മഞ്ചേശ്വരം: കേരളത്തില്‍ ഇത്തവണ അക്കൌണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിനായി പാര്‍ട്ടിയൂടെ ശക്തികേന്ദ്രങ്ങളിലൊന്നായ മഞ്ചേശ്വരത്ത് യുവ നേതാവ് കെ.സുരേന്ദ്രനെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ സുരേന്ദ്രന്‍ യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയരംഗത്തേക്ക് കടന്നുവന്നത്. നല്ലൊരു വാഗ്മികൂടിയായ സുരേന്ദ്രന്‍ നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നു. അതുകൊണ്ടു തന്നെ യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും സ്ഥാനാര്‍ഥികളേക്കാള്‍ മുമ്പ് തന്നെ മണ്ഡലത്തില്‍ തന്റെ സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞു. ബി.ജെ.പിയുടെ പല ഉന്നതരായ നേതാക്കന്മാരും വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തും. പതിവു പോലെ ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കുക. എല്‍.ഡി.എഫിനായി സിറ്റിങ്ങ് എം.എല്‍.എ കുഞ്ഞമ്പു തന്നെ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിന്റെ പി.ബി. അബ്ദുറസാഖാണ്. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം കാസര്‍കോഡാണ്. ജയലക്ഷ്മി ഭട്ടാണ് ബി.ജെ.പി. സ്ഥനാര്‍ഥി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്