ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും

May 11th, 2015

ബാംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയ്ക്കെതിരായ തടവു ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. ബാംഗ്ല്ലൂരുവിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെ ജയലളിതയും കൂട്ടു പ്രതികളും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടത് ജസ്റ്റിസ്റ്റ് സി.ആര്‍ കുമാരസ്വാമിയുടെ വിധി. ജയലളിതയ്ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയലളിതയുടെ ദത്ത് പുത്രന്‍ വി.എന്‍. സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റാദ്ദാക്കി.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെ ഉള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബറിലാണ് ജയലളിതയും കൂട്ടാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ ശിക്ഷിച്ചുകൊണ്ട് പ്രത്യേക കോടതി വിധി വന്നത്. ഇതൊടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുകയും ചെയ്തു. വിധി പറയുന്നത് കേള്‍ക്കാന്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ജയലളിതയേയും കൂട്ടാളികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറത്തു വന്നതോടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കുറ്റവിമുക്തയായ സാഹചര്യത്തില്‍ ജയലളിത മുഖ്യമന്ത്രിയായി മടങ്ങി വരും. സത്യപ്രതിഞ്ജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാധിക ആപ്തെയുടെ വീഡിയോ വൈറലാകുന്നു

April 28th, 2015

ബോളിവുഡ് നടി രാധിക ആപ്തെയുടെ രഹസ്യഭാഗങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് പറയപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംവിധയകന്‍ അനുരാഗ് കാശ്യപ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ വീഡിയോ പുറത്തുവിട്ട ആള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ഒരു യുവാവിനു മുമ്പില്‍ തന്റെ വസ്ത്രം ഉയര്‍ത്തി സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഒരു ഷോട് ഫിലിമിലെ രംഗമാണിതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെയ്ഫ്പ ത്മശ്രീ തിരിച്ചു നല്‍കുവാന്‍ തയ്യാറാണെന്ന് ഭാര്യ കരീന കപൂര്‍

March 24th, 2015

മുംബൈ: തനിക്ക് ലഭിച്ച പത്മ പുരസ്കാരം തിരികെ നല്‍കുവാന്‍ സെയ്‌ഫ് അലിഖാന്‍ തയ്യാറാണെന്ന് ഭാര്യയും നടിയുമായ കരീന കപൂര്‍. അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല പുരസ്കാരം ലഭിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് നല്‍കിയതാണ്. എന്നാല്‍ രാജ്യം നല്‍കിയ അംഗീകാരം തിരിച്ചെടുക്കുവാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം അത് സന്തോഷ പൂര്‍വ്വം തിരിച്ചു നല്‍കുമെന്ന് അവര്‍ പറഞ്ഞു.

2010-ല്‍ ആണ് സെയ്ഫ് അലി ഖാന് പത്മശ്രീ ലഭിച്ചത്. ഒരു എന്‍.ആര്‍.ഐ ബിസിനസ്സുകാരനുമായി അര്‍ദ്ധരാത്രി ഹോട്ടലില്‍ വച്ച് അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സെയ്‌ഫിനെതിരെ ക്രിമനല്‍ കേസ് എടുത്തിരുന്നു. 2012-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടര്‍ന്നാണ് പത്മ പുരസ്കാരം സെയ്‌ഫില്‍ നിന്നും തിരിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും

January 15th, 2015

ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലൈംഗികപീഡനക്കേസ്; സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ അറസ്റ്റില്‍

December 27th, 2014

ചെന്നൈ: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പ്രമുഖ മാധ്യമ സ്ഥാപനമായ സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസറും (സി.ഒ.ഒ) മലയാളിയുമായ
സി. പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അണ്ണാനഗറിലെ വീട്ടിലെത്തിയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മുന്‍
ജീവനക്കാരിയും മലയാളിയുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സണ്‍ ടി.വിയുടെ മലയാളം ചാനലായ സൂര്യ ടി.വിയുടെ
പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. തന്നെ രണ്ടുവര്‍ഷത്തോളമായി പ്രവീണ്‍ ശല്യം ചെയ്യുന്നതായി സിറ്റി പോലീസ്
കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വാട്സ് അപ് മെസ്സേജുകള്‍ അടക്കം ഉള്ള തെളിവുകള്‍ യുവതി പോലീസിനു കൈമാറി

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരത് രത്ന
Next »Next Page » പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine