തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം. എല്‍. എ. യും പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ ആര്‍. ശെല്‍വരാജ് സി. പി. എമ്മില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന അവഗണനയും തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന ഉപദ്രവങ്ങളിലും മനംനൊന്താണ് രാജിയെന്നാണ് ശെല്‍വരാജ് ആദ്യം പ്രതികരിച്ചത്. ഇത്തവണ സിറ്റിംഗ് മണ്ഡലമായ പാറശാലയില്‍ നിന്നും മാറ്റി നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിച്ചത് പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യായിരുന്നെന്നും, സംസ്‌ഥാന സമിതിയംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ശെല്‍വരാജ് ആരോപിച്ചിരുന്നു. എന്നാല്‍ ശക്തമായ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതവും നാടകീയവുമാണെന്നാണ് മുന്‍മന്ത്രി എം. വിജയകുമാര്‍ വാര്‍ത്തയോട് പ്രതികരിച്ചത്. പാര്‍ട്ടി ജില്ലാ ഘടകം രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നതെന്നുമാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെയും ജില്ലാ കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദന്റെയും പ്രതികരണം.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം