പല തവണ മാറ്റി വെച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഒടുവില്‍ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച അറിയിപ്പ് ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിട്ടി ഡയറക്ടര്‍ക്ക് ലഭിച്ചത്. ഫെബ്രുവരി 12ന് രാവിലെ 11.25ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാനമന്ത്രി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഗവര്‍ണര്‍ ആര്‍. എസ്. ഗവായ്, മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
ടെര്‍മിനലിന്റെ നിര്‍മ്മാണം 240 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളായി. നേരത്തേ പ്രഭുല്‍ പട്ടേലും പിന്നീട് വയലാര്‍ രവിയും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലവിധ എതിര്‍പ്പുകള്‍ കാരണം ചടങ്ങ് നീണ്ടു പോവുകയായിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിമാന സര്‍വീസ്, വിവാദം