തിരുപ്പതി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകിയ്ക്ക് കുളിമുറിയില്‍ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ തീവ്രപരിചണ വിഭാഗത്തിലേയ്ക്ക് മാറ്റി. തിരുപ്പതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന സംഗീതാര്‍ച്ചനയ്ക്ക് ശേഷം ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്ന എസ്. ജാനകി ചൊവ്വാഴ്ച രാവിലെയാണ് കുളിമുറിയില്‍ തെന്നിവീണത്. തിരുപ്പതി ശ്രീവെങ്കിടേശ്വര ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയുന്ന അവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.