തിരുവനന്തപുരം : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍. മറഡോണ യുടെ രാഷ്ട്രീയ കാഴ്ചപ്പാടും കൂടെ ചേര്‍ത്ത് അവതരിപ്പിച്ച മുഖ്യ മന്ത്രി യുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിക്കഴിഞ്ഞു.
‘അർജന്റീനക്കു പുറത്ത് മറഡോണക്ക് ഇത്രയധികം ആരാധകര്‍ ഉള്ളത് കേരള ത്തില്‍ ആയിരിക്കും. ലോക ത്തില്‍ എവിടെ ലോക കപ്പു നടന്നാലും മറഡോണ യുടെ ചിത്ര ങ്ങൾ ഏറ്റവും അധികം ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്’
Deeply saddened to learn of the passing away of Diego Armando Maradona. The Argentinian footballer was one of the greatest athletes of all time. Our deepest sympathies to the bereaved family and his fans around the world. We all will miss him, the beautiful game will miss him. pic.twitter.com/vLw1yyB50I
— Pinarayi Vijayan (@vijayanpinarayi) November 25, 2020
അർജന്റീന ലോക ഫുട് ബോളിലെ പ്രബലർ എങ്കിലും ആ രാജ്യത്തെ ഫുട് ബോളി ന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്.
ക്യൂബയുടെയും ഫിദൽ കാസ്ട്രോ യുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹ ത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നില പാടിന്റെ തെളിവു തന്നെയാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നില കൊണ്ടു എന്നും മുഖ്യമന്ത്രി കുറിച്ചിട്ടു.
- ചിത്രത്തിനു കടപ്പാട് : ഉദയന്‍ എടപ്പാള്‍ (സാന്‍ഡ് ആര്‍ട്ടിസ്റ്റ്)
അർജന്റീനയുടെ തോൽവി : ആരാധകന്‍ ആറ്റില്‍ ചാടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, football, kerala-government-, കായികം, ചരമം, സാമൂഹികം