ലക്നൌ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ദളിത് നേതാവുമായ മായാവതിയ്ക്ക് 111 കോടിയുടെ ആസ്തിയുള്ളതായി വെളിപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട മായാവതി രാജ്യസഭയിലേക്ക് മത്സരിക്കുവാനായി നല്‍കിയ നാമര്‍നിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തിലാണ് ആസ്തി സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 24 കോടിയുടെ വര്‍ദ്ധനവാണ് ഈ ദളിത് നേതാവിന്റെ വരുമാനത്തില്‍ ഉണ്ടായത്. 380 കാരറ്റ് വജ്രാഭരണങ്ങളും ഒരു കിലോ സ്വര്‍ണ്ണവും 20 കിലോഗ്രാം വെള്ളിയും ഇവരുടെ ആസ്തിയിലെ അമൂല്യ നിധികളില്‍ പെടുന്നു. കൂടാതെ ഡെല്‍ഹിയിലെ കനോട്ട് പ്ലേസിലും സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലും കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളും ഉണ്ട്. 2007-ല്‍ 52.27 കോടി രൂപയായിരുന്നു ഔദ്യോഗികമായി വെളിപ്പെടുത്തിയതു പ്രകാരം മായാവതിയുടെ ആസ്തി. 2012-ല്‍ ഇത് 111 കോടിയായി വര്‍ദ്ധിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, തട്ടിപ്പ്, സ്ത്രീ