തിരുവനന്തപുരം: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്കി. കേസിലെ മൂന്നും നാലും പ്രതികളായ ബിനോയ് കുര്യന്, ബിജു കണ്ടക്കൈ എന്നീ ഡി. വൈ. എഫ്. ഐ. നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി പരിസ്ഥിതി പുരസ്കാരം നല്‍കിയത്. കേസില്‍ പിടികിട്ടാ പുള്ളിയായ ബിനോയ് കുര്യന് നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയില്‍ നിന്നും പുരസ്കാരം വാങ്ങിയത്. ജില്ലാ ഭരണകൂടമാണ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. പേരു വിളിക്കാതെ സംഘടനയുടെ പേരിലായിരുന്നതിനാല്‍ ആളുകളെ തിരിച്ചറിഞ്ഞില്ല എന്നാണ് അധികൃതരുടെ വിശദീകരണം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പോലീസ്, ബഹുമതി