തില് വിദ്യാസാഗര്‍ അവാര്‍ഡിനായി രണ്ട് എഴുത്തുകാരെ തെരഞ്ഞെടുത്ത തീരുമാനം അട്ടിമറിച്ച് മറ്റൊരാള്‍ക്കു സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയതാണ് രാജിക്ക് കാരണം. തന്റെ സാഹിത്യ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും അപമാനകരമായ നിമിഷമാണിതെന്ന് അവര്‍ പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി രേഖ ഇനി രാജ്യസഭാംഗം

May 16th, 2012

rekha-epathram

ദില്ലി: ബോളിവുഡ്‌ നടി രേഖ രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്‌തു. ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി മുന്‍പാകെയാണ്‌ രേഖ സത്യപ്രതിജ്ഞ ചെയ്‌തത്‌. എണ്‍പതുകളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രമുഖ നായികാ നടിയായിരുന്നു രേഖ. രേഖയ്ക്ക് ഇപ്പോള്‍ 57 വയസ്സാണ്. കേന്ദ്ര സര്‍ക്കാരാണ് ബോളിവുഡ് നടി രേഖയേയും ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ബുധനാഴ്‌ച സച്ചിന്റെ സത്യപ്രതിജ്ഞ ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദാഹജലത്തിനായി ബഹുഭാര്യത്വം

May 11th, 2012

women-bringing-water-epathram

താനെ : മഹാരാഷ്ട്രയിൽ ഒട്ടേറെ ഗ്രാമങ്ങൾ വരൾച്ചയുടെ ദുരിതം അനുഭവിക്കുന്നു. വീട്ടാവശ്യത്തിനായി ജലം ശേഖരിക്കാൻ 4 മണിക്കൂർ യാത്ര ചെയ്യേണ്ടി വരുന്ന ഒരു ഗ്രാമത്തിൽ ജല ശേഖരണം എളുപ്പമാക്കാനായി ഗ്രാമ വാസികൾ ഒരു പുതിയ വഴി കണ്ടെത്തി. ഒന്നിലേറെ വിവാഹം കഴിക്കുക. ഒരു ഭാര്യ വീട്ടിലെ കാര്യങ്ങൾ നോക്കുമ്പോൾ മറ്റ് ഭാര്യമാർ ദൂരെയുള്ള കിണറുകളിൽ നിന്നും വെള്ളം കോരി കൊണ്ടു വരുന്നു. കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ കൂടുതൽ വെള്ളവും ലഭിക്കും എന്ന് മനസ്സിലാക്കിയ ഗ്രാമവാസികൾ ബഹുഭാര്യത്വം നിയമ വിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും ഈ മാർഗ്ഗം പിന്തുടരുന്നു.

കാലവർഷം ലഭിക്കുന്ന ഒരു മാസം മാത്രമേ തങ്ങൾക്ക് ജലം ലഭിക്കുന്നുള്ളൂ എന്ന് ഗ്രാമവാസികൾ പറയുന്നു. ബാക്കി 11 മാസങ്ങളിലും ഇത്തരത്തിൽ ദൂരെ നിന്നും വെള്ളം കൊണ്ടുവരണം. മുംബൈ നഗരത്തിലേക്ക് ജലം ലഭ്യമാക്കുന്ന ഭട്സ ജലസംഭരണി ഗ്രാമത്തിൽ നിന്നും വെറും 5 കിലോമീറ്റർ അകലെയാണ്. ഇതിൽ നിന്നും തങ്ങൾക്ക് ജലം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം എന്ന ഗ്രാമവാസികളുടെ ആവശ്യം അധികൃതർ കേട്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇനിയും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുംബൈയിലേക്ക് വെള്ളം കോണ്ടു പോകുന്ന പൈപ്പ് ലൈൻ തങ്ങൾ തകർക്കും എന്ന് ഗ്രാമവാസികൾ ഭീഷണിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി
Next »Next Page » ഇപ്പോഴും നിത്യാനന്ദയുടെ പ്രിയ ശിഷ്യയെന്ന് നടി രഞ്ജിത »



  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine