ഇന്‍ഡോര്‍ : ബലാല്‍ക്കാരങ്ങള്‍ തുടര്‍ക്കഥയാവുന്നു

February 25th, 2012

violence-against-women-epathram

ന്യൂഡല്‍ഹി : കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍ഡോര്‍ നഗരത്തില്‍ മൂന്നു പീഡന കേസുകളാണ് റെജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌. ഏറ്റവും ഒടുവിലായി ബുധനാഴ്ച രാത്രി 30കാരിയായ സ്ത്രീയെ ഒരു സഘം പോലീസുകാര്‍ ചമഞ്ഞ് പീഡിപ്പിച്ചു. അമ്പലത്തില്‍ നിന്നും തിരികെ വീട്ടിലേക്ക്‌ മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ദമ്പതികളെ ഇവര്‍ തടയുകയാണ് ഉണ്ടായത്‌. ഭര്‍ത്താവിനെ വഴിയരികിലെ ഒരു ചായക്കടയ്ക്ക് പുറത്തു വെച്ച് മര്‍ദ്ദിക്കുകയും അതെ സമയം ഭാര്യയെ കടയ്ക്ക് ഉള്ളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.

പോലീസ്‌ എട്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ യഥാര്‍ത്ഥ പോലീസുകാര്‍ തന്നെ ആയിരുന്നോ അതോ പോലീസ്‌ ആണെന്ന് ചമഞ്ഞ് കുറ്റകൃത്യം ചെയ്തതാണോ എന്നും അന്വേഷിക്കും എന്ന് പോലീസ്‌ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ രണ്ടു കൂട്ട ബലാത്സംഗങ്ങള്‍ ഇന്‍ഡോറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതി ആദ്യത്തെ കേസില്‍ രണ്ടു സ്ത്രീകളാണ് പീഡനത്തിന് ഇരകളായത് എങ്കില്‍ രണ്ടാമത്തെ കേസില്‍ ബധിരയും മൂകയുമായിരുന്നു ഇര.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. ജാനകി ആശുപത്രിയില്‍, ഗുരുതരാവസ്ഥ തുടരുന്നു

February 7th, 2012

s.janaki-epathram

തിരുപ്പതി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകിയ്ക്ക് കുളിമുറിയില്‍ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ  തീവ്രപരിചണ വിഭാഗത്തിലേയ്ക്ക് മാറ്റി. തിരുപ്പതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന സംഗീതാര്‍ച്ചനയ്ക്ക് ശേഷം ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്ന എസ്. ജാനകി ചൊവ്വാഴ്ച രാവിലെയാണ് കുളിമുറിയില്‍ തെന്നിവീണത്. തിരുപ്പതി ശ്രീവെങ്കിടേശ്വര ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയുന്ന അവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റോഡപകടം, കുവൈത്തില്‍ ഇന്ത്യന്‍ ഗായിക മരിച്ചു

January 29th, 2012

കുവൈത്ത് സിറ്റി: റോഡപകടത്തില്‍ ഇന്ത്യന്‍ ഗായിക ദീപാലി ജോളി കൊല്ലപ്പെട്ടു. ഇന്ത്യന്‍ എംബസിയും അല്‍ മുല്ലാ എക്‌സ്‌ചേഞ്ച് കമ്പനിയും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയതായിരുന്നു ഇവര്‍. കുവൈത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്രമദ്ധ്യേ ആറാം റിങ് റോഡില്‍ വെച്ചാണ്‌  അപകടമുണ്ടായത്.  ഒപ്പം ഉണ്ടായിരുന്ന  രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിച്ചു. മഹാരാഷ്ട്ര അതിര്‍ത്തി ഗ്രാമമായ ധാര്‍വാഡ് സ്വദേശിനിയാണ്. കന്നഡയിലും  മറാത്തിയിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്  ഭര്‍ത്താവ് പരേഷ് ഷാ. ഒരു സഹോദരനും സഹോദരിയുമുണ്ട്

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ സംഘം ചേര്‍ന്ന്‌ പീഡിപ്പിച്ചു

January 14th, 2012

teenage girl raped

നാഗ്പൂര്‍ : പുതുവര്‍ഷം ആഘോഷിക്കാന്‍ പോയ പതിനേഴുകാരിയെ പിടിച്ചു കൊണ്ട് പോയി ഒന്‍പതു ദിവസത്തോളം പീഡിപ്പിച്ച 3 പേര്‍ക്ക് എതിരെ പോലീസ്‌ കേസെടുത്തു. നാഗ്പൂരിലെ ഫുതാല ലേക്കില്‍ പുതുവല്‍സര ആഘോഷത്തിനായി ഡിസംബര്‍ 31 ന് രാത്രി പോയ പെണ്‍കുട്ടിയെ ഒരു ചൈനീസ്‌ ഫാസ്റ്റ്‌ ഫുഡ്‌ കടയിലെ ആളാണ്‌ തന്റെ മുറിയിലേക്ക്‌ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളികളായ രണ്ടു പേര്‍ കൂടി പീഡിപ്പിച്ചു. തുടര്‍ന്ന് ഒന്‍പതു ദിവസം പെണ്‍കുട്ടിയെ പലയിടത്തായി കൊണ്ടുപോയി ഇവര്‍ ഒറ്റയ്ക്കും സംഘമായും പല തവണ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. മൂന്നു പേര്‍ക്കെതിരെ നാഗ്പൂര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോളിവുഡ് നടി വീണാ മാലിക്കിനെ കാണാനില്ല

December 18th, 2011

Veena-Malik-epathram

മുംബൈ: പാകിസ്താനില്‍ നിന്നും എത്തി ബോളിവുഡ് താരമായി മാറിയ വീണാ മാലിക്കിനെ കാണാനില്ല. അവരുടെ ബിസിനസ്സ് മാനേജര്‍ പ്രതീക് മേത്തയാണ് ഇക്കാര്യം പരാതിപ്പെട്ടത്. ഈയിടെ ഇവരുടെ നഗ്‌നചിത്രം ഒരു മാസികയുടെ കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങളില്‍ അകപെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയുണ്ടായി. പാക്‌ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ആസിഫിന്റെ കാമുകിയായിരുന്ന ഇവര്‍ വാതുവെപ്പ് കേസില്‍ അസ്സിഫിനെതിരെ മൊഴി നല്കിയതിലൂടെയാണ് പ്രശസ്തയാകുന്നത്. കഴിഞ്ഞദിവസം ഗോരെഗാവിലെ ഫിലിംസിറ്റിയില്‍ ‘മുംബൈ 125 കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി പോയ അവരെ പിന്നീട് കണ്ടിട്ടില്ലെന്നും ഷൂട്ടിങ് തീര്‍ന്ന ശേഷം അവര്‍ ഒരു കാറില്‍ക്കയറി പോകുന്നത് കണ്ടെന്നും പിന്നീടവരെ ഫോണില്‍പ്പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവരുടെ മേത്ത പറയുന്നു. ബാന്ദ്രാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിയിട്ടുണ്ട്.

-

വായിക്കുക: , ,

Comments Off on ബോളിവുഡ് നടി വീണാ മാലിക്കിനെ കാണാനില്ല


« Previous Page« Previous « കൂടംകുളം നിലയം തുറന്നേ മതിയാകൂ പ്രധാനമന്ത്രി
Next »Next Page » അജിത് സിംഗിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വയലാര്‍ രവി വിട്ടുനിന്നു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine