തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കൊച്ചി ടീമിന്റെ പേര് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ളബ് എന്നായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും തിരുവനന്തപുരത്ത് നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് പേരു പ്രഖ്യാപിച്ചത്. കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിനുള്ള ആദര സൂചകമായാണ് പേരില്‍ കേരള എന്ന് ചേര്‍ത്തത്. ഒപ്പം എന്നെ എല്ലാവരും മാസ്റ്റര്‍ ബ്ളാസ്റ്റർ എന്നാണ് വിളിക്കുന്നത്, അതും ചേര്‍ത്താണ് ടീമിനു നാമകരണം ചെയ്തതെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ ആകുമെന്നാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞ സച്ചിന്‍ 1980-ല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തില്‍ നിന്നും ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു എന്നും സ്മരിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന അതിരറ്റ സ്നേഹത്തിനു നന്ദി പറഞ്ഞ സച്ചിന്‍ കൊച്ചിന്‍ ക്ളബ്ബിന് സര്‍ക്കാരിന്റെയും ജനങ്ങളുടേയും മാധ്യമങ്ങളുടേയും പിന്തുണ അഭ്യര്‍ഥിച്ചു.
അടുത്ത വര്‍ഷം ആദ്യം കേരളത്തില്‍ നടക്കുന്ന നാഷ്ണല്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണം സച്ചിന്‍ സ്വീകരിച്ചു. ചടങ്ങിനു ശേഷം സച്ചിന്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇരുവരും മാധ്യമ പ്രവര്‍ത്തകരെ കണ്ടു. സച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുമെന്ന് അച്യുതാനന്ദന്‍ ഉറപ്പ് നല്‍കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം