
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, സ്ത്രീ
കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കായികം, പോലീസ് അതിക്രമം, മനുഷ്യാവകാശം, സ്ത്രീ
കൊൽക്കത്ത : കൂടെ താമസിച്ച സ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യയുടെ സുവർണ്ണ വനിതാ കായിക താരം പിങ്കി പ്രമാണിക്കിന്റെ ലിംഗ നിർണ്ണയം പരാജയപ്പെട്ടു. കോടതി നിർദ്ദേശ പ്രകാരം പിങ്കിയുടെ ലിംഗം നിശ്ചയിക്കാനായി ബരാസത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ലിംഗ നിർണ്ണയ പരിശോധനകളുടെ ഭാഗമായി അൾട്രാ സോണിൿ പരിശോധന നടത്തിയെങ്കിലും ഹോർമോൺ, ക്രോമൊസോം പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. എക്സ് റേ, സ്കാൻ എന്നിവ നടത്താനും രക്തത്തിന്റെ സാമ്പിൾ എടുക്കുവാനും ഉള്ള സൌകര്യം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂർ നീണ്ടു നിന്ന വൈദ്യ പരിശോധനകൾക്ക് ശേഷം പിങ്കിയെ കൂടുതൽ വിപുലമായ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് അയക്കാനാണ് ആശുപത്രി അധികൃതർ ശുപാർശ ചെയ്തത്.
2005 2006 കാലഘട്ടത്തിൽ പിങ്കി പ്രമാണിൿ ഇന്ത്യയ്ക്ക് വേണ്ടി മദ്ധ്യ ദൂര ഓട്ടത്തിൽ 5 സ്വർണ്ണ മെഡലും 1 വെള്ളിയും നേടിയിടുണ്ട്. എന്നാൽ മധുരയിൽ നടന്ന ദേശീയ മൽസരങ്ങളിൽ പിങ്കിയുടെ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ആധിക്യം കണ്ടെത്തിയതിനെ തുടർന്ന് മൽസരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടുകളുണ്ട്.
- ജെ.എസ്.
വായിക്കുക: കായികം, തട്ടിപ്പ്, വിവാദം, വൈദ്യശാസ്ത്രം, സ്ത്രീ
കോല്‍ക്കത്ത: ജ്ഞാനപീഠം ജേതാവ് മഹാശ്വേതാ ദേവി പശ്ചിമ ബംഗാള്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു രാജിവച്ചു. മഹാശ്വേതാ ദേവിയുടെ നേതൃത്വത്തില് വിദ്യാസാഗര്‍ അവാര്‍ഡിനായി രണ്ട് എഴുത്തുകാരെ തെരഞ്ഞെടുത്ത തീരുമാനം അട്ടിമറിച്ച് മറ്റൊരാള്‍ക്കു സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയതാണ് രാജിക്ക് കാരണം. തന്റെ സാഹിത്യ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും അപമാനകരമായ നിമിഷമാണിതെന്ന് അവര്‍ പറഞ്ഞു
- ന്യൂസ് ഡെസ്ക്
ദില്ലി: ബോളിവുഡ് നടി രേഖ രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്‌തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മുന്‍പാകെയാണ് രേഖ സത്യപ്രതിജ്ഞ ചെയ്‌തത്. എണ്‍പതുകളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രമുഖ നായികാ നടിയായിരുന്നു രേഖ. രേഖയ്ക്ക് ഇപ്പോള്‍ 57 വയസ്സാണ്. കേന്ദ്ര സര്‍ക്കാരാണ് ബോളിവുഡ് നടി രേഖയേയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ബുധനാഴ്‌ച സച്ചിന്റെ സത്യപ്രതിജ്ഞ ചെയ്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ബഹുമതി, സ്ത്രീ