തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ബി. ജെ. പി. സ്ഥാനാര്‍ഥിയായി ഒ. രാജഗോപാല്‍ മത്സരിക്കും. ഇക്കാര്യം മാധ്യമങ്ങളോട് രാജഗോപാല്‍ തന്നെയാണ് വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം മത്സര രംഗത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ നിര്‍ദ്ദേശം മൂലമാണ് മത്സരത്തി നിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കുന്ന ബി. ജെ. പി. കോര്‍ കമ്മറ്റിയില്‍ ഉണ്ടാകുവാനാണ് സാധ്യത.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാലിനെ തിരഞ്ഞെടുപ്പില്‍ ഇറക്കുന്നതിലൂടെ ഇത്തവണ കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ബി. ജെ. പി. ക്കുള്ളത്. മുന്‍പ് തിരുവനന്തപുരത്തു നിന്നും ലോക് സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഈ നിയമ സഭാ മണ്ഡലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കെ. ജി. മാരാര്‍ക്ക് ശേഷം ബി. ജെ. പി. യുടെ തിരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ ഇത്രയും അധികം വോട്ട് കരസ്ഥമാക്കിയ നേതാക്കന്മാര്‍ വേറെ ഇല്ല. കഴിഞ്ഞ വര്‍ഷം അവസാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. മാറിയ രാഷ്ടീയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് തിരുവനന്തപുരത്തു നിന്നോ കാസര്‍ഗോഡ് നിന്നോ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാമെന്നാണ് ബി. ജെ. പി. കരുതുന്നത്. ഇതിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്