തിരുവനന്തപുരം : ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ കൈകാര്യം ചെയ്ത അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്.
കേരളാ പോലീസ് ഫേയ്സ് ബുക്ക് പോസ്റ്റ് :
‘കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളു കളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുവാൻ വൈകുന്ന തിനാൽ ഓൺ ലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺ ലൈൻ പ്ലാറ്റ് ഫോമുകളിലും ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോ കളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരി പ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്’
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, നിയമം, പോലീസ്, പ്രതിരോധം, വിദ്യാഭ്യാസം, സാമൂഹികം