ഷൊര്‍ണ്ണൂര്‍: എം.ആര്‍. മുരളിയെ ഇടത് ഏകോപന സമിതിയില്‍ നിന്നും പുറത്താക്കി. ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍മാനായ എം.ആര്‍.മുരളി കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തീരുമാനമാണ് ഇദ്ദേഹത്തെ പുറത്താക്കുവാന്‍ കാരണമെന്ന് സമിതി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ തന്നെ ആര്‍ക്കും പുറത്താക്കാനാവില്ലെന്ന് മുരളി മറുപടി നല്‍കി.
യു.ഡി.എഫുമായി ചേര്‍ന്ന് നഗരസഭാചെയര്‍മാനായതിനെ തുടര്‍ന്ന് ഇടത് ഏകോപന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എം.ആര്‍.മുരളിയെ നീക്കിയിരുന്നു. നേരത്തെ സി.പി.എം അംഗമായിരുന്ന മുരളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ഇടത് ഏകോപനസമിതി രൂപീകരിച്ചത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഷൊര്‍ണ്ണൂരില്‍ ഈ വിമത സംഘടന കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്